സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
പിഎച്ച്.ഡി പ്രവേശനം
കാലിക്കറ്റ് സർവകലാശാല ഫിസിക്സ് പഠനവകുപ്പിൽ പിഎച്ച്.ഡി. (നോൺ എൻട്രൻസ്, എനി ടൈം രജിസ്ട്രേഷൻ) പ്രവേശനത്തിന് യു.ജി.സി/ സി.എസ്.ഐ.ആർ-ജെ.ആർ.എഫ്, ഇൻസ്പയർ മുതലായ സ്വതന്ത്ര ഫെലോഷിപ്പുകളുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. ‘ഫോട്ടോണിക് ബയോസെൻസർ’ എന്ന വിഷയത്തിൽ ഡോ. ലിബു കെ. അലക്സാണ്ടറിന് കീഴിലാണ് ഒഴിവ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ്യരായവർ മതിയായ രേഖകളും ബയോഡേറ്റയും സഹിതം ജനുവരി മൂന്നിന് രാവിലെ 11ന് പഠനവകുപ്പ് മേധാവിയുടെ ചേംബറിൽ അഭിമുഖത്തിന് ഹാജരാകണം.
പരീക്ഷഫലം
ഒന്നാം വർഷ ഇന്റഗ്രേറ്റഡ് ബാച്ചിലർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ഏപ്രിൽ 2024 റഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 10 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബി.ബി.എ. എൽഎൽ.ബി. ഹോണേഴ്സ് -(2019 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2024, (2016 മുതൽ 2018 വരെ പ്രവേശനം) നവംബർ 2024 റഗുലർ /സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 15വരെ അപേക്ഷിക്കാം.
ആരോഗ്യം
പരീക്ഷ തീയതി
തൃശൂർ: മൂന്നാം വർഷ ബി.എസ്സി പെർഫ്യൂഷൻ ടെക്നോളജി ബിരുദ റെഗുലർ/ സപ്ലിമെൻററി (2012 & 2016 സ്കീം) പരീക്ഷ ഫെബ്രുവരി മൂന്നിനും പോസ്റ്റ് എം.എസ്സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ് (ഡിപ് ആർ.പി) സപ്ലിമെൻററി (2015 സ്കീം) പരീക്ഷ ഫെബ്രുവരി 12നും തുടങ്ങും.
രണ്ടാം വർഷ ബി.എസ്സി പെർഫ്യൂഷൻ ടെക്നോളജി ബിരുദ റെഗുലർ/ സപ്ലിമെന്ററി, ഫെബ്രുവരി 2025 (2012 & 2016 സ്കീം), രണ്ടാം വർഷ ബി.എസ്സി ഡയാലിസിസ് ടെക്നോളജി ബിരുദ റെഗുലർ/ സപ്ലിമെന്ററി (2019 & 2020 സ്കീമുകൾ) പരീക്ഷകൾ ഫെബ്രുവരി 10നും മൂന്നാം പ്രഫഷനൽ എം.ബി.ബി.എസ് പാർട്ട്-I റെഗുലർ/ സപ്ലിമെന്ററി (2019 സ്കീം) പരീക്ഷ ഫെബ്രുവരി 17നും തുടങ്ങും. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് www.kuhs.ac.in കാണുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.