സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
സമ്പർക്ക ക്ലാസ്
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജുക്കേഷന്‍ വിവിധ പഠന കേന്ദ്രങ്ങളില്‍ മേയ് നാല്, അഞ്ച് തീയതികളില്‍ നടത്താനിരുന്ന, രണ്ടാം സെമസ്റ്റര്‍ എം.എസ്സി മാത്തമാറ്റിക്സ് സമ്പർക്ക ക്ലാസുകള്‍ ജൂണ്‍ രണ്ട്, എട്ട് തീയതികളില്‍ നടത്തും. എം.എ പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ്, അറബിക് കോൺടാക്ട് ക്ലാസുകള്‍ എട്ട്, ഒമ്പത് തീയതികളിലും എം.കോം ക്ലാസുകള്‍ ജൂണ്‍ 16, 22 തീയതികളിലും നടക്കും.
കണ്ണൂർ
ബി.എ കർണാട്ടിക് മ്യൂസിക്, ഭരതനാട്യം
കോളജുകളിൽ ബി.എ കർണാട്ടിക് മ്യൂസിക്, ഭരതനാട്യം പ്രോഗ്രാമുകൾക്ക് പ്രവേശനത്തിന് ഏകജാലക സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷിച്ച്, അപേക്ഷയുടെ പ്രിന്റൗട്ട് ജൂൺ മൂന്നിന് മുമ്പ് പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സിൽ സമർപ്പിക്കണം.
അസൈൻമെന്റ്
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ബി.കോം അഡീഷനൽ ഓപ്ഷനൽ ഇൻ കോഓപറേഷൻ (2023 പ്രവേശനം -റഗുലർ, 2022 പ്രവേശനം -സപ്ലിമെന്ററി) ഏപ്രിൽ 2024 സെഷൻ ഇന്റേണൽ ഇവാലുവേഷൻ അസൈൻമെന്റ് അനുബന്ധ രേഖകൾ സഹിതം ജൂൺ 21നകം സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ്ങിൽ സമർപ്പിക്കണം.
അസൈൻമെന്റ് സമർപ്പിക്കുന്ന വിദ്യാർഥികൾ ഏപ്രിൽ 2024 സെഷൻ റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.