സര്‍വകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
എം.എ. ജേണലിസം: ഗ്രേസ് മാര്‍ക്ക്
തേഞ്ഞിപ്പലം: സര്‍വകലാശാല ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ പഠന വകുപ്പിലെ എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണികേഷന്‍ കോഴിസിലേക്ക് സി.യു.സി.എ.ടി 2024 മുഖേനയുള്ള പ്രവേശനത്തിന് ലഭിക്കുന്ന വെയിറ്റേജ് മാര്‍ക്കുകള്‍ ക്രമത്തില്‍: 1. പി.ജി. ഡിപ്ലോമ ഇന്‍ ജേണലിസമുള്ളവര്ക്ക് - അഞ്ച് മാര്‍ക്ക്. 2. ബിരുദ തലത്തില്‍ ജേണലിസം കോംപ്ലിമെന്ററിയായോ സബ്സിഡറിയായോ പഠിച്ചവര്‍ക്ക് - അഞ്ച് മാര്‍ക്ക്. 3. ജേണലിസം പ്രധാന വിഷയമായി ബിരുദം നേടിയവര്‍ക്ക് - ഏഴ് മാര്‍ക്ക്. 4. മള്‍ട്ടിമീഡിയ കമ്യുണിക്കേഷന്‍/വിഷ്വല്‍ കമ്യൂണിക്കേഷന്‍/ഫിലിം പ്രൊഡക്ഷന്‍/വീഡിയോ പ്രൊഡക്ഷന്‍ എന്നീ ബിരുദമുള്ളവക്ക് - അഞ്ച് മാര്‍ക്ക്. ഗ്രേസ് മാര്‍ക്കിന് അര്‍ഹരായവര്‍ ജൂലൈ ആറിന് 10ന് മുമ്പ് majmcoffice@uoc.ac.in എന്ന ഇ-മെയിലിലേക്ക് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ അയക്കണം. ഫോണ്‍: 0494 2407361.
ബി.ടെക് പ്രവേശനം
സര്‍വകലാശാല എന്‍ജിനീയറിങ് കോളജില്‍ 2024-2025 അധ്യയന വര്‍ഷത്തേക്കുള്ള ബി.ടെക് എന്‍.ആര്.ഐ സീറ്റുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, പ്രിന്റിങ് ടെക്നോളജി ബ്രാഞ്ചുകളിലേക്കുള്ള പ്രവേശന നടപടികളാണ് ആരംഭിച്ചത്. എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും പ്രവേശനം നേടാൻ അവസരമുണ്ട്. യോഗ്യത: പ്ലസ്ടു പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ 45 ശതമാനം മാര്‍ക്ക്. ഫോൺ: 9567172591.
പഠനം മുടങ്ങിയവര്‍ക്ക് തുടരാന്‍ അവസരം
സര്‍വകലാശാലയുടെ ഓട്ടോണമസ്/അഫിലിയേറ്റഡ് കോളജുകളില്‍ ബി.എ അഫ്സലുല്‍ ഉലമ, ബി.എ ഇകണോമിക്സ്, ബി.എ ഹിസ്റ്ററി, ബി.എ പൊളിറ്റിക്കല്‍ സയന്‍സ്, ബി.എ ഫിലോസഫി, ബി.എ സോഷ്യോളജി, ബി.കോം, ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്/സി.ബി.സി.എസ്.എസ്) പ്രോഗ്രാമുകള്‍ക്ക് 2018 മുതല്‍ 2022 വരെ വര്‍ഷങ്ങളില്‍ പ്രവേശനം നേടി നാലാം സെമസ്റ്റര്‍ പരീക്ഷക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താന്‍ കഴിയാത്തവര്‍ക്ക് സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആൻഡ് ഓണ്‍ലൈന്‍ എജുക്കേഷന്‍ (മുന്‍ എസ്.ഡി.ഇ) വഴി അഞ്ചാം സെമസ്റ്ററിലേക്ക് പ്രവേശനം നേടി പഠനം തുടരാം. പിഴ കൂടാതെ ജൂലൈ 15 വരെയും 100 രൂപ പിഴയോടെ 20 വരെയും 500 രൂപ അധിക പിഴയോടെ 25 വരെയും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ വിദൂര വിഭാഗം വെബ്സൈറ്റില്‍ (https://sde.uoc.ac.in/). ഫോണ്‍ : 0494 2407356, 2400288.
വൈവ
തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിദൂര വിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റര്‍ എം.എ സോഷ്യോളജി (സി.ബി.സി.എസ്.എസ്-സി.ഡി.ഒ.ഇ) വിദ്യാര്‍ഥികള്‍ക്കായുള്ള ഏപ്രില്‍ 2024 വൈവ ജൂലൈ 11, 12 തീയതികളിലായി തൃശൂര്‍ അരണാട്ടുകരയിലെ ഡോ. ജോണ്‍ മത്തായി സെന്ററിലെ ഇകണോമിക്സ് പഠനവകുപ്പില്‍ നടക്കും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ ബി.എസ്.സി, ബി.സി.എ നവംബര്‍ 2023 റഗുലര്‍ (സി.ബി.സി.എസ്.എസ്/സി.യു.സി.ബി.സി.എസ്.എസ്) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ
പി.ജി പ്രവേശനം; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കണ്ണൂർ: സർവകലാശാല പഠന വകുപ്പുകളിലെ/ സെന്ററുകളിലെ വിവിധ പി.ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള പ്രൊവിഷനൽ റാങ്ക് ലിസ്റ്റ് കണ്ണൂർ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് റാങ്ക് ലിസ്റ്റ് സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും deptsws@kannuruniv.ac.in എന്ന ഇ-മെയിൽ ഐ.ഡിയിലേക്ക് അയക്കാം. പരാതികൾ ജൂലൈ ഒമ്പതിന് വൈകീട്ട് അഞ്ചുവരെ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.