സർവകലാശാല വാർത്തകൾ
text_fieldsആരോഗ്യ
പരീക്ഷ വാർത്തകൾ
തൃശൂർ: ഡിസംബർ നാലിന് തുടങ്ങുന്ന രണ്ടാം വർഷ ബി.എസ്സി മെഡിക്കൽ ബയോകെമിസ്ട്രി റെഗുലർ/സപ്ലിമെന്ററി (2014, 2016 സ്കീമുകൾ) പരീക്ഷക്ക് ഒക്ടോബർ 31 മുതൽ നവംബർ 11 വരെയും ഫൈനോടെ 13 വരെയും സൂപ്പർഫൈനോടെ 15 വരെയും നവംബർ 20ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റർ എം.ഫാം റെഗുലർ/സപ്ലിമെന്ററി (2017, 2019 സ്കീമുകൾ) പരീക്ഷക്ക് ഒക്ടോബർ 21 മുതൽ നവംബർ രണ്ടു വരെയും ഫൈനോടെ നാലു വരെയും സൂപ്പർഫൈനോടെ ആറുവരെയും അപേക്ഷിക്കാം.
ഡിസംബർ രണ്ടിന് തുടങ്ങുന്ന ഒന്നാം പ്രഫഷനൽ ബി.എസ്.എം.എസ് സപ്ലിമെന്ററി (2021 സ്കീം) പരീക്ഷക്ക് ഒക്ടോബർ 22 മുതൽ നവംബർ 15 വരെയും ഫൈനോടെ 18 വരെയും സൂപ്പർഫൈനോടെ 20 വരെയും ഡിസംബർ മൂന്നിന് തുടങ്ങുന്ന രണ്ടാം വർഷ എം.പി.ടി റെഗുലർ/സപ്ലിമെന്ററി (2016 സ്കീം) പരീക്ഷക്ക് ഒക്ടോബർ 28 മുതൽ നവംബർ 11 വരെയും ഫൈനോടെ 14 വരെയും സൂപ്പർഫൈനോടെ 16 വരെയും ഡിസംബർ രണ്ടിന് തുടങ്ങുന്ന രണ്ടാം പ്രഫഷനൽ എം.ബി.ബി.എസ് റെഗുലർ/സപ്ലിമെന്ററി (2019 സ്കീം) പരീക്ഷക്ക് ഒക്ടോബർ 30 മുതൽ നവംബർ 16 വരെയും ഫൈനോടെ 19 വരെയും സൂപ്പർഫൈനോടെ 20 വരെയും ഓൺലൈനായി അപേക്ഷിക്കാം.
കാലിക്കറ്റ്
പരീക്ഷഫലം
ഒന്നാം സെമസ്റ്റർ ബി.ബി.എ എൽഎൽ.ബി ഓണേഴ്സ്, എൽഎൽ.ബി യൂനിറ്ററി (2019 മുതൽ 2023 വരെ പ്രവേശനം) നവംബർ 2023, (2018 പ്രവേശനം) ഏപ്രിൽ 2023 റെഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം.
സർവകലാശാല നിയമപഠനവകുപ്പിലെ രണ്ട്, നാല് സെമസ്റ്റർ എൽഎൽ.എം ഏപ്രിൽ 2024 റെഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനഫലം
രണ്ടാം സെമസ്റ്റർ എം.എ അറബിക്, ഹിസ്റ്ററി, ഇംഗ്ലീഷ്, സോഷ്യോളജി, പോസ്റ്റ് അഫ്ദലുൽ ഉലമ, എം.എസ്.ഡബ്ല്യു ഏപ്രിൽ 2024 പരീക്ഷകളുടെ സൂക്ഷ്മപരിശോധന ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ ബി.എസ് സി, ബി.സി.എ ഏപ്രിൽ 2024 (സി.ബി.ഇസി.എസ്.എസ്) റെഗുലർ / (സി.യു.സി.ബി.സി.എസ്.എസ്) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.