സര്‍വകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
കാലിക്കറ്റ് സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെ കോഴ്സ് പൂർത്തിയാക്കിയതും എല്ലാ സപ്ലിമെന്ററി അവസരങ്ങളും അവസാനിച്ചതുമായ (CBCSS-PG-2020 പ്രവേശനം) മൂന്നാം സെമസ്റ്റർ എം.എ, എം.എസ് സി, എം.കോം, എം.എസ്.ഡബ്ല്യൂ, എം.സി.ജെ, എം.ബി.ഇ, എം.എച്ച്.എം, എം.ടി.ടി.എം, എം.ടി.എച്ച്.എം. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. ലിങ്ക് ആറു മുതൽ ലഭ്യമാകും.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള (2000 മുതൽ 2011 വരെ പ്രവേശനം) ഒന്ന് മുതൽ നാല് വരെ വർഷ ബി.എസ് സി മെഡിക്കൽ ബയോകെമിസ്ട്രി, ബി.എസ് സി. മെഡിക്കൽ മൈക്രോബയോളജി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ ഏഴിനും ബി.എസ് സി. മെഡിക്കൽ ലബോറട്ടറി ടെക്നോളജിയുടെ പരീക്ഷ 14നും തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാല ക്യാമ്പസ്.
സർവകലാശാല ടീച്ചർ എജുക്കേഷൻ കേന്ദ്രങ്ങളിലെയും അഫിലിയേറ്റഡ് ട്രെയിനിങ് കോളജുകളിലെയും (2006 സ്കീം) 2006 മുതൽ 2011വരെ പ്രവേശനം ബി.എഡ് (സെമസ്റ്റർ പാറ്റേൺ) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ ഏഴിന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാല ക്യാമ്പസ്. വിശദസമയക്രമം വെബ്സൈറ്റിൽ.
പരീക്ഷഫലം
നാലാം സെമസ്റ്റർ (CCSS - 2022 പ്രവേശനം) എം.എസ് സി. എൻവയൺമെന്റൽ സയൻസ് ഏപ്രിൽ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റർ (CCSS) എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് ഏപ്രിൽ 2024 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയ ഫലം
ബി.എം.എം.സി. ഒന്ന്, മൂന്ന് സെമസ്റ്റർ നവംബർ 2023, ആറാം സെമസ്റ്റർ ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
എം.ബി.എ പ്രവേശനം
കാലിക്കറ്റ് സർവകലാശാല 2024-2025 വര്‍ഷത്തെ എം.ബി.എ പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യം വെബ്സൈറ്റില്‍ ലഭ്യമാണ്. ലേറ്റ് ഫീസോടെ സെപ്റ്റംബർ ഏഴിന് വൈകീട്ട് അഞ്ച് വരെ അപേക്ഷ സമര്‍പ്പിക്കാം. KMAT / CMAT / CAT യോഗ്യത ഇല്ലാത്തവര്‍ക്കും ബിരുദ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി അതത് കോളജ്/സെന്ററുമായി ബന്ധപ്പെടണം. വെബ്സൈറ്റ്: https://admission.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.