Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസ​ര്‍വ​ക​ലാ​ശാ​ല​...

സ​ര്‍വ​ക​ലാ​ശാ​ല​ വാർത്തകൾ

text_fields
bookmark_border
സ​ര്‍വ​ക​ലാ​ശാ​ല​ വാർത്തകൾ
cancel

കാലിക്കറ്റ്

എം.​പി.​എ​ഡ് പ്ര​വേ​ശ​നം

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല സെ​ന്റ​ര്‍ ഫോ​ര്‍ ഫി​സി​ക്ക​ല്‍ എ​ജു​ക്കേ​ഷ​ന്‍, ഗ​വ. കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ല്‍ എ​ജു​ക്കേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള എം.​പി.​എ​ഡ് പ്ര​വേ​ശ​നം ന​വം​ബ​ർ 18ന് ​സ​ര്‍വ​ക​ലാ​ശാ​ല കാ​യി​ക​പ​ഠ​ന​വ​കു​പ്പ് സെ​മി​നാ​ര്‍ ഹാ​ളി​ല്‍ ന​ട​ക്കും. CUCAT 2024 റാ​ങ്ക് പ​ട്ടി​ക​യി​ലു​ള്‍പ്പെ​ട്ട​വ​ര്‍ രാ​വി​ലെ 10ന് ​സം​വ​ര​ണം തെ​ളി​യി​ക്കു​ന്ന​ത് ഉ​ള്‍പ്പെ​ടെ​യു​ള്ള അ​സ്സ​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ര​ക്ഷി​താ​ക്ക​ള്‍ക്കൊ​പ്പം ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 9895370282, 8301844612.

പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി.​ആ​ര്‍ക് (2022 പ്ര​വേ​ശ​നം, 2017 മു​ത​ല്‍ 2021 വ​രെ പ്ര​വേ​ശ​നം) റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്റ് ന​വം​ബ​ര്‍ 2024 പ​രീ​ക്ഷ​ക​ളും 2015, 2016 പ്ര​വേ​ശ​നം ന​വം​ബ​ര്‍ 2024 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളും പു​തു​ക്കി​യ ടൈം​ടേ​ബ്ള്‍ പ്ര​കാ​രം ന​വം​ബ​ർ 18ന് ​തു​ട​ങ്ങും.

പ്ര​ത്യേ​ക പ​രീ​ക്ഷ ആ​റി​ന്

ക​ല-​കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍, എ​ന്‍.​സി.​സി-​എ​ന്‍.​എ​സ്.​എ​സ് ക്യാ​മ്പു​ക​ള്‍ എ​ന്നി​വ​യി​ല്‍ പ​ങ്കെ​ടു​ത്ത​തി​നാ​ൽ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ, ബി.​എ​സ് സി, ​ബി.​സി.​എ ന​വം​ബ​ര്‍ 2023, ബി.​കോം, ബി.​ബി.​എ ന​വം​ബ​ര്‍ 2023, ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ എ​ഴു​താ​ന്‍ ക​ഴി​യാ​തി​രു​ന്ന​വ​ര്‍ക്കാ​യു​ള്ള പ്ര​ത്യേ​ക പ​രീ​ക്ഷ ഡി​സം​ബ​ര്‍ ആ​റി​ന് തു​ട​ങ്ങും. പ​രീ​ക്ഷ​കേ​ന്ദ്രം: ടാ​ഗോ​ര്‍ നി​കേ​ത​ന്‍, സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സ്. അ​ര്‍ഹ​രാ​യ വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ​ട്ടി​ക​യും സ​മ​യ​ക്ര​മ​വും വെ​ബ്‌​സൈ​റ്റി​ല്‍.

കണ്ണൂർ ഗെ​സ്റ്റ് ലെ​ക്ച​റ​ർ: വാ​ക് ഇ​ൻ ഇ​ന്റ​ർ​വ്യൂ

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ധ​ർ​മ​ശാ​ല ടീ​ച്ച​ർ എ​ജു​ക്കേ​ഷ​ൻ സെ​ന്റ​റി​ൽ ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ വി​ഷ​യ​ത്തി​ലും കാ​സ​ർ​കോ​ട് ടീ​ച്ച​ർ എ​ജു​ക്കേ​ഷ​ൻ സെ​ന്റ​റി​ൽ ഫി​സി​ക്ക​ൽ സ​യ​ൻ​സ്, ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ, ജ​ന​റ​ൽ എ​ജു​ക്കേ​ഷ​ൻ വി​ഷ​യ​ങ്ങ​ളി​ലും ഗെ​സ്റ്റ് ലെ​ക്‌​ച​റ​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​ന് പാ​ന​ൽ ത​യാ​റാ​ക്കു​ന്ന​തി​നാ​യി വാ​ക്-​ഇ​ൻ-​ഇ​ന്റ​ർ​വ്യൂ ന​ട​ത്തു​ന്നു. താ​ൽ​പ​ര്യ​മു​ള്ള​വ​ർ 18ന് ​രാ​വി​ലെ 10ന് ​താ​വ​ക്ക​ര കാ​മ്പ​സി​ൽ ഹാ​ജ​രാ​ക​ണം.

ടൈം​ടേ​ബി​ൾ

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​കോം (ന​വം​ബ​ർ 2023) പ​രീ​ക്ഷ​ക​ളു​ടെ ടൈം ​ടേ​ബി​ൾ വെ​ബ്‌​സൈ​റ്റി​ൽ.

എ.​ബി.​സി ഐ.​ഡി സ​മ​ർ​പ്പി​ക്ക​ണം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ളി​ൽ 2021 വ​ർ​ഷം മു​ത​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ എ.​ബി.​സി ഐ.​ഡി സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ ത​ങ്ങ​ളു​ടെ പ​ഠ​ന വ​കു​പ്പു​ക​ളി​ൽ 15ന​കം നി​ർ​ബ​ന്ധ​മാ​യും സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദാം​ശ​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ.

എം.ജി

അ​പേ​ക്ഷ നാ​ളെ വ​രെ

കോ​ട്ട​യം: എം.​ജി സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ സെ​ന്‍റ ഫോ​ര്‍ ഡി​സ്റ്റ​ന്‍സ് ആ​ന്‍ഡ് ഓ​ണ്‍ലൈ​ന്‍ എ​ജു​ക്കേ​ഷ​ന്‍ ന​ട​ത്തു​ന്ന ഓ​ണ്‍ലൈ​ന്‍ പ്രോ​ഗ്രാ​മു​ക​ളില്‍ പ്ര​വേ​ശ​ന​ത്തി​ന് വെ​ള്ളി​യാ​ഴ്ച വ​രെ അ​പേ​ക്ഷി​ക്കാം. വെ​ബ്സൈ​റ്റ്: cdoe.mgu.ac.in. ഫോ​ണ്‍: 85478 52326

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MG UniversityUniversity NewsCalicut University
News Summary - University News
Next Story