സർവകലാശാല വാർത്തകൾ
text_fieldsഎം.ജി
പരീക്ഷ ഫലം
കോട്ടയം: രണ്ടാം സെമസ്റ്റര്‍ എം.എ. ഡെവലപ്മെന്റ് ഇക്കണോമിക്സ് (2023 അഡ്മിഷന് റഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസടച്ച് ഡിസംബര്‍ 13 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍
മൂന്നും നാലും സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി(പ്രൈവറ്റ് 2022 അഡ്മിഷന് റഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി മെയ് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ 13വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റര്‍ ബി.എഡ്. സ്പെഷ്യല്‍ എജ്യുക്കേഷന്‍ ഇന്റലക്ച്വല്‍ ഡിസബിലിറ്റി/ ലേണിങ് ഡിസബിലിറ്റി (ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ 2023 അഡ്മിഷന് റെഗുലര്‍, 2022 അഡ്മിഷന് സപ്ലിമെന്ററി, 2021 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2020 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്, 2019 അഡ്മിഷന് അവസാന മെഴ്സി ചാന്‍സ്) പരീക്ഷകള്‍ ഡിസംബര്‍ 16 മുതല്‍ ആരംഭിക്കും.
ഒന്നാം സെമസ്റ്റര്‍ ബി.എഡ്. സ്പെഷ്യല്‍ എജ്യുക്കേഷന്‍ ഇന്റലക്ച്വല്‍ ഡിസബിലിറ്റി/ലേണിങ് ഡിസബിലിറ്റി (ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ 2024 അഡ്മിഷന് റെഗുലര്‍, 2022, 2023 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2020 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്, 2019 അഡ്മിഷന് അവസാന മെഴ്സി ചാന്‍സ്) പരീക്ഷകള്‍ ഡിസംബര്‍ 17 മുതല്‍ ആരംഭിക്കും.
സമയപരിധി നീട്ടി
ഒന്നാം സെമസ്റ്റര്‍ എം.എ(എച്ച്.ആർ.എം 2024 അഡ്മിഷന് റെഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) എം.എച്ച്.ആര്.എം (2020 അഡ്മിഷന് സപ്ലിമെന്ററി, 2019 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2018 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്) പരീക്ഷക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി.
ഫൈന്‍ ഇല്ലാതെ ഡിസംബര്‍ രണ്ടു വരെയും ഫൈനോടുകൂടി ഡിസംബര്‍ മൂന്നു വരെയും സൂപ്പര്‍ ഫൈനോടുകൂടി ഡിസംബര്‍ നാലു വരെയും അപേക്ഷിക്കാം.
പരീക്ഷ തീയതി മാറ്റി
ഡിസംബര്‍ മൂന്നിന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ ബി.പി.ഇ.എസ് (നാല് വര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രം 2023 അഡ്മിഷന് റെഗുലര്‍, 2016 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്)പരീക്ഷ ഡിസംബര്‍ നാലിലേക്ക് മാറ്റി. വിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
ഇടുക്കി പാറത്തോട് ശ്രീനാരായണ കോളജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ് പ്രവര്‍ത്തനം നിര്‍ത്തിയതിനാല്‍ സി.ബി.സി.എസ് ഒക്ടോബര്‍ 2024 പരീക്ഷക്കും ഈ കേന്ദ്രത്തില്‍ സര്‍വകലാശാല നടത്തേണ്ടിയിരുന്ന മറ്റു പരീക്ഷകള്‍ക്കും മുരിക്കാശേരി പാവനാത്മാ കോളജ് പരീക്ഷാ കേന്ദ്രമായി അനുവദിച്ചു.
പ്രാക്ടിക്കല്‍
ബി.എ. മോഡല്‍ 1 ആനുവല്‍ സ്കീം(അദാലത്ത് സ്പെഷ്യല്‍ മെഴ്സി ചാന്‍സ് 1998-2008 അഡ്മിഷനുകള്‍, പാര്‍ട്ട് മൂന്ന് മെയിന്‍ ഡിഗ്രി സെപ്റ്റംബര്‍ 2018) മ്യൂസിക് വയലിന് പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി എട്ടിന് തൃപ്പൂണിത്തുറ ആര്.എല്‍.വി കോളജില്‍ നടത്തും. ടൈംടേബിള്‍ വെബ്സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ ബി.എ. സി.ബി.സി.എസ്(പുതിയ സ്കീം 2023 അഡ്മിഷന് റഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഒക്ടോബര്‍ 2024) പരീക്ഷയുടെ മ്യൂസിക് വയലിന്, മൃദംഗം, കഥകളി ചെണ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 10 മുതല്‍ തൃപ്പൂണിത്തുറ ആര്.എല്‍.വി കോളജില്‍ നടത്തും. ടൈംടേബിള്‍ വെബ്സൈറ്റില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.