സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
എം.എ അറബിക് പ്രാക്ടിക്കല്‍ പരീക്ഷയും വൈവയും
തേഞ്ഞിപ്പലം: വിദൂര വിദ്യാഭ്യാസ വിഭാഗം എം.എ അറബിക് (സി.ബി.സി.എസ്.എസ്-എസ്.ഡി.ഇ) ഏപ്രില്‍ 2024 പ്രാക്ടിക്കല്‍ പരീക്ഷക്കും വൈവക്കും സെന്റ് മേരീസ് കോളജ് സുല്‍ത്താന്‍ ബത്തേരി, ഫാറൂഖ് (ഓട്ടോണമസ്) കോളജ്, ഐ.എച്ച്.ആര്.ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് കോഴിക്കോട്, കാലിക്കറ്റ് സര്‍വകലാശാല കാമ്പസ് എന്നിവ മുഖ്യ കേന്ദ്രമായി തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കുള്ള പ്രാക്ടിക്കല്‍ പരീക്ഷയും വൈവയും ആഗസ്റ്റ് അഞ്ചു മുതല്‍ ഏഴു വരെ വിദൂര വിദ്യാഭ്യാസ വിഭാഗം സെമിനാര്‍ ഹാളില്‍ നടക്കും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷ അപേക്ഷ
സര്‍വകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റര്‍ (2011 പ്രവേശനം) എം.എസ് സി അപ്ലൈഡ് സൈക്കോളജി സെപ്റ്റംബര്‍ 2024 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് ആഗസ്റ്റ് 15 വരെ അപേക്ഷിക്കാം. പരീക്ഷാ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും. കേന്ദ്രം: ടാഗോര്‍ നികേതന്‍ സര്‍വകലാശാല കാമ്പസ്.
പരീക്ഷഫലം
ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ് നവംബര്‍ 2023 റെഗുലര്‍/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്റ്റ് അഞ്ചു വരെ അപേക്ഷിക്കാം.
കണ്ണൂർ
പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനം: അപേക്ഷ ക്ഷണിച്ചു
കണ്ണൂർ: സർവകലാശാല 2024-25 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ/ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുമുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദ പ്രോഗ്രാമുകളായ (എഫ്.വൈ യു.ജി.പി പാറ്റേൺ - മൂന്നു വർഷം) - ബി.കോം (ഇലക്ടിവ് - കോഓപറേഷൻ/ മാർക്കറ്റിങ്), ബി.ബി.എ, ബി.എ ഇക്കണോമിക്സ്, ബി.എ പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ഇംഗ്ലീഷ്, മലയാളം, കന്നട, അഫ്ദലുൽ ഉലമ, ഉർദു ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി, അറബിക് ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളായ എം.കോം (അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ), ഇക്കണോമിക്സ്, ഡെവലപ്മെന്റ് ഇക്കണോമിക്സ്, ഹിസ്റ്ററി, ഇംഗ്ലീഷ്, അറബിക്, സർട്ടിഫിക്കറ്റ് കോഴ്സുകളായ അഫ്ദലുൽ ഉലമ പ്രിലിമിനറി, അഡീഷനൽ ഓപ്ഷനൽ കോഓപറേഷൻ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ 31ന് ആരംഭിക്കും. 17 വരെ രജിസ്റ്റർ ചെയ്യാം.
എം.എഡ് പ്രവേശനം: ഹാൾ ടിക്കറ്റ്
2024-25 അധ്യയന വർഷത്തിൽ, സർവകലാശാല പഠനവകുപ്പിലെ എം.എഡ് പ്രോഗ്രാമിന്റെ പ്രവേശന പരീക്ഷ 31ന് രാവിലെ 10.30ന് ധർമശാല കാമ്പസിലെ സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിൽ നടക്കും.
സീറ്റ് വർധന
കണ്ണൂർ സർവകലാശാലക്ക് കീഴിലുള്ള ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ബിരുദ, ബിരുദാനന്തര സീറ്റുകളുടെ എണ്ണത്തിൽ വർധന ആവശ്യമുള്ള കോളജുകൾ അപേക്ഷ പ്രിൻസിപ്പൽ മുഖാന്തരം സർവകലാശാലയിൽ 30ന് വൈകീട്ട് അഞ്ചിനകം ലഭ്യമാകുന്ന വിധത്തിൽ registrar@kannuruniv.ac.in എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്യണം.
പരീക്ഷാ രജിസ്ട്രേഷൻ
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ പി.ജി ഡിപ്ലോമ ഇൻ ജിയോ ഇൻഫർമാറ്റിക്സ് ഫോർ സ്പെഷൽ പ്ലാനിങ് (റെഗുലർ), നവംബർ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് 16 മുതൽ 19 വരെയും പിഴയോടെ 21ന് വൈകീട്ട് അഞ്ചുവരെയും അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.