സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ് പരീക്ഷ അപേക്ഷ
കാലിക്കറ്റ് സർവകലാശാല അഞ്ചാം സെമസ്റ്റർ (2015 സ്കീം- 2021 പ്രവേശനം മാത്രം) എൽഎൽ.ബി യൂനിറ്ററി ഡിഗ്രി മേയ് 2024 സേവ് എ ഇയർ (സേ) പരീക്ഷകൾക്ക് (പ്രാക്ടിക്കൽ പേപ്പറുകളും ഇന്റേണൽ അസസ്മെന്റും ഒഴികെ) പിഴകൂടാതെ 18 വരെയും 190 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കൽ പരീക്ഷ
ഇന്റഗ്രേറ്റഡ് പി.ജി (CBCSS - 2020 പ്രവേശനം മാത്രം) ഏഴാം സെമസ്റ്റർ നവംബർ 2023, എട്ടാം സെമസ്റ്റർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം നവംബർ 11, 13 തീയതികളിൽ നടക്കും. കേന്ദ്രം: എം.ഇ.എസ് കേവീയം കോളജ്, വളാഞ്ചേരി.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകൾ/വിദൂര വിഭാഗം/പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കുള്ള മൂന്നാം സെമസ്റ്റർ ബി.എ, ബി.എസ് സി, ബി.എസ് സി ഇൻ ആൾട്ടർനേറ്റ് പാറ്റേൺ, ബി.സി.എ, ബി.കോം, ബി.ബി.എ, ബി.എ അഫ്ദലുൽ ഉലമ, ബി.എ മൾട്ടിമീഡിയ, ബി.എസ് സി മാത്തമാറ്റിക്സ് ആൻഡ് ഫിസിക്സ് ഡബ്ൾ മെയിൻ, ബി.കോം ഓണേഴ്സ്, ബി.ടി.എ, ബി.കോം പ്രഫഷനൽ, ബി.എ ഗ്രാഫിക് ഡിസൈൻ ആൻഡ് ആനിമേഷൻ, ബി.എ ടെലിവിഷൻ ആൻഡ് ഫിലിം പ്രൊഡക്ഷൻ, ബി.എ വിഷ്വൽ കമ്യൂണിക്കേഷൻ, ബി.ടി.എച്ച്.എം, ബി.എച്ച്.എ, ബി.എസ്.ഡബ്ല്യു, ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വൊക്കേഷനൽ സ്ട്രീം, ബി.ഡെസ്. നവംബർ 2024 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളും ബി.എ മൾട്ടിമീഡിയ നവംബർ 2023 സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളും ഡിസംബർ ആറിന് തുടങ്ങും. വിശദ സമയക്രമം വെബ്സൈറ്റിൽ.
അഡീഷനൽ സ്പെഷൽ സപ്ലിമെന്ററി പരീക്ഷ
ഫൈനൽ എം.ബി.ബി.എസ് പാർട്ട്-I (2009, 2008 പ്രവേശനവും അതിനു മുമ്പുള്ളതും/2006 പ്രവേശനവും അതിനു മുമ്പുള്ളതും) നവംബർ 2019 അഡീഷനൽ സ്പെഷൽ സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ഡിസംബർ രണ്ടിന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാല കാമ്പസ്. വിശദ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷഫലം
രണ്ട്, നാല് സെമസ്റ്റർ (CUCSS - പാർട്ട് ടൈം & ഫുൾ ടൈം - 2016 സ്കീം - 2017 & 2018 പ്രവേശനം) എം.ബി.എ സെപ്റ്റംബർ 2023 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 19 വരെ അപേക്ഷിക്കാം.
അഞ്ച്, ആറ് സെമസ്റ്റർ (CCSS-2009 മുതൽ 2013 വരെ പ്രവേശനം) ബി.കോം. ബി.ബി.എ, ബി.ടി.എച്ച്.എം, ബി.എച്ച്.എ ഏപ്രിൽ 2021 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 15 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ (CBCSS PG) എം.എസ് സി ക്ലിനിക്കൽ സൈക്കോളജി ഏപ്രിൽ 2024, വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (CBCSS PG SDE) എം.കോം ഏപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (CBCSS & CUCBCSS UG) ബി.എ, അഫ്ദലുൽ ഉലമ, ബി.എസ് സി ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പി.ജി ഗ്രാജ്വേഷൻ സെറിമണി 15 വരെ രജിസ്റ്റർ ചെയ്യാം
കാലിക്കറ്റ് സർവകലാശാല അഫിലിയേറ്റഡ് കോളജുകൾ/ പഠനവകുപ്പുകൾ/വിദൂര വിഭാഗം എന്നിവ വഴി 2024ൽ ബിരുദാനന്തര ബിരുദം വിജയകരമായി പൂർത്തീകരിച്ചവർക്ക് ഗ്രാജ്വേഷൻ സെറിമണി സംഘടിപ്പിക്കുന്നു. ചടങ്ങിലേക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് നവംബർ 15 വരെ ലഭ്യമാകും. രജിസ്ട്രേഷൻ പൂർത്തീകരിച്ചശേഷം ലഭ്യമാകുന്ന പ്രിന്റൗട്ട് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ https://www.uoc.ac.in/. ഫോൺ : 0494 2407200 / 0494 2407267 / 0494 2407239.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.