സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
പരീക്ഷഫലം
കാലിക്കറ്റ് സർവകലാശാല വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.എ ഇക്കണോമിക്സ് ഏപ്രിൽ 2024, ഏപ്രിൽ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 14 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ (CCSS) എം.കോം ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധന ഫലം
വിദൂര വിഭാഗം നാലാം സെമസ്റ്റർ (CBCSS-SDE) എം.എസ് സി മാത്തമാറ്റിക്സ് ഏപ്രിൽ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധന ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയ ഫലം
നാലാം സെമസ്റ്റർ (CBCSS-PG) എം.എസ് സി ക്ലിനിക്കൽ സൈക്കോളജി ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
സി.ഡി.എം.ആർ.പിയിൽ ഒഴിവുകൾ
കാലിക്കറ്റ് സർവകലാശാല സൈക്കോളജി പഠനവകുപ്പിന്റെയും സംസ്ഥാന സാമൂഹികനീതി വകുപ്പിന്റെയും സംയുക്ത സംരംഭമായ കമ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്മെന്റ് ആൻഡ് റീഹാബിലിറ്റേഷൻ പ്രോഗ്രാമിൽ (സി.ഡി.എം.ആർ.പി) വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തിക, ബ്രാക്കറ്റിൽ ഒഴിവുകൾ എന്ന ക്രമത്തിൽ:- 1. ഡെവലപ്മെന്റ് സൈക്കോതെറപ്പിസ്റ്റ് (സി.ഡി.എം.ആർ.പി. കണ്ണൂർ യൂനിറ്റ്-ഒരൊഴിവ്), 2. ഒക്യുപേഷനൽ തെറപ്പിസ്റ്റ് (സി.ഡി.എം.ആർ.പി-കാലിക്കറ്റ് സർവകലാശാല യൂനിറ്റ് - രണ്ടൊഴിവ്, കണ്ണൂർ യൂനിറ്റ്-ഒരൊഴിവ്), 3. ഫിസിയോതെറപ്പിസ്റ്റ് (സി.ഡി.എം.ആർ.പി. കണ്ണൂർ യൂനിറ്റ് - ഒരൊഴിവ്), 4. ഡിസബിലിറ്റി മാനേജ്മെന്റ് ഓഫിസർ-ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (സി.ഡി.എം.ആർ.പി- കാലിക്കറ്റ് സർവകലാശാല യൂനിറ്റ് - ഒരൊഴിവ്, കണ്ണൂർ യൂനിറ്റ് - ഒരൊഴിവ്), 5. ജോയന്റ് ഡയറക്ടർ-ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (ഒരു ഒഴിവ്). അപേക്ഷകൾ ഒക്ടോബർ10ന് വൈകീട്ട് നാലിന് മുമ്പായി ഡയറക്ടർ, സി.ഡി.എം.ആർ.പി, ഡിപ്പാർട്ട്മെന്റ് ഓഫ് സൈക്കോളജി, കാലിക്കറ്റ് യൂനിവേഴ്സിറ്റി പി.ഒ. പിൻ-673635 വിലാസത്തിൽ ലഭ്യമാക്കണം. വിജ്ഞാപനം വെബ്സൈറ്റിൽ.
സീറ്റൊഴിവ്
പാലക്കാട് കൊടുവായൂരിലെ കാലിക്കറ്റ് സർവകലാശാല സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ എം.സി.എ പ്രോഗ്രാമിന്-ജനറൽ/സംവരണ സീറ്റൊഴിവുണ്ട്. സെന്ററിൽ നേരിട്ടു വന്ന് അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗങ്ങൾക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. വിവരങ്ങൾക്ക് 9447525716.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.