Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

ജ​ര്‍മ​ന്‍, ഫ്ര​ഞ്ച്, റ​ഷ്യ​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാം

തേ​ഞ്ഞി​പ്പ​ലം: സ​ർ​വ​ക​ലാ​ശാ​ല റ​ഷ്യ​ന്‍ ആ​ൻ​ഡ് കം​പാ​ര​റ്റി​വ് ലി​റ്റ​റേ​ച്ച​ര്‍ പ​ഠ​ന വ​കു​പ്പി​ല്‍ ജ​ര്‍മ​ന്‍, ഫ്ര​ഞ്ച്, റ​ഷ്യ​ന്‍ ഭാ​ഷ​ക​ളി​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാം. യോ​ഗ്യ​ത: പ്ല​സ്ടു. പ്രാ​യ​പ​രി​ധി​യി​ല്ല. പ്ര​ധാ​ന​മാ​യും ഓ​ണ്‍ലൈ​നി​ലാ​ണ് ക്ലാ​സ് ന​ട​ക്കു​ന്ന​ത്. കോ​ൺ​ടാ​ക്ട് ക്ലാ​സു​ക​ളും ന​ല്‍കും.

ആ​റു മാ​സ​മാ​ണ് കോ​ഴ്‌​സ് കാ​ലാ​വ​ധി. കേ​ര​ള​ത്തി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഫീ​സി​ള​വ് ന​ല്‍കും. പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണ് അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കേ​ണ്ട​ത്. അ​പേ​ക്ഷ​യു​ടെ പ​ക​ര്‍പ്പ് റ​ഷ്യ​ന്‍ ആ​ൻ​ഡ് കം​പാ​ര​റ്റി​വ് ലി​റ്റ​റേ​ച്ച​ര്‍ പ​ഠ​ന​വ​കു​പ്പി​ല്‍ സ​മ​ര്‍പ്പി​ക്ക​ണം. അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 28. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്സൈ​റ്റി​ല്‍.

വാ​ക് ഇ​ന്‍ ഇ​ന്റ​ര്‍വ്യൂ

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല സോ​ഷ്യോ​ള​ജി പ​ഠ​ന​വ​കു​പ്പി​ല്‍ മ​ണി​ക്കൂ​ര്‍ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ഗെ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. വാ​ക് ഇ​ന്‍ ഇ​ന്റ​ര്‍വ്യൂ ജൂ​ലൈ മൂ​ന്നി​ന് രാ​വി​ലെ 10ന്. ​യോ​ഗ്യ​ത: എം.​എ സോ​ഷ്യോ​ള​ജി, യു.​ജി.​സി നെ​റ്റ്. പി​എ​ച്ച്.​ഡി അ​ഭി​ല​ഷ​ണീ​യം. യോ​ഗ്യ​രാ​യ​വ​ര്‍ ബ​യോ​ഡേ​റ്റ, സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ൾ, അ​വ​യു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍പ്പ് എ​ന്നി​വ സ​ഹി​തം സോ​ഷ്യോ​ള​ജി പ​ഠ​ന​വ​കു​പ്പി​ല്‍ എ​ത്ത​ണം. ഫോ​ൺ: 0494 2407240.

ബി.​ടെ​ക് പ്ര​വേ​ശ​നം

സ​ര്‍വ​ക​ലാ​ശാ​ല എ​ന്‍ജി​നീ​യ​റി​ങ് കോ​ള​ജി​ല്‍ (സി.​യു-​ഐ.​ഇ.​ടി) 2024-25 അ​ധ്യ​യ​ന വ​ര്‍ഷ​ത്തേ​ക്കു​ള്ള ബി.​ടെ​ക് എ​ന്‍.​ആ​ര്‍.​ഐ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.

ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് ആ​ൻ​ഡ് എ​ന്‍ജി​നീ​യ​റി​ങ്, ഇ​ല​ക്ട്രോ​ണി​ക്‌​സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ എ​ന്‍ജി​നീ​യ​റി​ങ്, ഇ​ല​ക്ട്രോ​ണി​ക്‌​സ് ആ​ൻ​ഡ് ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് എ​ന്‍ജി​നീ​യ​റി​ങ്, ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്‌​സ് എ​ന്‍ജി​നീ​യ​റി​ങ്, മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍ജി​നീ​യ​റി​ങ്, പ്രി​ന്റി​ങ് ടെ​ക്‌​നോ​ള​ജി ബ്രാ​ഞ്ചു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്. എ​ന്‍ജി​നീ​യ​റി​ങ് പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​താ​ത്ത​വ​ര്‍ക്കും പ്ര​വേ​ശ​ന​ത്തി​ന് അ​വ​സ​ര​മു​ണ്ട്. ഫോ​ൺ: 9567172591.

പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി (സി.​ബി.​സി.​എ​സ്.​എ​സ്) ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2024 (2021 മു​ത​ല്‍ പ്ര​വേ​ശ​നം), ഏ​പ്രി​ല്‍ 2023 (2020 പ്ര​വേ​ശ​നം മാ​ത്രം) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ളും എ​ട്ടാം സെ​മ​സ്റ്റ​ര്‍ (2020 പ്ര​വേ​ശ​നം മാ​ത്രം) ഏ​പ്രി​ല്‍ 2024 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യും ആ​ഗ​സ്റ്റ് ഒ​ന്നി​ന് തു​ട​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UniversityNotificationsEducation News
News Summary - University news
Next Story