സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
എം.ബി.എ പ്രവേശനം: അപേക്ഷ നീട്ടി
കാലിക്കറ്റ് സര്‍വകലാശാല കോമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സര്‍വകലാശാല സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ടൈം/പാര്‍ട്ട്ടൈം), സ്വാശ്രയ കോളജുകള്‍ (ഓട്ടോണമസ് ഒഴികെ) എന്നിവയില്‍ 2024 വര്‍ഷത്തെ എം.ബി.എ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 31 വരെ നീട്ടി. സ്വാശ്രയ കോളജുകളിലെ മാനേജ്മെന്റ് ക്വോട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം.
ഓട്ടോണമസ് കോളജില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ കോളജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിച്ച് പ്രവേശനം നേടണം. ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ബിരുദ യോഗ്യത മാര്‍ക്ക് ലിസ്റ്റ്/ഗ്രേഡ് കാര്‍ഡിന്റെ ഒറിജിനല്‍ പ്രവേശനം അവസാനിക്കുന്നതിനുമുമ്പ് സമര്‍പ്പിക്കണം.
അപേക്ഷകര്‍ KMAT 2024, CAT 2023 യോഗ്യത നേടിയിരിക്കണം. CMAT 2024 യോഗ്യത നേടുന്നവര്‍ക്ക് അപേക്ഷ നല്‍കുന്നതിനുള്ള സൗകര്യം പിന്നീട് നല്‍കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ (https://admission.uoc.ac.in/). ഫോണ്‍: 0494 2407017, 2407363.
പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ (2017 മുതല്‍ 2019 വരെ പ്രവേശനം) എം.സി.എ ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷകള്‍ ജൂണ്‍ 10ന് തുടങ്ങും.
മൂന്ന്, ഏഴ് സെമസ്റ്റര്‍ ബി.ബി.എ എല്‍എല്‍.ബി (ഓണേഴ്സ്) നവംബര്‍ 2023, ഏപ്രില്‍ 2024 റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂലൈ ഒന്നിനും അഞ്ചാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലൈ രണ്ടിനും തുടങ്ങും.
മൂന്നാം സെമസ്റ്റര്‍ (മൂന്നു വര്‍ഷ) എല്‍എല്‍.ബി യൂനിറ്ററി ഡിഗ്രി നവംബര്‍ 2023, ഏപ്രില്‍ 2024 റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമം പ്രകാരം ജൂലൈ ഒന്നിന് തുടങ്ങും.
അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് ഡബ്ള്‍ ഡിഗ്രി ബി.കോം എല്‍എല്‍.ബി (ഓണേഴ്സ്) മൂന്നാം സെമസ്റ്റര്‍ ഒക്ടോബര്‍ 2023 (2021 & 2022 പ്രവേശനം), ഒക്ടോബര്‍ 2022 (2020 പ്രവേശനം) റെഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ രണ്ടിന് തുടങ്ങും.
അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് ഡബ്ള്‍ ഡിഗ്രി ബി.കോം എല്‍എല്‍.ബി (ഓണേഴ്സ്) നാലാം സെമസ്റ്റര്‍ (2020 & 2021 പ്രവേശനം) മാര്‍ച്ച് 2023 സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂലൈ ഒന്നിനും ഏഴാം സെമസ്റ്റര്‍ (2020 പ്രവേശനം) ഒക്ടോബര്‍ 2023 റെഗുലര്‍ പരീക്ഷകള്‍ ജൂലൈ രണ്ടിനും തുടങ്ങും.
പരീക്ഷഫലം
എസ്.ഡി.ഇ ഒന്നാം വര്‍ഷ (2017 പ്രവേശനം) എം.എ ഹിസ്റ്ററി സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റെഗുലര്‍ സപ്ലി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ ബി.എഫ്.എ, ബി.എഫ്.എ ഇന്‍ ആര്‍ട്ട് ഹിസ്റ്ററി ആൻഡ് വിഷ്വല്‍ സ്റ്റഡീസ് ഏപ്രില്‍ 2024 റെഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം.
എം.എ കംപാരറ്റിവ് ലിറ്ററേച്ചര്‍ (സി.സി.എസ്.എസ്) ഒന്നാം സെമസ്റ്റര്‍ (2023 പ്രവേശനം), മൂന്നാം സെമസ്റ്റര്‍ (2022 പ്രവേശനം) നവംബര്‍ 2023 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
എം.എ മ്യൂസിക് (സി.സി.എസ്.എസ്) ഒന്നാം സെമസ്റ്റര്‍ (2020 മുതല്‍ 2023 വരെ പ്രവേശനം), മൂന്നാം സെമസ്റ്റര്‍ (2020, 2022 പ്രവേശനം) നവംബര്‍ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ബി.ടെക് പ്രവേശനം
കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആൻഡ് ടെക്നോളജിയില്‍ 2024-2025 വര്‍ഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ട് ഹെൽപ് ഡെസ്ക് ആരംഭിച്ചു.
കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, പ്രിന്റിങ് ടെക്നോളജി ബ്രാഞ്ചുകളിലെ പ്രവേശനത്തിനാണ് ഹെൽപ് ഡെസ്ക്. കീം എക്സാം എഴുതാത്തവര്‍ക്കും പ്രവേശനം നേടാനുള്ള അവസരം ഉണ്ടാകും. ഫോൺ: 9567172591.
ആരോഗ്യ
പരീക്ഷ ടൈംടേബ്ൾ
തൃശൂർ: തേർഡ് പ്രഫഷനൽ ബി.എ.എം.എസ് പാർട്ട് 2 ഡിഗ്രി (സപ്ലിമെന്ററി) പരീക്ഷ (2010 സ്കീം), ഫൈനൽ പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) പരീക്ഷ (2016 സ്കീം), ഫൈനൽ പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി (സപ്ലിമെന്ററി) പരീക്ഷ (2012 സ്കീം), ഒന്നാം വർഷ ബി.ഡി.എസ് ഡിഗ്രി (സപ്ലിമെന്ററി) പരീക്ഷ (2016 സ്കീം).
ഒന്നാം വർഷ ബി.ഡി.എസ് ഡിഗ്രി (സപ്ലിമെന്ററി) പരീക്ഷ (2010 സ്കീം), ഒന്നാം വർഷ ബി.എസ് സി ഡയാലിസിസ് ടെക്നോളജി ഡിഗ്രി (സപ്ലിമെന്ററി) (2020 സ്കീം) , ആറാം സെമസ്റ്റർ ബി.ഫാം ഡിഗ്രി (സപ്ലിമെന്ററി) (2017 സ്കീം) പരീക്ഷ, ഒന്നാം വർഷ ബി.എസ് സി മെഡിക്കൽ ബയോകെമിസ്ട്രി (സപ്ലിമെന്ററി) (2014 സ്കീം) പരീക്ഷ, ഒന്നാം വർഷ ബി.എസ് സി മെഡിക്കൽ ബയോകെമിസ്ട്രി (സപ്ലിമെന്ററി) (2016 സ്കീം).
ഒന്നാം വർഷ ബി.എസ് സി മെഡിക്കൽ മൈക്രോബയോളജി (സപ്ലിമെന്ററി) (2014 സ്കീം) പരീക്ഷ, ഒന്നാം വർഷ ബി.എസ് സി മെഡിക്കൽ മൈക്രോബയോളജി (സപ്ലിമെന്ററി) (2016 സ്കീം) പരീക്ഷ, ഒന്നാം സെമസ്റ്റർ എം.ഫാം ഫാർമസ്യൂട്ടിക്കൽ റെഗുലേറ്ററി അഫയേഴ്സ് ഡിഗ്രി (റെഗുലർ) പരീക്ഷ, രണ്ടാം വർഷ ഫാം.ഡി പി.ബി ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) പരീക്ഷ, അഞ്ചാം വർഷ ഫാം.ഡി ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) തിയറി പരീക്ഷകളുടെ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ പരീക്ഷ
നാലാം സെമസ്റ്റർ ബി.എസ് സി നഴ്സിങ് ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷ, മൂന്നാം സെമസ്റ്റർ ബി.എസ് സി നഴ്സിങ് ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) (2021 സ്കീം) എന്നിവയുടെ പ്രാക്ടിക്കൽ പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
പരീക്ഷഫലം
നാലാം സെം ബി.എസ് സി നഴ്സിങ് ഡിഗ്രി (റെഗുലർ) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്റെയും പകർപ്പിന് 20നകം കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി അപേക്ഷിക്കണം.
സെക്കൻഡ് പ്രഫഷനൽ എം.ബി.ബി.എസ് ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) (2019 & 2010 സ്കീം) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്റെയും പകർപ്പിന് 24ന് 5ന് മുമ്പായി ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി അപേക്ഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.