സര്‍വകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
പരീക്ഷ മാറ്റി
കാലിക്കറ്റ് സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെ ഏപ്രിൽ രണ്ടിന് തുടങ്ങാനിരുന്ന രണ്ടാം സെമസ്റ്റർ (FYUGP-2024 പ്രവേശനം) നാലു വർഷ ബിരുദ പ്രോഗ്രാം ഏപ്രിൽ 2025 റഗുലർ പരീക്ഷകൾ ഏപ്രിൽ മൂന്നിന് തുടങ്ങും. വിശദ സമയക്രമം വെബ്സൈറ്റിൽ.
പിഎച്ച്.ഡി. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാല പിഎച്ച്.ഡി പ്രവേശനം 2024ന് ഓണ്‍ലൈനായി ലേറ്റ് രജിസ്ട്രേഷന് ചെയ്യാനുള്ള തീയതി മാര്‍ച്ച് 10 വരെ നീട്ടി.
ഓണ്‍ലൈന്‍ അപേക്ഷയില്‍ നല്കിയ ഇ-മെയില്‍ വിലാസത്തില്‍ നിന്ന് phdmphil@uoc.ac.in വിലാസത്തിലേക്ക് മെയില്‍ വഴി ആവശ്യപ്പെടുന്നവര്‍ക്ക് എഡിറ്റിങ് സൗകര്യം ലഭ്യമാക്കും. ഫോണ്‍ : 0494 2407016, 2407017.
പരീക്ഷ ഫലം
സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ ബി.ആർക്. (2015 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2025, (2022 മുതൽ 2024 വരെ പ്രവേശനം) മേയ് 2025 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 20 വരെയും 190 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം. ലിങ്ക് മാർച്ച് അഞ്ച് മുതൽ ലഭ്യമാകും.
പരീക്ഷ ഫലം
ലോ കോളജുകളിലെ നാലാം സെമസ്റ്റർ എൽഎൽ.എം. ഡിസംബർ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 18 വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധന ഫലം
മൂന്നാം സെമസ്റ്റർ എം.എസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി നവംബർ 2024 പരീക്ഷയുടെ സൂക്ഷ്മ പരിശോധന ഫലം പ്രസിദ്ധീകരിച്ചു.
ഓപൺ യൂനി.
പി.ജി രണ്ടാം സെമെസ്റ്റർ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്സിറ്റിയുടെ (2023 അഡ്മിഷൻ ഇൻടേക്ക് II) എം.എ. ഹിസ്റ്ററി /സോഷ്യോളജി പി.ജി രണ്ടാം സെമസ്റ്റർ മേയ് 2024 റെഗുലർ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ ഫലം www.sgou.ac.in ൽ ലഭ്യമാണ്. അസൈൻമെന്റുകൾ സമർപ്പിച്ചിട്ടില്ലാത്ത പഠിതാക്കളുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. പഠിതാക്കളുടെ കോഴ്സുകൾ തിരിച്ചുള്ള മാർക്കുകൾ സർവകലാശാല വെബ്സൈറ്റിൽ നിന്ന് ലഭിക്കും. സെമസ്റ്റർ ഗ്രേഡ് കാർഡുകൾ പഠിതാക്കളുടെ ലോഗിനിൽ നിന്നും സർവകലാശാലയിൽ നിന്നുമുള്ള അറിയിപ്പ് ലഭിച്ചശേഷം ഡൗൺലോഡ് ചെയ്യാം. ഉത്തരക്കടലാസിന്റെ സോഫ്റ്റ് കോപ്പി ലഭിക്കുന്നതിന് നിശ്ചിത ഫീസ് അടച്ച് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനായി erp.sgou.ac.in ലെ ലേണർ ഡാഷ്ബോർഡ് സന്ദർശിക്കുക. ഉത്തരക്കടലാസിന്റെ സോഫ്റ്റ് കോപ്പി ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 19 ആണ്.
പരീക്ഷ മാറ്റിവെച്ചു
ബി.എസ്.സി ഡേറ്റ സയൻസ് പ്രോഗ്രാമിന്റെ ഈമാസം 15ന് നടത്താൻ നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടേഷനൽ ഫൗണ്ടേഷൻ ഫോർ ഡേറ്റ സയൻസ് പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കും.
മറ്റു പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.