സർവകലാശാല വാർത്തകൾ
text_fieldsഎം.ജി
ഓണേഴ്സ് ബിരുദം: ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലും സര്‍വകലാശാല കാമ്പസിലെ 4+1 പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ നിശ്ചിത സര്‍വകലാശാല ഫീസ് ഓണ്‍ലൈനില്‍ അടച്ച് മോഡ് ഓഫ് അഡ്മിഷന് (സ്ഥിരം/താൽക്കാലികം) തെരഞ്ഞെടുത്ത് ജൂണ്‍ 19ന് വൈകീട്ട് നാലിനുമുമ്പ് കോളജുകളില്‍ പ്രവേശനം നേടണം. ഒന്നാം ഓപ്ഷന് ലഭിച്ചവരും സ്ഥിര പ്രവേശനം തെരെഞ്ഞടുത്തവരും ഈ സമയപരിധിക്കുള്ളില്‍ കോളജുകളില്‍ നേരിട്ട് ഹാജരായാണ് പ്രവേശനം നേടേണ്ടത്. താൽക്കാലിക പ്രവേശനം തെരെഞ്ഞടുത്തവര്‍ കോളജുകളില്‍ ബന്ധപ്പെട്ട് പ്രവേശനം ഉറപ്പാക്കിയാല്‍ മതിയാകും. സ്ഥിരമായോ താൽക്കാലികമായോ പ്രവേശനം എടുക്കുന്നവര്‍ തെളിവായി കണ്ഫര്മേഷന് സ്ലിപ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. പരാതികള്‍ ഉണ്ടാകുന്ന പക്ഷം സമര്‍പ്പിക്കുന്നതിന് കണ്ഫര്മേഷന് സ്ലിപ് ആവശ്യമാണ്.
പരീക്ഷ തീയതി
നാലാം സെമസ്റ്റര്‍ ബി.വോക് (2017, 2018 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ് -പഴയ സ്കീം) പരീക്ഷ ജൂണ്‍ 26ന് ആരംഭിക്കും. ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
ഏഴാം സെമസ്റ്റര്‍ ഐ.എം.സി.എ (2020 അഡ്മിഷന് െറഗുലര്‍ പരീക്ഷകള്‍ ജൂണ്‍ 24ന് ആരംഭിക്കും. ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എസ്സി, എം.എ (2021 അഡ്മിഷന് െറഗുലര്‍, 2020 അഡ്മിഷന് ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയും) പരീക്ഷകള്‍ ജൂലൈ അഞ്ചിന് ആരംഭിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
പരീക്ഷാകേന്ദ്രം അനുവദിച്ചു
ജൂണ്‍ 20ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എ, ബി.കോം-പ്രൈവറ്റ് രജിസ്ട്രേഷന് (2023 അഡ്മിഷന് െറഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2017 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) പരീക്ഷകള്‍ക്ക് സബ് സെന്ററുകള്‍ അനുവദിച്ചുള്ള വിജ്ഞാപനം സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
ജൂണ്‍ 18 മുതല്‍ അതത് കേന്ദ്രങ്ങളില്‍നിന്ന് ഹാള്‍ടിക്കറ്റ് ലഭിക്കും. വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത കേന്ദ്രത്തില്‍നിന്ന് ഹാള്‍ടിക്കറ്റ് വാങ്ങി അനുവദിക്കപ്പെട്ട കേന്ദ്രത്തില്‍ പരീക്ഷ എഴുതണം.
പ്രാക്ടിക്കല്‍
ഏപ്രിലില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ ഐ.എം.സി.എ (2022 അഡ്മിഷന് െറഗുലര്‍, 2017 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി), മൂന്നാം സെമസ്റ്റര്‍ ഡി.ഡി.എം.സി.എ (2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ 19 മുതല്‍ അതത് കോളജുകളില്‍ നടക്കും. ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
വൈവ വോസി
നാലാം സെമസ്റ്റര്‍ എം.എസ്സി എന്‍വയണ്‍മെന്റ് സയന്‍സ് ആൻഡ് മാനേജ്മെന്റ് സി.എസ്.എസ് (2022 അഡ്മിഷന് െറഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ പ്രോജക്ട് വൈവ വോസി പരീക്ഷ ജൂണ്‍ 24ന് കാലടി ശ്രീശങ്കര കോളജില്‍ നടക്കും. ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
കണ്ണൂർ
യു.ജി പ്രവേശനത്തിന് അപേക്ഷിക്കാം
കണ്ണൂർ: 2024-25 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളജുകളിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് അപേക്ഷ സമർപ്പിക്കാൻ ജൂലൈ ഏഴ് വരെ അവസരം.
ബി.എ അഫ്ദലുൽ ഉലമ പ്രോഗ്രാമുകളിലേക്ക് ജൂൺ 20വരെ അപേക്ഷ സമർപ്പിക്കാം. 22ന് പ്രൊവിഷനൽ റാങ്ക് ലിസ്റ്റും 26ന് ഫൈനൽ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും.
എം.എ ഭരതനാട്യം
കണ്ണൂർ: സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സിൽ എം.എ ഭരതനാട്യം പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.
സർവകലാശാല അഡ്മിഷൻ വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പ് കോളജിൽ സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.