സര്‍വകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
എം.ബി.എ (ഫുള്‍ ടൈം/പാർട്ട് ടൈം) പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാല കോമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സര്‍വകലാശാല സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ടൈം/പാർട്ട് ടൈം), സ്വാശ്രയ കോളജുകള്‍ (ഓട്ടോണമസ് ഒഴികെ) എന്നിവയില്‍ 2024ലെ എം.ബി.എ പ്രവേശനത്തിന്, കെ.എം.എ.ടി 2024- സെഷൻ 2 യോഗ്യത നേടിയവര്‍ക്ക് ഉള്‍പ്പെടെ, ജൂലൈ 20ന് വൈകീട്ട് അഞ്ചുവരെ ലേറ്റ് ഫീയോടെ ഓണ്‍ലൈനായി അപേക്ഷിക്കാം. https://admission.uoc.ac.in/. ഫോണ്‍ : 0494 2407017, 2407016, 2660600.
എന്‍.എസ്.എസ് ഗ്രേസ് മാര്‍ക്ക് സമര്‍പ്പണം
അഫിലിയേറ്റഡ് കോളജുകളിലെ 2021 പ്രവേശനം ബി.വോക്. (സി.ബി.സി.എസ്.എസ് -വി-യു.ജി) പ്രോഗ്രാമിലെ എന്‍.എസ്.എസ് വളന്റിയര്‍മാര്‍ക്ക് സ്റ്റുഡന്റ്സ് പോര്‍ട്ടലിലെ ഗ്രേസ് മാര്‍ക്ക് മാനേജ്മെന്റ് സിസ്റ്റം മുഖേന ജൂലൈ 29 വരെ എന്‍.എസ്.എസ് ഗ്രേസ് മാര്‍ക്ക് സമര്‍പ്പിക്കാം. ലിങ്ക് 19 മുതല്‍ ലഭ്യമാകും.
പരീക്ഷ അപേക്ഷ
ബി.കോം. എല്‍എല്‍.ബി. ഹോണേഴ്സ് മാര്‍ച്ച് 2024 എട്ടാം സെമസ്റ്റര്‍ (2020 പ്രവേശനം) റഗുലര്‍, ആറാം സെമസ്റ്റര്‍ (2020, 2021 പ്രവേശനം), റഗുലര്‍/സപ്ലിമെന്ററി, നാലാം സെമസ്റ്റര്‍ (2022 പ്രവേശനം) റഗുലര്‍, രണ്ടാം സെമസ്റ്റര്‍ (2021, 2022 പ്രവേശനം) സപ്ലിമെന്ററി, മാര്‍ച്ച് 2023 രണ്ടാം സെമസ്റ്റര്‍ (2020 പ്രവേശനം) സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂലൈ 31 വരെ അപേക്ഷിക്കാം.
വൈവ
വിദൂര വിദ്യാഭാസ വിഭാഗം വിദ്യാര്‍ഥികള്‍ക്കായുള്ള നാലാം സെമസ്റ്റര്‍ എം.എ. ഫിലോസഫി (എസ്.ഡി.ഇ-സി.ബി.സി.എസ്.എസ്) ഏപ്രില്‍ 2024 വൈവ ജൂലൈ 24ന് നടക്കും. കേന്ദ്രം: ഫിലോസഫി പഠന വകുപ്പ്, കാലിക്കറ്റ് സര്‍വകലാശാല കാമ്പസ്. വിശദ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷ
നാലാം സെമസ്റ്റര്‍ ബി.എഡ് (2020 പ്രവേശനം മുതല്‍) ഏപ്രില്‍ 2024 റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ സമയക്രമം പ്രകാരം ജൂലൈ 24ന് തുടങ്ങും. വിശദ സമയക്രമം വെബ്സൈറ്റില്‍.
ആരോഗ്യ പരീക്ഷ ടൈംടേബ്ൾ
തൃശൂർ: രണ്ടാം വർഷ ബി.എസ് സി മെഡിക്കൽ മൈക്രോബയോളജി സപ്ലിമെന്ററി പരീക്ഷ (2014, 2016 സ്കീമുകൾ ) ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു. www.kuhs.ac.inൽ ലഭ്യമാണ്.
രണ്ടാം വർഷ ബി.സി.വി.ടി സപ്ലിമെന്ററി പരീക്ഷ (2014 സ്കീം) ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
ബി.ഫാം (ആയുർവേദ), ബി.എസ് സി നഴ്സിങ് (ആയുർവേദ) സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബ്ൾ www.kuhs.ac.inൽ ലഭ്യമാണ്.
പരീക്ഷ അപേക്ഷ
സെപ്റ്റംബർ രണ്ടിന് ആരംഭിക്കുന്ന ഒന്നാം വർഷ ഫാം.ഡി ബിരുദ പരീക്ഷക്ക് (റെഗുലർ, സപ്ലിമെന്ററി) ആഗസ്റ്റ് 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
എം.ജി
ബി.എഡ് മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് ടീച്ചേഴ്സ് ട്രെയിനിങ് കോളജുകളിലെ ബി.എഡ് പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന്റെ മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ ജൂലൈ 20 ന് വൈകുന്നേരം നാലിനു മുമ്പ് കോളജുകളില്‍ സ്ഥിര പ്രവേശനം നേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.