സര്‍വകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാല പഠനകേന്ദ്രമായ കൊടുങ്ങല്ലൂര്‍ സി.സി.എസ്.ഐ.ടിയില്‍ ബി.സി.എ, എം.സി.എ ജനറല്‍/ സംവരണ സീറ്റുകളില്‍ ഒഴിവുണ്ട്. താൽപര്യമുള്ളവര് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ നാലിന് വൈകീട്ട് നാലിനകം സെന്ററില്‍ ഹാജരാകണം. എസ്.സി, എസ്.ടി, ഒ.ഇ.സി, മത്സ്യബന്ധന കുടുംബങ്ങളിലുള്ളവര്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭിക്കും.
സൂക്ഷ്മപരിശോധന ഫലം
ഡിസംബര്‍ 2023ല്‍ നടത്തിയ ഒന്നും മൂന്നും സെമസ്റ്റര്‍ എം.എഡ് പരീക്ഷകളുടെ സൂക്ഷ്മപരിശോധന ഫലം വെബ്സൈറ്റില്‍ ലഭ്യമാണ്.
ബി.ടെക് പ്രിന്റിങ് ടെക്നോളജി അഡ്മിഷന്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല എൻജിനീയറിങ് കോളജില്‍ 2024-25 വര്‍ഷത്തെ ബി.ടെക് ലാറ്ററല്‍ എന്‍ട്രി പ്രിന്റിങ് ടെക്നോളജിയില്‍ ഒഴിവുള്ള ഒരു സീറ്റിലേക്ക് സെപ്റ്റംബർ അഞ്ചിന് രാവിലെ 11ന് കോളജില്‍ സ്പോട്ട് അഡ്മിഷന് നടത്തും. ലാറ്ററല്‍ എന്‍ട്രി എക്സാമിനേഷന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് രേഖകള്‍ സഹിതമെത്തി പ്രവേശനം നേടാം. ഫോണ്‍: 9567172591, 9188400223. .
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ ബി.കോം എല്‍എല്‍.ബി മാര്‍ച്ച് 2023 പരീക്ഷ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
യു.ജി. ജനറല്‍ ഫൗണ്ടേഷന് കോഴ്സുകള്‍
അഫിലിയേറ്റഡ് കോളജുകള്‍ തിരഞ്ഞെടുത്ത, ഒന്നാം സെമസ്റ്റര്‍ ബിരുദത്തിനുള്ള (സി.യു.എഫ്.വൈ.യു.ജി.പി. 2024 പ്രവേശനം) ജനറല്‍ ഫൗണ്ടേഷന് കോഴ്സസ് ആന്‍ഡ് ഡിസിപ്ലിന്‍ സ്പെസിഫിക് ഫൗണ്ടേഷന് കോഴ്സസ് രജിസ്ട്രേഷന് ലിങ്ക് ഒമ്പത് വരെ കോളജ് പോര്‍ട്ടലില്‍ ലഭ്യമാകും.
എം.എ എപ്പിഗ്രഫി സീറ്റൊഴിവ്
തുഞ്ചന്‍ മാനുസ്ക്രിപ്റ്റ് റെപോസിറ്ററി ആന്‍ഡ് മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് സെന്ററില്‍ ആരംഭിച്ച എം.എ. എപ്പിഗ്രഫി ആന്‍ഡ് മാനുസ്ക്രിപ്റ്റോളജി സ്വാശ്രയ കോഴ്സില്‍ ജനറല്‍/സംവരണ വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയ ശേഷം അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 11ന് പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍ : 9946365600
പഠനക്കുറിപ്പ് വിതരണം
വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ 2023 അധ്യയനവര്‍ഷം പ്രവേശനം നേടിയ ബിരുദ വിദ്യാര്‍ഥികളുടെ മൂന്നാം സെമസ്റ്റര്‍ പഠനസാമഗ്രികള്‍, ക്ലാസ് നടക്കുന്ന ഞായറാഴ്ചകളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെ വിതരണം ചെയ്യും. വിദൂരവിഭാഗത്തില്‍ നിന്നനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡ് സഹിതമെത്തി കൈപ്പറ്റാം. വിശദവിവരങ്ങള്‍ക്ക് sde.uoc.ac.in
കണ്ണൂർ
ബിരുദ പ്രവേശനം; തീയതി നീട്ടി
കണ്ണൂർ: അഫിലിയേറ്റഡ് കോളജുകളിലെ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ ആറ് വരെ നീട്ടി. സർവകലാശാലയുടെ അഡ്മിഷൻ വെബ്സൈറ്റിൽ അതത് കോളജുകളിലെ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട നോഡൽ ഓഫിസർമാരുടെ ഫോൺ നമ്പർ ലഭ്യമാണ്. ഇതുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാത്തവർക്കും ബന്ധപ്പെടാം.
ആരോഗ്യ
കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ നിയമനം
തൃശൂര്‍: കേരള ആരോഗ്യ സര്‍വകലാശാല പരീക്ഷഭവനില്‍ കരാറടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയിലേക്ക് നിയമനത്തിന് അഭിമുഖം നടത്തുന്നു. യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക് ബിരുദം അല്ലെങ്കില്‍ എം.സി.എ ബിരുദവും പി.എച്ച്.പി, ജാവ, ജാവ സ്ക്രിപ്റ്റ് എന്നിവയില്‍ ഒരുവര്‍ഷത്തെ പരിചയം. സര്‍വകലാശാല പരീക്ഷ സംബന്ധമായ മുന്‍പരിചയം അഭികാമ്യം. പ്രതിമാസ ശമ്പളം 30,000 രൂപ. 179 ദിവസത്തേക്കാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 11ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.