സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
പരീക്ഷഫലം
കാലിക്കറ്റ് സർവകലാശാല രണ്ടാം സെമസ്റ്റർ എം.എഡ് ജൂലൈ 2024 പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.എച്ച്.എം നവംബർ 2023 പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ ഒന്നുവരെ അപേക്ഷിക്കാം.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.കോം ഏപ്രിൽ 2024 (2023 & 2022 പ്രവേശനം), ഏപ്രിൽ 2023 (2019, 2020, 2021 പ്രവേശനം) റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ മൂന്നുവരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ ബി.എസ് സി, ബി.സി.എ (സി.സി.എസ്.എസ്) സെപ്റ്റംബർ 2021 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
ബി.കോം അഡീഷനൽ സ്പെഷലൈസേഷൻ
പരീക്ഷ രജിസ്ട്രേഷൻ
കാലിക്കറ്റ് സർവകലാശാലയിൽ 2024ൽ ബി.കോം അഡീഷനൽ സ്പെഷലൈസേഷന് പ്രവേശനം നേടിയവർ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമായ പരീക്ഷ രജിസ്ട്രേഷൻ ലിങ്ക് ഉപയോഗിച്ച് നിർദിഷ്ട തീയതിക്കകം അഞ്ചാം സെമസ്റ്ററിലേക്കുള്ള പരീക്ഷ രജിസ്ട്രേഷൻ നടത്തണം. വിദ്യാർഥികളുടെ എൻറോൾമെന്റ് നമ്പർ, രജിസ്റ്റർ നമ്പർ എന്നിവയടങ്ങിയ ലിസ്റ്റും അതോടൊപ്പം നൽകിയിട്ടുണ്ട്. ഫോൺ: 0494 2407356, 0494 2400288.
എം.എ അറബിക് പ്രാക്ടിക്കൽ പരീക്ഷ
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.എ അറബിക് (CBCSS-CDOE ) വിദ്യാർഥികളുടെ ഏപ്രിൽ 2024/ഏപ്രിൽ 2023 - Computer Application with Arabic Software & Arabic Enabled ICT in Academic Writing പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ 24 മുതൽ 27 വരെ നടക്കും. കേന്ദ്രം: ഗോൾഡൻ ജൂബിലി അക്കാദമിക് ഇവാല്വേഷൻ സെന്റർ (പെർമനന്റ് ഇവാല്വേഷൻ സെന്റർ) സർവകലാശാല കാമ്പസ്. വിശദ ഷെഡ്യൂൾ വെബ്സൈറ്റിൽ.
എം.എസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാല സ്കൂൾ ഓഫ് ഹെൽത്ത് സയൻസിൽ സ്വാശ്രയ എം.എസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി പ്രോഗ്രാമിന് സ്പോർട്സ് ക്വോട്ട - 2, ലക്ഷദ്വീപ് - 1, എസ്.സി - 5, എസ്.ടി - 2, ഇ.ഡബ്ല്യു.എസ് - 2, ഒ.ബി.എക്സ് - 1, പി.ഡബ്ല്യു.ഡി - 3 വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. യോഗ്യത: ബി.എസ് സി ഫുഡ് ടെക്നോളജി. ക്യാപ് ഐ.ഡി ഉള്ളവർ ആവശ്യമായ രേഖകൾ സഹിതം സെപ്റ്റംബർ 23ന് രാവിലെ 10.30ന് സ്കൂൾ ഓഫ് ഹെൽത്ത് സയൻസിൽ ഹാജരാകണം. ഫോൺ: 0494 2407345.
എം.ജി
ഫാക്കല്‍റ്റി ഡവലപ്മെന്റ് പരിപാടി 25 മുതല്‍
ഓണേഴ്സ് ബിരുദ പ്രോഗ്രാമുകള്‍ വിഭാവനം ചെയ്യുന്ന സംരംഭകത്വ വികസന അന്തരീക്ഷം ഒരുക്കുന്നതിന് ഉപകരിക്കുന്ന ഫാക്കല്‍റ്റി ഡവലപ്മെന്റ് പ്രോഗ്രാം സെപ്റ്റംബര്‍ 25 മുതല്‍ 29 വരെ മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നടക്കും.
സര്‍വകലാശാലയിലെ ബിസിനസ് ഇന്നവേഷന്‍ ആന്റ് ഇന്‍കുബേഷന്‍ സെന്ററാണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്, സര്‍വകലാശാലാ കോളജ് ഡവലപ്മെന്റ് കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ഇസ്രായേലി ശാസ്ത്രജ്ഞ അഡാ ഇ. യോനാത്ത് സെപ്റ്റംബര്‍ 25ന് പരിപാടിയുടെ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കും. സംസ്ഥാനത്തെ സര്‍വകലാശാലകളിലെയും കോളജുകളിലെയും അധ്യാപകര്‍ക്ക് പങ്കെടുക്കാം. താമസം ഒഴികെ 5000 രൂപയാണ് രജിസ്ട്രേഷന് ഫീസ്.
പങ്കെടുക്കുന്നതിന് https://bit.ly/FDP-biicmgu എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.
വൈവ വോസി
ഓഫ് കാമ്പസ് എല്‍എല്‍എം (ആനുവല്‍/സെമസ്റ്റര്‍ സ്കീം സപ്ലിമെന്ററി, മെഴ്സി ചാന്‍സ് ജനുവരി 2023) പരീക്ഷയുടെ വൈവ വോസി പരീക്ഷ ഒക്ടോബര്‍ എട്ടിന് രാവിലെ പത്തിന് കാണക്കാരി സി.എസ്.ഐ കോളജ് ഫോര്‍ ലീഗല്‍ സ്റ്റഡീസില്‍ നടക്കും.
ആരോഗ്യ പരീക്ഷ
തൃശൂർ: ഒക്ടോബർ 14ന് തുടങ്ങുന്ന എം.ഡി (ഹോം) പാർട്ട് -II (2016 സ്കീം) സപ്ലിമെന്ററി പരീക്ഷക്ക് സെപ്റ്റംബർ 30 വരെയും പിഴയോടെ ഒക്ടോബർ ഒന്നു വരെയും അധിക പിഴയോടെ മൂന്നു വരെയും ഓൺലൈനായി അപേക്ഷിക്കാം.
നവംബർ എട്ടിന് തുടങ്ങുന്ന എം.ഡി/എം.എസ് ആയുർവേദ (2016 സ്കീം) റെഗുലർ/സപ്ലിമെന്ററി പരീക്ഷക്ക് സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 10 വരെയും പിഴയോടെ 15 വരെയും അധിക പിഴയോടെ 17 വരെയും ഓൺലൈനായി അപേക്ഷിക്കാം.
നവംബർ 12ന് തുടങ്ങുന്ന എം.ഫിൽ ക്ലിനിക്കൽ എപ്പിഡെമിയോളജി പാർട്ട് -II (2022 അഡ്മിഷൻ) റെഗുലർ/സപ്ലിമെന്ററി പരീക്ഷക്ക് ഒക്ടോബർ ഏഴു മുതൽ 17 വരെയും പിഴയോടെ 19 വരെയും അധിക പിഴയോടെ 21 വരെയും ഓൺലൈനായി അപേക്ഷിക്കാം.
നവംബർ ഒന്നിന് തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്സി ന്യൂറോടെക്നോളജി റെഗുലർ പരീക്ഷക്ക് ഒക്ടോബർ ഒന്നു മുതൽ 14 വരെയും പിഴയോടെ 16 വരെയും അധിക പിഴയോടെ 18 വരെയും ഓൺലൈനായി അപേക്ഷിക്കാം.
നവംബർ നാലിന് തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്സി മെഡിക്കൽ ബയോകെമിസ്ട്രി റെഗുലർ/സപ്ലിമെന്ററി (2014 & 2016 സ്കീം) പരീക്ഷക്ക് നവംബർ 25 മുതൽ ഒക്ടോബർ 17 വരെയും പിഴയോടെ 21 വരെയും അധിക പിഴയോടെ 23 വരെയും ഓൺലൈനായി അപേക്ഷിക്കാം.
നവംബർ നാലിന് തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്സി മെഡിക്കൽ മൈക്രോബയോളജി റെഗുലർ/സപ്ലിമെന്ററി (2014 & 2016 സ്കീം) പരീക്ഷക്ക് നവംബർ 25 മുതൽ ഒക്ടോബർ 17 വരെയും പിഴയോടെ 21 വരെയും അധിക പിഴയോടെ 23 വരെയും ഓൺലൈനായി അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.