Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസര്‍വകലാശാല വാർത്തകൾ

സര്‍വകലാശാല വാർത്തകൾ

text_fields
bookmark_border
education news
cancel

കാലിക്കറ്റ്

പ്രോ​ജ​ക്ട് മോ​ഡ് കോ​ഴ്സു​ക​ള്‍: 20 വ​രെ അ​പേ​ക്ഷി​ക്കാം

തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ പ്ര​വേ​ശ​ന​പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന പ്രോ​ജ​ക്ട് മോ​ഡ് കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള തീ​യ​തി 20 വ​രെ നീ​ട്ടി.

ഡി​പ്ലോ​മ ഇ​ന്‍ ഡി​ജി​റ്റ​ല്‍ മീ​ഡി​യ പ്രൊ​ഡ​ക്ഷ​ന്‍ (ഇ.​എം.​എം.​ആ​ര്‍.​സി - 0494 2407279, 2401971), പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ന്‍ ക​മേ​ഴ്‌​സ്യ​ല്‍ ടി​ഷ്യു ക​ൾ​ച​ര്‍ ഓ​ഫ് അ​ഗ്രി ഹോ​ര്‍ട്ടി​ക​ൾ​ച​റ​ല്‍ ക്രോ​പ്‌​സ് (ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പ് - 0494 2407406, 2407407), പി.​ജി ഡി​പ്ലോ​മ ഇ​ന്‍ ഡേ​റ്റ സ​യ​ന്‍സ് ആ​ൻ​ഡ് അ​ന​ലി​റ്റി​ക്‌​സ് (ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് പ​ഠ​ന​വ​കു​പ്പ് - 0494 2407325) എ​ന്നി​വ​യാ​ണ് കോ​ഴ്സു​ക​ള്‍.

ഓ​രോ പ്രോ​ഗ്രാ​മി​നും ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ന് 580 രൂ​പ​യും എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ത്തി​ന് 255 രൂ​പ​യു​മാ​ണ് അ​പേ​ക്ഷ ഫീ​സ്. ഓ​രോ അ​ധി​ക പ്രോ​ഗ്രാ​മി​നും 85 രൂ​പ വീ​തം കൂ​ടു​ത​ൽ അ​ട​ക്ക​ണം. അ​ടി​സ്ഥാ​ന യോ​ഗ്യ​ത വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ (https://admission.uoc.ac.in/). പ്ര​വേ​ശ​ന പ​രീ​ക്ഷ തീ​യ​തി, റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന തീ​യ​തി തു​ട​ങ്ങി​യ വി​ശ​ദാം​ശ​ങ്ങ​ള്‍ പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും. ഫോ​ണ്‍: 0494 2407016, 2407017.

ബി.​ടെ​ക് പ്രി​ന്റി​ങ് ടെ​ക്‌​നോ​ള​ജി പ്ര​വേ​ശ​നം

ബി.​ടെ​ക് പ്രി​ന്റി​ങ് ടെ​ക്‌​നോ​ള​ജി കോ​ഴ്‌​സി​ലേ​ക്ക് 2024-25 അ​ധ്യ​യ​ന വ​ര്‍ഷ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന​ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. എ​ന്‍ജി​നീ​യ​റി​ങ് പ്ര​വേ​ശ​ന​പ​രീ​ക്ഷ എ​ഴു​താ​ത്ത​വ​ര്‍ക്കും അ​വ​സ​ര​മു​ണ്ട്. യോ​ഗ്യ​ത: പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ ഫി​സി​ക്‌​സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്‌​സ് വി​ഷ​യ​ങ്ങ​ളി​ല്‍ 45 ശ​ത​മാ​നം മാ​ര്‍ക്ക്. ഫോ​ൺ: 9567172591.

മാ​സീ​വ് ഓ​പ​ണ്‍ ഓ​ണ്‍ലൈ​ന്‍ കോ​ഴ്‌​സ് പ്ര​വേ​ശ​നം

ഓ​ണ്‍ലൈ​ന്‍ വി​ദ്യാ​ഭ്യാ​സ പ്ലാ​റ്റ്‌​ഫോ​മാ​യ സ്വ​യ​ത്തി​ലെ (സ്റ്റ​ഡി വെ​ബ് ഓ​ഫ് ആ​ക്ടി​വ് ലേ​ണി​ങ് ഫോ​ര്‍ യ​ങ് ആ​സ്പ​യ​റി​ങ് മൈ​ന്‍ഡ് - https://swayam.gov.in/ ) 19 മാ​സീ​വ് ഓ​പ​ണ്‍ ഓ​ണ്‍ലൈ​ന്‍ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു. 2024 ജൂ​ലൈ- ഡി​സം​ബ​ര്‍ സെ​മ​സ്റ്റ​റി​ലേ​ക്കാ​ണ് പ്ര​വേ​ശ​നം. മൂ​ന്നു മാ​സം ദൈ​ര്‍ഘ്യ​മു​ള്ള ഈ ​കോ​ഴ്‌​സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്കും കോ​ഴ്‌​സു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നും https://emmrccalicut.org/

സി.​ഡി.​ഒ.​ഇ ട്യൂ​ഷ​ന്‍ ഫീ

സെ​ന്റ​ര്‍ ഫോ​ര്‍ ഡി​സ്റ്റ​ന്‍സ് ആ​ൻ​ഡ് ഓ​ണ്‍ലൈ​ന്‍ എ​ജു​ക്കേ​ഷ​ന്‍ (മു​ന്‍ എ​സ്.​ഡി.​ഇ) വി​ഭാ​ഗ​ത്തി​ന് കീ​ഴി​ല്‍ 2023ല്‍ ​പ്ര​വേ​ശ​നം നേ​ടി​യ എം.​എ, എം.​കോം, എം.​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്‌​സ് കോ​ഴ്സു​ക​ളി​ലെ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ (ര​ണ്ടാം വ​ര്‍ഷ) വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ട്യൂ​ഷ​ന്‍ ഫീ ​പി​ഴ കൂ​ടാ​തെ 26 വ​രെ​യും 100 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ ഒ​ന്നു വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ നാ​ലു വ​രെ​യും ഓ​ണ്‍ലൈ​നാ​യി അ​ട​ക്കാം.

ഗ്രേ​സ് മാ​ര്‍ക്ക് അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ എ​ന്‍.​എ​സ്.​എ​സ്/​സ്‌​പോ​ര്‍ട്‌​സ്/​ആ​ര്‍ട്‌​സ് തു​ട​ങ്ങി​യ​വ​യു​ടെ ഗ്രേ​സ് മാ​ര്‍ക്കി​ന് അ​ര്‍ഹ​രാ​യ ഒ​ന്നു മു​ത​ല്‍ നാ​ലു വ​രെ സെ​മ​സ്റ്റ​ര്‍ (2020 & 2021 പ്ര​വേ​ശ​നം) സി.​ബി.​സി.​എ​സ്.​എ​സ് ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് സ്റ്റു​ഡ​ന്റ്സ് പോ​ര്‍ട്ട​ലി​ലെ ‘ഗ്രേ​സ് മാ​ര്‍ക്ക് പ്ലാ​ന​ര്‍’ മു​ഖേ​ന ഓ​പ്ഷ​നു​ക​ള്‍ ന​ല്‍കി പ​രീ​ക്ഷാ​ഭ​വ​നി​ലെ അ​ത​ത് ബ്രാ​ഞ്ചു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാം. അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 24.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ (സി.​ബി.​സി.​എ​സ്.​എ​സ്-​പി.​ജി) എം.​എ മ​ല​യാ​ളം വി​ത്ത് ജേ​ണ​ലി​സം, എം.​എ ഡെ​വ​ല​പ്‌​മെ​ന്റ് ഇ​ക്ക​ണോ​മി​ക്‌​സ്, എം.​എ​സ് സി ​ഫി​സി​ക്‌​സ്, എം.​എ​സ് സി ​ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം.ജി

എം.​ജി ക്യാ​റ്റ്: താത്കാലിക റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു

​കോ​ട്ട​യം: എം.​ജി സ​ര്‍വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ​യും ഇ​ന്‍റ​ര്‍ സ്കൂ​ള്‍ സെ​ന്‍റ​റു​ക​ളി​ലെ​യും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ പ്ര​വേ​ശ​ന പ​രീ​ക്ഷ (ക്യാ​റ്റ്) യു​ടെ പ്രൊ​വി​ഷ​ന​ല്‍ റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. സ്പോ​ര്‍ട്സ്, ക​ള്‍ച​റ​ല്‍ ​േക്വാ​ട്ട​ക​ളു​ടെ​യും ഇ​ന്‍റ​ര്‍വ്യൂ, എ​ഴു​ത്തു​പ​രീ​ക്ഷ, കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ എ​ന്നി​വ​ക്കു​ശേ​ഷം പ്ര​വേ​ശ​നം ന​ട​ത്തു​ന്ന വ​കു​പ്പു​ക​ളു​ടെ​യും റാ​ങ്ക് ലി​സ്റ്റു​ക​ള്‍ പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UniversityNotificationsEducation News
News Summary - University news
Next Story