സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
എല്‍എല്‍.എം സീറ്റൊഴിവ്
തേഞ്ഞിപ്പലം: സര്‍വകലാശാല നിയമപഠനവകുപ്പില്‍ 2024-26 അധ്യയന വര്‍ഷത്തില്‍ എല്‍എല്‍.എം ഡബിള്‍ സ്പെഷലൈസേഷന് കോഴ്സില്‍ ഇ.ഡബ്ല്യു.എസ് (രണ്ട്), എസ്.സി (രണ്ട്), എസ്.ടി (ഒന്ന്) ഒഴിവുകളുണ്ട്. താൽപര്യമുള്ളവര് സെപ്റ്റംബര്‍ ഏഴിന് മുമ്പ് ഓഫിസുമായി ബന്ധപ്പെടണം. സംവരണവിഭാഗത്തില്‍ അപേക്ഷകരില്ലാത്തപക്ഷം ഓപണ്‍ കാറ്റഗറിയിലുള്ളവര്‍ക്കും അപേക്ഷിക്കാം.
പി.ജി പ്രവേശനം: വെയ്റ്റിങ് റാങ്ക് ലിസ്റ്റ്
2024-2025 പി.ജി പ്രവേശനത്തില്‍ (പി.ജി. ക്യാപ് 2024) ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിന് അതത് പ്രോഗ്രാമുകളിലേക്ക് അപേക്ഷിച്ചവരുടെ പരിഷ്കരിച്ച വെയ്റ്റിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനവിഭാഗം വെബ്സൈറ്റിലെ (admission.uoc.ac.in) സ്റ്റുഡന്റ് ലോഗിനിലൂടെ റാങ്ക് നില പരിശോധിക്കാം.
ബി.എഡ് പ്രവേശനം
2024-2025 അധ്യയന വര്‍ഷത്തേക്കുള്ള ബി.എഡ് പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിന് സെപ്റ്റംബര്‍ ഏഴു വരെ അവസരമുണ്ടാകും. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യം https://admission.uoc.ac.in വെബ്സൈറ്റില്‍ ലഭ്യമാണ്. സര്‍വകലാശാല തയാറാക്കിയ റാങ്ക് ലിസ്റ്റിലുള്ളവരുടെ അഭാവത്തില്‍ മാത്രമേ ലേറ്റ് രജിസ്ട്രേഷന് ചെയ്തവരെ മെറിറ്റ് സീറ്റുകളിലേക്ക് പരിഗണിക്കൂ. ഫോണ്‍: 0494 2407016, 2660600, 2407017.
സ്പോട്ട് അഡ്മിഷന്
പാലക്കാട് മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജിലെ സര്‍വകലാശാല സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ എം.സി.എ കോഴ്സിന് ജനറല്‍/സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റ് ഒഴിവുണ്ട്. ഫോൺ: 8281665557, 9446670011.
പരീക്ഷ ഫലം
ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.എസ്.ഡബ്ല്യൂ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2023 പരീക്ഷാഫലം വെബ്സൈറ്റില്‍. 18 വരെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ ബി.എസ് സി, ബി.സി.എ (സി.ബി.സി.എസ്.എസ്) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2024, ബി.എസ്.സി, ബി.സി.എ (സി.യു.സി.ബി.സി.എസ്.എസ്) സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2024 പരീക്ഷഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.
പരീക്ഷ രജിസ്ട്രേഷന്
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ യു.ജി വിദ്യാര്‍ഥികള്‍, തൃശൂര്‍ ജോണ്‍മത്തായി സെന്ററിലെ ബി.ടി.എ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കുള്ള സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2024 (2019 മുതല്‍ 2023 വരെ പ്രവേശനം) പരീക്ഷകള്‍ക്ക് 19 വരെ പിഴയില്ലാതെയും 25 വരെ പിഴയോടെയും രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന് ലിങ്ക് അഞ്ച് മുതല്‍ ലഭ്യമാകും.
പുനര്‍മൂല്യനിര്‍ണയഫലം
ഇന്റഗ്രേറ്റഡ് എം.എസ്.സി ബോട്ടണി വിത് കമ്പ്യൂട്ടേഷനല്‍ ബയോളജി മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021, ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2023, ഇന്റഗ്രേറ്റഡ് എം.എ പൊളിറ്റിക്സ് ആന്‍ഡ് ഇന്റര്‍നാഷനല്‍ റിലേഷന്‍സ് രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022, മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022, ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2023, ഇന്റഗ്രേറ്റഡ് എം.എസ്.സി സൈക്കോളജി ഒന്ന്, മൂന്ന് സെമസ്റ്റര്‍ നവംബര്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.