സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
ഇന്റഗ്രേറ്റഡ് പി.ജി പ്രവേശനം
അഫിലിയേറ്റഡ് കോളജുകളിലെ 2024-2025 വര്‍ഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് പി.ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത വിദ്യാർഥികൾക്ക് നേരത്തേ സമർപ്പിച്ച അപേക്ഷയിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനും (ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ, പേര്, രജിസ്റ്റർ നമ്പർ, ജനനത്തീയതി എന്നിവ ഒഴികെ) പുതുതായി കൂട്ടിച്ചേർക്കലുകൾ നടത്താനുമുള്ള സൗകര്യം ജൂലൈ 11 മുതൽ 15 വരെ ലഭ്യമാകും. ഫസ്റ്റ് ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടിയവർ, ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരായി ഹയർ ഓപ്ഷനുകൾ റദ്ദ് ചെയ്ത് പ്രവേശനം നേടിയവർ എന്നിവരൊഴികെ എല്ലാവർക്കും തിരുത്തലിനുള്ള സൗകര്യം ലഭ്യമാകും. അലോട്ട്മെന്റ് ലഭിച്ച് സർവകലാശാല നിർദേശങ്ങൾ പാലിക്കാതെ വിവിധ ഘട്ടങ്ങളിൽ അലോട്ട്മെന്റിൽനിന്ന് പുറത്തുപോയവർ എഡിറ്റ് ചെയ്ത് അപേക്ഷ പൂർത്തീകരിച്ചാൽ മാത്രം റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കും. ജൂലൈ 11 മുതൽ 15 വരെ ലേറ്റ് രജിസ്ട്രേഷന് സൗകര്യം ഉണ്ടായിരിക്കില്ല.
ഡെസർട്ടേഷൻ സമർപ്പണം
നാലാം സെമസ്റ്റർ എം.ബി.എ ഇന്റർനാഷനൽ ഫിനാൻസ്, ഹെൽത്ത് കെയർ മാനേജ്മെന്റ് ജൂലൈ 2024 പരീക്ഷയുടെ ഡെസർട്ടേഷൻ പരീക്ഷാഭവനിൽ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 29.
വൈവ
വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ എം.കോം. (സി.ഡി.ഇ-സി.ബി.സി.എസ്.എസ്) ഏപ്രിൽ 2024 വൈവ നടത്തപ്പെടുന്ന ജില്ല, കേന്ദ്രം, തീയതി എന്നിവ ക്രമത്തിൽ. (1) തൃശൂർ - ശ്രീ. സി. അച്യുതമേനോൻ ഗവ. കോളജ് - ജൂലൈ 18, 20. (2) പാലക്കാട് - എസ്.എൻ.ജി.എസ് കോളജ് പട്ടാമ്പി - ജൂലൈ 18. (3) മലപ്പുറം - എം.ഇ.എസ്. കേവീയം കോളജ് വളാഞ്ചേരി - ജൂലൈ 20, 21. (4) വയനാട് ഡബ്ല്യു.എം.ഒ കോളജ് മുട്ടിൽ - ജൂലൈ 23. (5) കോഴിക്കോട് - ഗവ. കോളജ് മടപ്പള്ളി - ജൂലൈ 20, 27.
തൃശൂർ, പാലക്കാട് ജില്ലകളിലെ വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ എം.എ ഇക്കണോമിക്സ് (സി.ഡി.ഇ-സി.ബി.സി.എസ്.എസ്) ഏപ്രിൽ 2024 വൈവ ജൂലൈ 15, 17, 18, 19 തീയതികളിൽ നടക്കും. കേന്ദ്രം: പഴഞ്ഞി എം.ഡി. കോളജ് തൃശൂർ. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വിദ്യാർഥികൾക്കായുള്ള വൈവ ജൂലൈ 17, 18, 19 തീയതികളിലും നടക്കും. കേന്ദ്രം: ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് കോഴിക്കോട്.
വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ എം.എ സംസ്കൃതം (ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, സാഹിത്യ) (സി.ഡി.ഇ-സി.ബി.സി.എസ്.എസ്) ഏപ്രിൽ 2024 വൈവ ജൂലൈ 19ന് നടക്കും. കേന്ദ്രം: എസ്.എൻ.ജി.എസ് കോളജ് പട്ടാമ്പി.
വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് (സി.ഡി.ഇ-സി.ബി.സി.എസ്.എസ്) ഏപ്രിൽ 2024 വൈവ ജൂലൈ 17ന് തുടങ്ങും. കേന്ദ്രം: പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പ് കാലിക്കറ്റ് സർവകലാശാല കാമ്പസ്.
വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് (സി.ഡി.ഇ-സി.ബി.സി.എസ്.എസ്) ഏപ്രിൽ 2024 വൈവ ജൂലൈ 18ന് തുടങ്ങും. കേന്ദ്രം: കോഴിക്കോട് സെന്റ് ജോസഫ്സ് കോളജ് ദേവഗിരി.
നാലാം സെമസ്റ്റർ എം.ടി.എച്ച്.എം ഏപ്രിൽ 2024 പരീക്ഷയുടെ പ്രോജക്ട് ഇവാല്വേഷനും വൈവയും ജൂലൈ 12ന് നടക്കും. കേന്ദ്രം: എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളജ് പെരിന്തൽമണ്ണ. വിശദ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷ
മൂന്നാം വർഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ് (2016 പ്രവേശനം മുതൽ) ഏപ്രിൽ 2024 റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് 30ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷഫലം
രണ്ട്, നാല് സെമസ്റ്റർ (സി.യു.സി.എസ്.എസ്) എം.സി.എ സെപ്റ്റംബർ 2023 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ ബി.ടെക്. (2004 സ്കീം - 2004 മുതൽ 2008 വരെ പ്രവേശനം) ഏപ്രിൽ 2022 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.