സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
രജിസ്ട്രേഷന് നീട്ടി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കോമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ടൈം/പാര്‍ട്ട്ടൈം), സ്വാശ്രയ കോളജുകള്‍ (ഓട്ടോണമസ് ഒഴികെ) എന്നിവയില്‍ 2024ലെ എം.ബി.എ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജൂണ്‍ 15 വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍ (https://admission.uoc.ac.in/). ഫോണ്‍: 0494-2407017, 2407363.
അഫ്ദലുല്‍ ഉലമ പ്രവേശനം
അഫ്ദലുല്‍ ഉലമ (പ്രിലിമിനറി) കോഴ്സിലേക്കുള്ള (പ്ലസ്ടു ഹ്യുമാനിറ്റീസ് തത്തുല്യ കോഴ്സ്) ഓണ്‍ലൈന്‍ രജിസ്ട്രേഷന് 18ന് വൈകീട്ട് അഞ്ചു വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍ (https://admission.uoc.ac.in/). ഫോണ്‍: 0494-2407016, 2407017, 2660600.
സി.ഡി.ഒ.ഇ ട്യൂഷന് ഫീ
സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആൻഡ് ഓണ്‍ലൈന്‍ എജുക്കേഷന്‍ (മുന്‍ എസ്.ഡി.ഇ) കീഴില്‍ 2023ല്‍ പ്രവേശനം നേടിയ (സി.ബി.സി.എസ്.എസ് -യു.ജി) ബി.എ/ബി.കോം/ബി.ബി.എ രണ്ടാം വര്‍ഷ (മൂന്ന്, നാല് സെമസ്റ്റര്‍) ട്യൂഷന് ഫീ ഇപ്പോള്‍ അടക്കാം. ലിങ്ക് സി.ഡി.ഒ.ഇ വെബ്സൈറ്റില്‍ (http:s//sde.uoc.ac.in/). ഫോണ്‍: 0494 2407356, 2400288.
പരീക്ഷ
സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആൻഡ് ഓണ്‍ലൈന്‍ എജുക്കേഷന്‍ (മുന്‍ എസ്.ഡി.ഇ) പ്രൈവറ്റ് രജിസ്ട്രേഷന് രണ്ടാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ് -യു.ജി & സി.ബി.സി.എസ്.എസ് -യു.ജി) ബി.എ, ബി.എ അഫ്ദലുല്‍ ഉലമ, ബി.കോം, ബി.ബി.എ, ബി.എസ് സി ഏപ്രില്‍ 2024 റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂലൈ എട്ടിന് തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.