സര്‍വകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
എം.ബി.എ (ഫുള്‍ടൈം /പാര്‍ട്ട്ടൈം) പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാല കോമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ടൈം/ പാര്‍ട്ട്ടൈം), സ്വാശ്രയ കോളജുകള്‍ (ഓട്ടോണമസ് ഒഴികെ) എന്നിവയില്‍ 2024ലെ എം.ബി.എ പ്രവേശനത്തിന് CMAT 2024 യോഗ്യത നേടിയവര്ക്കുള്പ്പെടെ ഓണ്‍ലൈനായി ജൂണ്‍ 29 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍. ഫോണ്‍: 0494 2407017, 2407016.
അഫ്ദലുല്‍ ഉലമ പ്രവേശനം
2024 -2025 വര്‍ഷത്തേക്കുള്ള അഫ്ദലുല്‍ ഉലമ (പ്രിലിമിനറി) കോഴ്സിലേക്ക് (പ്ലസ് ടു ഹ്യുമാനിറ്റീസ് തത്തുല്യ കോഴ്സ്) ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ജൂണ്‍ 30ന് വൈകീട്ട് അഞ്ച് വരെ നീട്ടി. അപേക്ഷ ഫീസ്: എസ്.സി / എസ്.ടി 195 രൂപ, മറ്റുള്ളവര്‍ 470 രൂപ. കൂടുതല്‍ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍. ഫോണ്‍: 0494 2407016, 2407017, 2660600.
ഇന്റഗ്രേറ്റഡ് പി.ജി ഒന്നാം അലോട്ട്മെന്റ്
അഫിലിയേറ്റഡ് കോളജുകളിലെ 2024 - 2025 വര്‍ഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് പി.ജി പ്രോഗ്രാമുകളുടെ ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ ജൂണ്‍ 22ന് വൈകീട്ട് നാലിനു മുമ്പ് മാന്‍ഡേറ്ററി ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. എസ്.സി/ എസ്.ടി/ ഒ.ഇ.സി/ ഒ.ഇ.സിക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ 135 രൂപയും മറ്റുള്ളവര്‍ 540 രൂപയുമാണ് അടക്കേണ്ടത്. പേമെന്റ് നടത്തിയവര്‍ അവരുടെ സ്റ്റുഡന്റ്സ് ലോഗിനില്‍ പേമെന്റ് ഡീറ്റെയില്‍സ് ഉണ്ടെന്ന് ഉറപ്പാക്കണം. നിർദിഷ്ട സമയപരിധിക്കുള്ളില്‍ മാന്‍ഡേറ്ററി ഫീസടച്ച് സ്ഥിരപ്രവേശനം നേടാത്തവര്‍ക്ക് നിലവില്‍ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകുന്നതും തുടര്‍ന്നുള്ള അലോട്ട്മെന്റ് പ്രക്രിയയില്‍നിന്ന് പുറത്താകുന്നതുമാണ്. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ 22ന് വൈകീട്ട് നാലിന് മുമ്പായി ഹയര്‍ ഓപ്ഷന് റദ്ദാക്കണം.
പ്രാക്ടിക്കല്‍ പരീക്ഷ
ഒന്നാം സെമസ്റ്റര്‍ ബി.വോക് അപ്ലൈഡ് ബയോടെക്നോളജി നവംബര്‍ 2023 പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂൺ 24ന് തുടങ്ങും. കേന്ദ്രം: സെന്റ് മേരീസ് കോളജ് തൃശൂര്‍. .
പരീക്ഷ
സര്‍വകലാശാല പഠന വകുപ്പിലെ എം.എസ്സി ബയോടെക്നോളജി (നാഷനല്‍ സ്ട്രീം) (2020 പ്രവേശനം മുതല്‍) രണ്ടാം സെമസ്റ്റര്‍ ജൂണ്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂലൈ 17ന് തുടങ്ങും. വിശദ സമയക്രമം വെബ്സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയഫലം
വിദൂരവിദ്യാഭ്യാസ വിഭാഗം ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.കോം 2015 & 2016 പ്രവേശനം വിദ്യാര്‍ഥികളുടെ ഏപ്രില്‍ 2022 ഒറ്റത്തവണ റെഗുലര്‍/ സപ്ലിമെന്ററി പരീക്ഷയുടെ തടഞ്ഞുവെച്ച പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.