സർവകലാശാല വാർത്തകൾ
text_fieldsഎം.ജി
പ്രാക്ടിക്കല്‍
കോട്ടയം: ഒന്നാം സെമസ്റ്റര്‍ ബി.വോക്ക് ഇന്‍ഡസ്ട്രിയല്‍ ഇന്സ്ട്രുമെന്റഷന് ആൻഡ് ഓട്ടോമേഷന്‍ (2024 അഡ്മിഷന് റഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് പുതിയ സ്കീം ഡിസംബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 30 മുതല്‍ നടക്കും. മൂന്നാം സെമസ്റ്റര്‍ ബി.വോക്ക് ബ്രോഡ്കാസ്റ്റിങ് ആൻഡ് ജേണലിസം (2023 അഡ്മിഷന് റഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്-പുതിയ സ്കീം ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി അഞ്ച്, ഏഴ് തീയതികളില്‍ കളമശ്ശേരി സെന്റ് പോള്‍സ് കോളജില്‍ നടക്കും. മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് മോഡല്‍ മൂന്ന് (2022 അഡ്മിഷന് റഗുലര്‍ ഡിസംബര്‍ 2024) സ്പെഷല്‍ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രൂവരി മൂന്നിന് മാണിക്യമംഗലം സെന്റ് ക്ലയര്‍ കോളജില്‍ നടക്കും.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എംകോം (സിഎസ്എസ് 2018 അഡ്മിഷന് സപ്ലിമെന്ററി, 2015 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ് മേയ് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ്
പ്രാക്ടിക്കൽ പരീക്ഷ
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല മൂന്നാം സെമസ്റ്റർ ബി.വോക് മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്മെന്റ് നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 24ന് തുടങ്ങും. കേന്ദ്രം: അമൽ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ശാന്തിഗ്രാമം, നിലമ്പൂർ.
മൂന്നാം സെമസ്റ്റർ (2023 ബാച്ച്) ബി.വോക് ജെമ്മോളജി നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 30ന് തുടങ്ങും. കേന്ദ്രം: സെന്റ് അലോഷ്യസ് കോളജ്, എൽതുരുത്ത്. വിശദ സമയക്രമം വെബ്സൈറ്റിൽ.
സപ്ലിമെന്ററി പരീക്ഷ
തേഞ്ഞിപ്പലം: എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള അഞ്ചാം സെമസ്റ്റർ ബി.ടെക് (2000 മുതൽ 2003 വരെ പ്രവേശനം), പാർട്ട്ടൈം ബി.ടെക്. (2000 മുതൽ 2008 വരെ പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി 28ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാല കാമ്പസ്. വിശദ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷഫലം
രണ്ടാം സെമസ്റ്റർ (സി.സി.എസ്.എസ്-പി.ജി- 2019 പ്രവേശനം) എം.ബി.എ സെപ്റ്റംബർ 2023 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്) എം.വോക്. സോഫ്റ്റ്വെയർ ഡെവലപ്മെന്റ് വിത്ത് സ്പെഷലൈസേഷൻ ഇൻ ഡേറ്റ അനലറ്റിക്സ് നവംബർ 2024 റെഗുലർ (2023 പ്രവേശനം)/സപ്ലിമെന്ററി (2022 പ്രവേശനം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി നാലു വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ (2021 പ്രവേശനം മാത്രം) മൂന്നു വർഷ എൽഎൽ.ബി. യൂനിറ്ററി ഡിഗ്രി മേയ് 2024 സേവ് എ ഇയർ (സേ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി ആറു വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്) ബി.കോം., ബി.ബി.എ നവംബർ 2024 റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ബി.ബി.എ എൽഎൽ.ബി ഓണേഴ്സ് ഏപ്രിൽ 2024 (2019 മുതൽ 2023 വരെ പ്രവേശനം), നവംബർ 2024 (2016 മുതൽ 2018 വരെ പ്രവേശനം) റെഗുലർ/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 11 വരെ അപേക്ഷിക്കാം.
സീറ്റൊഴിവ്
തേഞ്ഞിപ്പലം: ഹിന്ദി പഠനവകുപ്പിൽ സ്പോക്കൺ ഹിന്ദി സർട്ടിഫിക്കറ്റ് കോഴ്സിന് ഏതാനും സീറ്റൊഴിവുണ്ട്. യോഗ്യത: പത്താം ക്ലാസ്. കോഴ്സ് ഫീസ്: 1325 രൂപ. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് സഹിതം 30ന് രാവിലെ 11ന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 0494 2407392.
പരീക്ഷ അപേക്ഷ
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴിലെ ബി.എ, ബി.കോം ബി.ബി.എ (CBCSS - 2022 പ്രവേശനം) വിദ്യാർഥികൾക്കുള്ള ഒന്ന്, രണ്ട് സെമസ്റ്റർ ഓഡിറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷക്കും മൂന്ന്, നാല് സെമസ്റ്റർ ഓഡിറ്റ് കോഴ്സ് റെഗുലർ പരീക്ഷക്കും ഓൺലൈനായി ഫെബ്രുവരി 17 വരെ രജിസ്റ്റർ ചെയ്യാം. വിശദ സമയക്രമവും ഓൺലൈൻ പരീക്ഷയുടെ ലിങ്കും പിന്നീട് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. https://sde.uoc.ac.in/. ഫോൺ: 0494 2400288, 2407356.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.