സര്‍വകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
മൂല്യനിര്‍ണയ ക്യാമ്പ്
നാലാം സെമസ്റ്റര്‍ പി.ജി (PG-CBCSS) ഏപ്രില്‍ 2024 റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ അഫിലിയേറ്റഡ് കോളജുകളിലെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ജൂലൈ 29നും വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ വികേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ജൂലൈ 27നും തുടങ്ങും. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷ അപേക്ഷ
എട്ട്, ആറ്, നാല്, രണ്ട് സെമസ്റ്റര്‍ ബി.ബി.എ എല്‍എല്‍.ബി ഓണേഴ്സ്, ആറ്, നാല്, രണ്ട് സെമസ്റ്റര്‍ മൂന്നു വര്‍ഷ എല്‍എല്‍.ബി യൂനിറ്ററി ഡിഗ്രി ഏപ്രില്‍ 2024/നവംബര്‍ 2024 -റെഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴകൂടാതെ ആഗസ്റ്റ് ആറു വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ (2023 പ്രവേശനം) ബി.ബി.എ. എല്‍എല്‍.ബി ഓണേഴ്സ്, മൂന്നു വര്‍ഷ എല്‍എല്‍.ബി യൂനിറ്ററി ഡിഗ്രി നവംബര്‍ 2023 റെഗുലര്‍ പരീക്ഷകള്‍ക്ക് അപേക്ഷതീയതി നീട്ടിയതുപ്രകാരം പിഴകൂടാതെ ജൂലൈ 24 വരെ അപേക്ഷിക്കാം.
വൈവ
വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികള്‍ക്കായുള്ള നാലാം സെമസ്റ്റര്‍ എം.എ അറബിക് (SDE-CBCSS) ഏപ്രില്‍ 2024 പ്രാക്ടിക്കല്‍ പരീക്ഷയും (ADVANCED TRANSLATION AND SIMULTANEOUS INTERPRETATION ) വൈവയും ജൂലൈ 22ന് തുടങ്ങും. കേന്ദ്രം: ടി.എം.ജി കോളജ് തിരൂര്‍, പി.ടി.എം ഗവ. കോളജ് പെരിന്തല്‍മണ്ണ.
വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികള്‍ക്കായുള്ള നാലാം സെമസ്റ്റര്‍ എം.എ ഹിന്ദി (SDE - CBCSS) ഏപ്രില്‍ 2024 വൈവ ജൂലൈ 23, 24 തീയതികളില്‍ നടക്കും. കേന്ദ്രം: ഗവ. ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് കോഴിക്കോട്. വിശദ സമയക്രമം വെബ്സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയഫലം
രണ്ടാം വര്‍ഷ അഫ്ദലുല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2024 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നു മുതല്‍ മൂന്നു വരെ വര്‍ഷ ബി.ബി.എ (എസ്.ഡി.ഇ/റെഗുലര്‍/പ്രൈവറ്റ്) ഏപ്രില്‍ 2022 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ
എം.ബി.എ റാങ്ക് ലിസ്റ്റ്
കണ്ണൂർ: പഠന വകുപ്പിലേയും സെന്ററുകളിലേയും എം.ബി.എ പ്രവേശനത്തിനുള്ള പ്രൊവിഷനൽ റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രവേശനം പാലയാട് കാമ്പസിലെ മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പിൽ ജൂലൈ 22ന് നടക്കും.
ബി.എഡ് റാങ്ക് ലിസ്റ്റ്
ബി.എഡ് പ്രവേശനത്തിനായുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂലൈ 20 മുതൽ 23 വരെ അതാതു കോളജുകളിൽ/ ബി.എഡ് സെന്ററുകളിൽ നടത്തും. അർഹരായവർ പ്രോസ്പെക്ട്സിൽ പറഞ്ഞിരിക്കുന്ന രേഖകൾ സഹിതം കോളജുകളിൽ/ ബി.എഡ് സെന്ററുകളിൽ ഹാജരാകണം. ക്ലാസുകൾ ജൂലൈ 24ന് ആരംഭിക്കും.
എൽ.എൽ.ബി റാങ്ക് ലിസ്റ്റ്
മഞ്ചേശ്വരം കാമ്പസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ത്രിവത്സര എൽ.എൽ.ബി പ്രവേശനത്തിനുള്ള പ്രാവിഷനൽ റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരാതികൾ 23 വരെ deptsws@kannuruniv.ac.in ഇ-മെയിൽ ഐ.ഡിയിലേക്ക് അയക്കാം.
സീറ്റൊഴിവ്
ജേണലിസം ആൻഡ് മീഡിയ സ്റ്റഡീസ് പഠനവകുപ്പിലെ എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിൽ എസ്.ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച.
ഫിസിക്സ് പഠനവകുപ്പിലെ എം.എസ്സി ഫിസിക്സിന് എസ്.സി/ എസ്.ടി സീറ്റുകൾ ഒഴിവുണ്ട്. ജൂലൈ 22ന് എത്തണം. ഫോൺ: 04972806401, 9447649820.
പയ്യന്നൂർ കാമ്പസിൽ എം.എസ്സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി പ്രോഗ്രാമിൽ സീറ്റൊഴിവുണ്ട്. അഭിമുഖം 22ന് 10.30ന് പഠന വകുപ്പിൽ. ഫോൺ: 9447956884, 8921212089.
ജ്യോഗ്രഫി പഠനവകുപ്പിൽ എം.എസ്സി ജ്യോഗ്രഫി പ്രോഗ്രാമിന് എസ്.സി/ എസ്.ടി സംവരണ സീറ്റുകൾ ഒഴിവുണ്ട്. അഭിമുഖം 22ന് പയ്യന്നൂർ കാമ്പസിൽ. ഫോൺ: 6238538769.
ബോട്ടണി പഠനവകുപ്പിൽ എം.എസ്സി പ്ലാന്റ് സയൻസിൽ എസ്.ടി സംവരണ സീറ്റ് ഒഴിവുണ്ട്. അഭിമുഖം 23ന് മാനന്തവാടി കാമ്പസിൽ. ഫോൺ: 7902268549.
എം.എസ്സി മാത്തമാറ്റിക്സ് പ്രോഗ്രാമിന് എസ്.സി/ എസ്.ടി സംവരണ സീറ്റ് ഒഴിവുണ്ട്. അഭിമുഖം 22ന് മാങ്ങാട്ടുപറമ്പ കാമ്പസിൽ. ഫോൺ: 9446477054.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.