സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
ഇന്റഗ്രേറ്റഡ് പി.ജി: വെയ്റ്റിങ് റാങ്ക് പട്ടിക
അഫിലിയേറ്റഡ് കോളജുകളിലെ 2024-2025ലേക്കുള്ള ഇന്റഗ്രേറ്റഡ് പി.ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ വെയ്റ്റിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്റ്റുഡന്റ്സ് ലോഗിന്‍ വഴി റാങ്ക് പരിശോധിക്കാം. വിദ്യാര്‍ഥികള്‍ പ്രവേശനത്തിന് ഹാജരാകുന്നതിനുമുമ്പ് കോളജുമായി ബന്ധപ്പെടേണ്ടതും അവര്‍ നിര്‍ദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്. ഫോണ്‍: 0494 2407017, 2407016, 2660600.
എം.ബി.എ റാങ്ക് പട്ടിക
2024-2025ലേക്കുള്ള കാലിക്കറ്റ് സര്‍വകലാശാല പഠനവകുപ്പ്, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളജുകള്‍ (ഓട്ടണമസ് കോളജ് ഒഴികെ) എന്നിവയിലെ എം.ബി.എ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് വെബ്സൈറ്റില്‍. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ അതത് പഠനവകുപ്പ്/കോളജുകളില്‍ നിന്നുള്ള നിര്‍ദേശാനുസരണം ആഗസ്റ്റ് എട്ടിനുമുമ്പ് പ്രവേശനം ഉറപ്പാക്കണം. വെബ്സൈറ്റ്: https://admission.uoc.ac.in/.
സ്വാശ്രയ ബിരുദ പ്രവേശനം: കോഴ്സ് റാങ്ക് പട്ടിക
2024-2025ലെ ബിരുദ പ്രവേശനത്തോടനുബന്ധിച്ചുള്ള അഫിലിയേറ്റഡ് കോളജുകള്‍/സര്‍വകലാശാല സെന്ററുകള്‍ എന്നിവയിലെ സ്വാശ്രയ കോഴ്സുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്റ്റുഡന്റ്സ് ലോഗിന്‍ വഴി റാങ്ക് പരിശോധിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ റാങ്ക്, കോളജുകളിലെ വേക്കന്‍സി എന്നിവ പരിശോധിച്ച് ആഗസ്റ്റ് 13ന് മുമ്പായി കോളജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിനായി നിര്‍ദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്. പ്രസ്തുത റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട, നിലവില്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി കാത്തിരിക്കുന്നവര്‍ക്ക്, അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച് പ്രവേശനം ആരംഭിക്കുന്നതുവരെ പ്രവേശനത്തിന് ഹാജരാകാന്‍ സമയം അനുവദിക്കാൻ അതത് കോളജുകളോട് ആവശ്യപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.