സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
ടിഷ്യൂകള്‍ച്ചര്‍ ഡിപ്ലോമ കോഴ്സ്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി പഠനവകുപ്പില്‍ വ്യവസായികാടിസ്ഥാനത്തിലുള്ള സസ്യങ്ങളുടെ ടിഷ്യൂകള്‍ച്ചര്‍ ഡിപ്ലോമ കോഴ്സ് (Diploma in Commercial Tissue Culture in Agri-Horticultural Crops) ആരംഭിക്കുന്നു.
ഒരുവര്‍ഷമാണ് കാലാവധി. പരിശീലന കാലത്ത് ടിഷ്യൂകള്‍ച്ചര്‍ വഴി കര്‍ഷകര്‍ക്ക് ആവശ്യമായ വാഴ, ഓര്‍ക്കിഡുകള്‍, ആന്തൂറിയം തുടങ്ങി നഴ്സറികളില്‍ ലഭ്യമായ ചെടികളുടെ ടിഷ്യൂകള്‍ച്ചര്‍ സാങ്കേതികവിദ്യയും ഫലവൃക്ഷങ്ങളായ മാവ്, മാതളം, പേരക്ക തുടങ്ങിയ ചെടികളുടെ ബഡിങ്, ഗ്രാഫ്റ്റിങ്, മറ്റു നഴ്സറി ടെക്നിക്കുകള്‍, ഗ്രീന്‍ ഹൗസ് മാനേജ്മെന്റ് തുടങ്ങി വിവിധ കാര്‍ഷിക വിദ്യകളും പരിശീലിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9497192730.
പരീക്ഷ അപേക്ഷ
നാലാം സെമസ്റ്റര്‍ എം.വോക് (2020 പ്രവേശനം) മള്‍ട്ടിമീഡിയ / അപ്ലൈഡ് ബയോടെക്നോളജി ഏപ്രില്‍ 2023 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കും (2021, 2022 പ്രവേശനം) മള്‍ട്ടിമീഡിയ / അപ്ലൈഡ് ബയോടെക്നോളജി / സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് / (2020 പ്രവേശനം മുതല്‍) സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് വിത്ത് സ്പെഷലൈസേഷന് ഇന്‍ ഡേറ്റ അനലറ്റിക്സ് ഏപ്രില്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 29 വരെയും 180 രൂപ പിഴയോടെ ജൂണ്‍ നാല് വരെയും അപേക്ഷിക്കാം. ലിങ്ക് 15 മുതല്‍.
രണ്ടാം സെമസ്റ്റര്‍ എം.വോക് (2023 പ്രവേശനം) സോഫ്റ്റ്വെയർ ഡെവലപ്മെന്റ് വിത്ത് സ്പെഷലൈസേഷന് ഇന്‍ ഡേറ്റ അനലറ്റിക്സ് / അപ്ലൈഡ് ബയോടെക്നോളജി ഏപ്രില്‍ 2024 റെഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 29 വരെയും 180 രൂപ പിഴയോടെ ജൂണ്‍ നാല് വരെയും അപേക്ഷിക്കാം. ലിങ്ക് 15 മുതല്‍ ലഭ്യമാകും.
പരീക്ഷ ഫലം
നാലാം സെമസ്റ്റര്‍ ബി.ബി.എ എല്‍എല്‍.ബി (ഹോണേഴ്സ്) ഏപ്രില്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി, നവംബര്‍ 2023 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എ മലയാളം/ എം.എ മലയാളം വിത്ത് ജേണലിസം/ എം.എ സാന്‍സ്ക്രിറ്റ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍ (ജനറല്‍) നവംബര്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.