സര്‍വകലാശാല വാർത്തകൾ
text_fieldsഎം.ജി
ഓണേഴ്സ് ബിരുദം: അന്തിമ അലോട്ട്മെന്റിന് രജിസ്റ്റര്‍ ചെയ്യാം
കോട്ടയം: എം.ജി. സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്സ് ബിരുദ പ്രവേശനത്തിനുള്ള അന്തിമ അലോട്ട്മെന്റിന്(നാലാം ഘട്ടം) വ്യാഴാഴ്ച വൈകീട്ട് നാലുവരെ രജിസ്റ്റര്‍ ചെയ്യാം. അലോട്ട്മെന്റ് ഈമാസം 30ന് പ്രസിദ്ധീകരിക്കും. പ്രവേശനം 30, 31 തീയതികളില്‍ കോളജുകളില്‍ നടക്കും.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ് എം.എസ്.സി ഫിസിക്സ്(2022 അഡ്മിഷന് റഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ഏപ്രില്‍ 2024), നാലാം സെമസ്റ്റര്‍ എം.എസ്.സി കെമിസ്ട്രി, എം.എസ്.സി ബയോ സ്റ്റാറ്റിസ്റ്റിക്സ് (2022 അഡ്മിഷന് റഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ഏപ്രില്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പി.ജി അലോട്ട്മെന്റ്
അഫിലിയേറ്റഡ് കോളജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന്റെ പ്രത്യേക അലോട്ട്മെന്റിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലുവരെ രജിസ്റ്റര്‍ ചെയ്യാം. അലോട്ട്മെന്റ് 30ന് പ്രസിദ്ധീകരിക്കും. അന്നും 31നും കോളജുകളില്‍ പ്രവേശനം നടക്കും.
പരീക്ഷ അപേക്ഷ
അഞ്ചാം സെമസ്റ്റര്‍ ഐ.എം.സി.എ (2021 അഡ്മിഷന് റഗുലര്‍, 2017 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി), അഞ്ചാം സെമസ്റ്റര്‍ ഡി.ഡി.എം.സി.എ(2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് സെപ്റ്റംബര്‍ ഒമ്പത്വരെ ഫീസടച്ച് അപേക്ഷ നല്‍കാം.
പ്രാക്ടിക്കല്‍
ഒന്നാം വര്‍ഷ എം.എസ്.സി. മെഡിക്കല്‍ മൈക്രോബയോളജി (2023 അഡ്മിഷന് റഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2018 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്, 2017 അഡ്മിഷന് അവസാന മെഴ്സി ചാന്‍സ് ജൂലൈ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ സെപ്റ്റംബര്‍ ആറു മുതല്‍ നടക്കും.
ഒന്ന്, രണ്ട് മൂന്ന്, നാല് വര്‍ഷ ബി.പി.ടി(2015, 2016 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2014 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2008 മുതല്‍ 2013 വരെ അഡ്മിഷനുകള്‍ രണ്ടാം മെഴ്സി ചാന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ സെപ്റ്റംബര്‍ രണ്ടു മുതല്‍ നടക്കും. രണ്ടാം സെമസ്റ്റര്‍ എം.എസ്.സി മോളിക്കുലാര്‍ ബയോളജി ആന്റ് ജനറ്റിക് എന്‍ജിനീയറിങ് സി.എസ്.എസ്(2023 അഡ്മിഷന് റഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ഏപ്രില്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ആഗസ്റ്റ് 30ന് കോളജുകളില്‍ നടത്തും. രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്(പുതിയ സ്കീം 2023 അഡ്മിഷന് റഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2017 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മെയ് 2024) ബിഎ മദ്ദളം, വീണ, മൃദംഗം പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ രണ്ട് മുതല്‍ തൃപ്പൂണിത്തുറ ആര്.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്സില്‍ നടത്തും. രണ്ടാം സെമസ്റ്റര്‍ ബി.എഫ്.ടി/ബി.എസ്.സി അപ്പാരല്‍ ആന്റ് ഫാഷന്‍ ഡിസൈന്‍ സി.ബി.സി.എസ്(2023 അഡ്മിഷന് റഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2017 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മെയ് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ വ്യാഴാഴ്ച ആരംഭിക്കും.
കുസാറ്റ്
എം.ബി.എ സ്പോട്ട് അഡ്മിഷൻ
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എം.ബി.എ ഫുൾ ടൈം, എം.ബി.എ റെഗുലർ-ഈവനിംഗ് പ്രോഗ്രാമുകളിൽ വിവിധ വിഭാഗങ്ങളിലായി ഒഴിവുള്ള സീറ്റുകളിലേക്ക് 30 ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ളവർ രാവിലെ ഒമ്പതിന് ഹാജരാകണം. www.admissions.cusat.ac.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.