സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
എം.ബി.എ സീറ്റൊഴിവ്
തേഞ്ഞിപ്പലം: തൃശൂര്‍ പേരാമംഗലത്തുള്ള കാലിക്കറ്റ് സര്‍വകലാശാല സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ എം.ബി.എ പ്രോഗ്രാമിന് സീറ്റൊഴിവുണ്ട്. താൽപര്യമുള്ളവര് സെപ്റ്റംബര്‍ 12ന് മൂന്നിന് മുമ്പായി അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ക്യാപ് ഐ.ഡി ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7012812984, 8848370850.
പരീക്ഷാ അപേക്ഷ
പത്താം സെമസ്റ്റര്‍ ബി.ബി.എ. എല്‍എല്‍.ബി. ഹോണേഴ്സ് (2016 മുതല്‍ 2018 വരെ പ്രവേശനം) നവംബര്‍ 2024 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 24 വരെയും 190/ രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എം.എഡ്, ലോ കോളജുകളിലെ നാലാം സെമസ്റ്റര്‍ എല്‍എല്‍.എം, സര്‍വകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ബയോടെക്നോളജി (നാഷനല്‍ സ്ട്രീം) ഡിസംബര്‍ 2024, സര്‍വകലാശാല നിയമ പഠനവകുപ്പിലെ മൂന്നാം സെമസ്റ്റര്‍ രണ്ടു വര്‍ഷ എല്‍എല്‍.എം. നവംബര്‍ 2024 (2021 പ്രവേശനം മുതല്‍) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്ടോബര്‍ ഏഴു വരെയും 190/ രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം. ലിങ്ക് 23 മുതല്‍ ലഭ്യമാകും.
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഹെൽത്ത് ആൻഡ് യോഗ തെറപ്പി (2021 മുതല്‍ 2023 വരെ പ്രവേശനം) ഡിസംബര്‍ 2024 റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 26 വരെയും 190/ രൂപ പിഴയോടെ ഒക്ടോബര്‍ മൂന്നുവരെയും അപേക്ഷിക്കാം.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
വിദൂര വിഭാഗം അവസാന വര്‍ഷ എം.എ. ഹിസ്റ്ററി (1996 മുതല്‍ 2007വരെ പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുള്ള ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഒക്ടോബര്‍ നാലിന് തുടങ്ങും. കേന്ദ്രം: ടാഗോര്‍ നികേതന്‍, സര്‍വകലാശാല കാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്ന്, നാല്, ആറ്, ഒമ്പത് സെമസ്റ്റര്‍ (2013 പ്രവേശനം) ബി.ബി.എ. എൽഎല്‍.ബി. സെപ്റ്റംബര്‍ 2023, അഞ്ചാം സെമസ്റ്റര്‍ (2015 പ്രവേശനം) എല്‍എല്‍.ബി. യൂനിറ്ററി സെപ്റ്റംബര്‍ 2023, അഞ്ചു വര്‍ഷ എല്‍എല്‍.ബി. എല്ലാ സെമസ്റ്ററുകളും ഒന്ന്, മൂന്ന്, നാല്, അഞ്ച് സെമസ്റ്റര്‍ മൂന്ന് വര്‍ഷ എല്‍എല്‍.ബി. (2003 മുതല്‍ 2007 വരെ പ്രവേശനം) സെപ്റ്റംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റര്‍ (CBCSS-PG) എം.എസ് സി-കെമിസ്ട്രി, സുവോളജി ഏപ്രില്‍ 2024 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.