സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
ഇന്റഗ്രേറ്റഡ് ബി.പി.ഇ.എസ്, ബി.പി.എഡ് പ്രവേശനം
തേഞ്ഞിപ്പലം: 2024-2025 അധ്യയനവര്‍ഷത്തെ സര്‍വകലാശാല സെന്ററുകള്‍, ഗവ. കോളജ് ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ (സി.യു.സി.എ.ടി 2024ന്റെ ഭാഗമായി) എന്നിവിടങ്ങളിലേക്കുള്ള ഇന്റഗ്രേറ്റഡ് ബി.പി.ഇ.എസ്, ബി.പി.എഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം യഥാക്രമം ആഗസ്റ്റ് എട്ട്, ഒമ്പത് തീയതികളില്‍ സര്‍വകലാശാല സെമിനാര്‍ കോംപ്ലക്സില്‍ നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ രാവിലെ 10നുമുമ്പ് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, സംവരണ സർട്ടിഫിക്കറ്റ്, മൈഗ്രേഷന്‍ സർട്ടിഫിക്കറ്റ് (കേരളത്തിന് പുറത്തുള്ള സര്‍വകലാശാലയില്‍നിന്ന് യോഗ്യത നേടിയവര്‍), തുല്യത സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. പ്രവേശനം നേടുന്നവര്‍ മുഴുവന്‍ ഫീസും അന്നുതന്നെ അടക്കണം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.
എം.എസ് സി പ്രവേശനം
സര്‍വകലാശാല പരിസ്ഥിതിശാസ്ത്ര പഠനവകുപ്പില്‍ എം.എസ് സി പരിസ്ഥിതിശാസ്ത്രത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 11ന് വൈകീട്ട് അഞ്ചുവരെ അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍ (https://admission.uoc.ac.in/).
റഷ്യന്‍ പഠനവകുപ്പിൽ ഇന്റഗ്രേറ്റഡ് എം.എ
സര്‍വകലാശാല റഷ്യന്‍ ആൻഡ് കംപാരറ്റിവ് ലിറ്ററേച്ചര്‍ പഠനവകുപ്പില്‍ ഇന്റഗ്രേറ്റഡ് എം.എ കംപാരറ്റിവ് ലിറ്ററേച്ചര്‍ കോഴ്സിന് സീറ്റൊഴിവുണ്ട്. 55 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ നേടി പ്ലസ്ടുവോ തത്തുല്യ കോഴ്സോ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ആഗസ്റ്റ് 11. ഫോൺ: 8281196370, 8802498131.
വുമണ്‍ സ്റ്റഡീസ് വകുപ്പില്‍ പി.ജി പ്രവേശനം
സര്‍വകലാശാല വുമണ്‍ സ്റ്റഡീസ് പഠനവകുപ്പില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പി.ജി പ്രവേശനം ആഗസ്റ്റ് ഒമ്പതിന് നടക്കും. യോഗ്യരായവര്‍ക്ക് പ്രവേശന മെമ്മോ ഇ-മെയില്‍ ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10.30ന് വുമണ്‍ സ്റ്റഡീസ് പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍: 8848620035, 9497785313.
സീറ്റൊഴിവ്
തൃശൂര്‍ കൊടുങ്ങല്ലൂരിലെ, സര്‍വകലാശാല സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ബി.സി.എ, എം.സി.എ ജനറല്‍/സംവരണ സീറ്റുകളില്‍ ഒഴിവുണ്ട്. യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെന്ററില്‍ ഹാജരാകണം. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗങ്ങൾക്ക് സമ്പൂര്‍ണ ഫീസിളവ് ലഭിക്കും. ഫോൺ: 9895327867, 9645826748.
ഫിസിക്സില്‍ പിഎച്ച്.ഡി
സര്‍വകലാശാല ഫിസിക്സ് പഠനവകുപ്പില്‍ പ്രഫ. പി.പി. പ്രദ്യുമ്നന് കീഴില്‍ തെര്‍മോ ഇലക്ട്രിക്/ട്രൈബോ ഇലക്ട്രിക് മെറ്റീരിയല്‍സില്‍ രണ്ട് പിഎച്ച്.ഡി ഒഴിവുണ്ട്. നോണ്‍ എന്‍ട്രന്‍സ് എനിടൈം രജിസ്ട്രേഷന് വിഭാഗത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം. യു.ജി.സി/സി.എസ്.ഐ.ആര്/ജെ.ആര്.എഫ് തുടങ്ങിയ അംഗീകൃത ഫെലോഷിപ്പുകളുണ്ടായിരിക്കണം. യോഗ്യരായവര്‍ 14ന് രാവിലെ 11ന് പഠനവകുപ്പ് മേധാവിയുടെ ചേംബറില്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.
പരീക്ഷഫലം
ബി.ടെക് നാല്, അഞ്ച്, ആറ് സെമസ്റ്റര്‍ സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്റററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
ആരോഗ്യ പരീക്ഷ അപേക്ഷ
തൃശൂർ: ആഗസ്റ്റ് 30ന് തുടങ്ങുന്ന ആരോഗ്യ സർവകലാശാല ഒന്നാം സെമസ്റ്റർ എം.ഫാം ബിരുദ സപ്ലിമെന്ററി പരീക്ഷക്ക് ആഗസ്റ്റ് 14 വരെയും ഫൈനോടെ 16 വരെയും സൂപ്പർഫൈനോടെ 17 വരെയും ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റ് www.kuhs.ac.inൽ.
സെപ്റ്റംബർ 23ന് തുടങ്ങുന്ന ഒന്നാം വർഷ ബാച്ലർ ഓഫ് ഒക്യുപ്പേഷനൽ തെറപ്പി ബിരുദം റെഗുലർ/സപ്ലിമെന്ററി (2020 സ്കീം) പരീക്ഷക്ക് ആഗസ്റ്റ് ഏഴു മുതൽ 29 വരെയും ഫൈനോടെ സെപ്റ്റംബർ രണ്ടു വരെയും സൂപ്പർ ഫൈനോടെ അഞ്ചു വരെയും ഓൺലൈനായി അപേക്ഷിക്കാം.
സെപ്റ്റംബർ അഞ്ചിന് തുടങ്ങുന്ന നാലാം വർഷ ബി.എസ് സി എം.എൽ.ടി ബിരുദം സപ്ലിമെന്ററി പരീക്ഷക്ക് ആഗസ്റ്റ് 21 വരെയും ഫൈനോടെ 22 വരെയും സൂപ്പർഫൈനോടെ 23 വരെയും അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.