സർവകലാശാല വാർത്തകൾ
text_fieldsഎം.ജി.
പി.ജി; സപ്ലിമെന്ററി അലോട്ട്മെന്റ്: ഇന്നുകൂടി അപേക്ഷിക്കാം
കോട്ടയം: എം.ജി. സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന്റെ സപ്ലിമെന്ററി അലോട്ട്മെന്റിന് വ്യാഴാഴ്ച വൈകീട്ട് നാലുവരെ അപേക്ഷിക്കാം. cap.mgu.ac.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സ്വികരിക്കുന്നത്.
വൈവ വോസി
മൂന്നും നാലും സെമസ്റ്റര്‍ എം.എ. ഫിലോസഫി പ്രൈവറ്റ് രജിസ്ട്രേഷന് (2022 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മെയ് 2024) പരീക്ഷയുടെ വൈവ വോസി പരീക്ഷകള്‍ ജൂലൈ 31 ന് എറണാകുളം മഹാരാജാസ് കോളജില്‍ നടക്കും. വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
മൂന്നും നാലും സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് സി.എസ്.എസ് പ്രൈവറ്റ് രജിസ്ട്രേഷന് (2022 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മെയ് 2024) പരീക്ഷയുടെ വൈവ വോസി പരീക്ഷകള്‍ ഓഗസ്റ്റ് രണ്ടിന് ചങ്ങനാശേരി എൻ.എസ്.എസ് ഹിന്ദു കോളജില്‍ നടക്കും. വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
സ്പോട്ട് അഡ്മിഷന്
സ്കൂള്‍ ഓഫ് പോളിമര്‍ സയന്‍സ് ആന്റ് ടെക്നോളജി നടത്തുന്ന എം.എസ്സി ഇന്‍ഡ്ട്രിയല്‍ പോളിമര്‍ സയന്‍സ് ആന്റ് ടെക്നോളജി പ്രോഗ്രാമില്‍ എസ്.ടി വിഭാഗത്തിലും ജനറല്‍ മെറിറ്റിലും രണ്ടു വീതം സീറ്റുകള്‍ ഒഴിവുണ്ട്.
അര്‍ഹരായ വിദ്യാര്‍ഥികള്‍ യോഗ്യതാ രേഖകളുമായി ജൂലൈ 26ന് ഉച്ചക്ക് 12.30ന് മുമ്പ് വകുപ്പ് ഓഫിസില്‍(റൂം നമ്പര്‍ 302, കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്സ്) എത്തണം. വിവരങ്ങള്‍ വെബ് സൈറ്റില്‍ (https://cat.mgu.ac.in/schoolpolymer.php) ഫോണ്‍: 9562578730
മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സില്‍ എം.ടെക്, എം.എസ്സി പ്രോഗ്രാമുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 26ന് സ്പോട്ട് അഡ്മിഷന് നടത്തും. എം.ടെക് എനര്‍ജി സയന്‍സ് ആന്റ് ടെക്നോളജി: ജനറല്‍ മെറിറ്റ്-5, എം.എസ്സി മെറ്റീരിയല്‍ സയന്‍സ്(സ്പെഷ്യലൈസേഷന് ഇന്‍ എനര്‍ജി സയന്‍സ്: ജനറല്‍ മെറിറ്റ്- ഒന്ന്, എസ്.ഇ.ബി.സി - രണ്ട്) എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
അര്‍ഹരായ വിദ്യാര്‍ഥികള്‍ യോഗ്യതാ രേഖകളുമായി രാവിലെ 11.30ന് മുമ്പ് വകുപ്പ് ഓഫിസില്‍(റൂം നമ്പര്‍ 302, കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്സ്) എത്തണം. വിവരങ്ങള്‍ വെബ് സൈറ്റില്‍ (https://sem.mgu.ac.in/)
പ്രാക്ടിക്കല്‍
അഞ്ചാം സെമസ്റ്റര്‍ ബി.എസ്.സി ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ മെയിന്റനന്‍സ് ആന്റ് ഇലക്ട്രോണിക്സ് സി.ബി.സി.എസ്.എസ് (2009-2012 അഡ്മിഷന് സെമസ്റ്റര്‍ ഇംപ്രൂവ്മെന്റ്, മെഴസി ചാന്‍സ് ഒക്ടോബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആഗസ്റ്റ് 12ന് രാമപുരം,മാര്‍ അഗസ്തിനോസ് കോളജില്‍ നടക്കും.
നാലാം സെമസ്റ്റര്‍ ബി.എസ്സി പെട്രോകെമിക്കല്‍സ് (പുതിയ സ്കീം 2022 അഡ്മിഷന് റഗുലര്‍, 2017 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആഗസ്റ്റ് ആറിന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. വിവരങ്ങള്‍ വെബ്സൈറ്റില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.