സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
പരീക്ഷ
തേഞ്ഞിപ്പലം: രണ്ടാം സെമസ്റ്റര്‍ ബി.വോക് (സി.ബി.സി.എസ്.എസ്-വി-യു.ജി, 2022 & 2023 പ്രവേശനം) ഏപ്രില്‍ 2024, (2017 മുതല്‍ 2021 വരെ പ്രവേശനം) ഏപ്രില്‍ 2023 റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ആഗസ്റ്റ് ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ ബി.എസ് സി, ബി.സി.എ ഏപ്രില്‍ 2023 (സി.ബി.സി.എസ്.എസ്) റെഗുലര്‍/(സി.യു.സി.ബി.സി.എസ്.എസ്) സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ, ബി.ടി.എച്ച്.എം, ബി.കോം പ്രഫഷനല്‍, ബി.കോം ഓണേഴ്സ് (സി.ബി.സി.എസ്.എസ്-യു.ജി 2019 പ്രവേശനം, സി.യു.സി.ബി.സി.എസ്.എസ് യു.ജി 2018 പ്രവേശനം) നവംബര്‍ 2023 റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ
പി.ജി അപേക്ഷ നീട്ടി
കണ്ണൂർ സർവകലാശാലയിലെ കോളജുകളിലെ പി.ജി പ്രവേശനത്തിന് അപേക്ഷിക്കുന്നതിന് അവസാന തീയതി ജൂലൈ 10 വരെ നീട്ടി.
ബി.എ അഫ്ദലുൽ ഉലമ പ്രവേശനം
ബി.എ അഫ്ദലുൽ ഉലമ പ്രവേശനത്തിനുള്ള ഫൈനൽ റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂൺ 27 മുതൽ 29 വരെ.
പരീക്ഷ തീയതിയിൽ മാറ്റം
ജൂൺ 18, 19 തീയതികളിലായി തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ സ്റ്റഡീസിൽ നടക്കേണ്ടിയിരുന്ന നാലാം സെമസ്റ്റർ എം.എസ് സി മൈക്രോബയോളജി (റഗുലർ /സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2024 പരീക്ഷകളുടെ പ്രോജക്ട് മൂല്യനിർണയം /വൈവ എന്നിവ ജൂലൈ നാലിലേക്ക് മാറ്റി. പരീക്ഷാ കേന്ദ്രത്തിൽ മാറ്റമില്ല.
മലയാള സർവകലാശാല
പി.ജി പ്രവേശന പരീക്ഷ 30ന്
തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ പി.ജി പ്രവേശന പരീക്ഷ ജൂൺ 30ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, വയനാട്, തിരൂർ- അക്ഷരം കാമ്പസ് എന്നീ കേന്ദ്രങ്ങളിൽ നടക്കും. രാവിലെ 10 മുതൽ ഒന്നു വരെയാണ് പരീക്ഷാസമയം. കൂടുതൽ വിവരങ്ങൾക്ക് malayalamuniversity.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
എം.ജി
നാളത്തെ പരീക്ഷകള്‍ മാറ്റി
കോട്ടയം: എം.ജി സർവകലാശാല ജൂണ്‍ 28ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ എം.എ സിറിയക്, രണ്ടാം സെമസ്റ്റര്‍ എം.എ, എം.എസ് സി, എം.കോം, എം.എസ്.ഡബ്ല്യു, എം.എ ജെ.എം.സി, എം.ടി.ടി.എം, എം.എച്ച്.എം, (സി.എസ്.എസ് 2023 അഡ്മിഷന് റെഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) എം.എൽ.ബി.ഐ.എസ് സി (2023 അഡ്മിഷന് റെഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷകള്‍ മാറ്റിവെച്ചു.
കേരള
അപേക്ഷ ക്ഷണിച്ചു
മാവേലിക്കര: കേരള സർവകലാശാലയുടെ മാവേലിക്കരയിലുള്ള രാജാരവിവർമ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അേപക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15.
അപേക്ഷഫോറം കേരള യൂനിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ ലഭിക്കും. www.keralauniversity.ac.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.