സർവകലാശാല വാർത്തകൾ
text_fieldsഎം.ജി
പരീക്ഷക്ക് അപേക്ഷിക്കാം
കോട്ടയം: മൂന്നം സെമസ്റ്റര്‍ എം.എസ്സി ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ (2023 അഡ്മിഷന് റഗുലര്‍, 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2019 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്, 2018 അഡ്മിഷന് അവസാന മെഴ്സി ചാന്‍സ് ) പരീക്ഷകള്‍ ഏപ്രില്‍ രണ്ടിന് ആരംഭിക്കും.മാര്‍ച്ച് 19 വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. ഫൈനോടെ മാര്‍ച്ച് 20 വരെയും സൂപ്പര്‍ ഫൈനോടെ 21 വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ ത്രിവത്സര യുനിറ്ററി എല്‍.എല്‍.ബി (2023 അഡ്മിഷന് റഗുലര്‍, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി), ത്രിവത്സര എല്‍.എല്‍.ബി (2017 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2016 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്, 2015 അഡ്മിഷന് അവസാന മെഴ്സി ചാന്‍സ്) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും ഫീസ് അടച്ച് മാര്‍ച്ച് 27വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ഫിറ്റ്നസ് ട്രെയിനര്‍, വനിതാ ഫിറ്റ്നസ് ഇന്‍സ്ട്രക്ടര്‍
എം.ജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ആന്റ് സ്പോര്‍ട്സ് സയന്‍സസില്‍ ഫിറ്റ്നസ് ട്രെയിനര്‍, വനിതാ ഫിറ്റ്നസ് ഇന്‍സ്ട്രക്ടര്‍ തസ്തികകളിലെ ഓരോ ഒഴിവുകളില്‍ താൽക്കാലിക നിയമനത്തിനുള്ള വാക്-ഇന്‍-ഇന്റര്‍വ്യൂ മാര്‍ച്ച് 24ന് നടക്കും. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
പ്ലസ് ടൂ/തത്തുല്യ യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. അംഗീകൃത സ്ഥാപനങ്ങളില്‍ യഥാക്രമം ഇന്‍സ്ട്രക്ടര്‍, ഫിറ്റ്നസ് ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളില്‍ ആറു മാസത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. വേതനം 15000 രൂപ. താമസവും ഭക്ഷണവും സൗജന്യം. പ്രായം 21നും 45നും ഇടയില്‍.
യോഗ്യതാ രേഖകളുടെ അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകൾ സഹിതം 20ന് രാവിലെ 10.30ന് സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ആന്റ് സ്പോര്‍ട് സയന്‍സസ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസില്‍ എത്തണം. ഫോണ്‍-0481 2733377
കാലിക്കറ്റ്
പ്രാക്ടിക്കൽ പരീക്ഷ
കാലിക്കറ്റ് സർവകലാശാല ആറാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 17ന് തുടങ്ങും. സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള നാലാം സെമസ്റ്റർ (CCSS-2009 മുതൽ 2013 വരെ പ്രവേശനം) ബി.എ, ബി.എസ് സി, ബി.കോം,ബി.ബി.എ, ബി.എം.എം.സി, ബി.സി.എ, ബി.എ അഫ്ദലുൽ ഉലമ സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഏപ്രിൽ 21ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാല കാമ്പസ്.
മൂന്നാം സെമസ്റ്റർ എം.വോക് -അപ്ലൈഡ് ബയോടെക്നോളജി, മൾട്ടിമീഡിയ, സോഫ്റ്റ്വെയർ ഡെവലപ്മെന്റ് (വിത് സ്പെഷലൈസേഷൻ ഇൻ ഡേറ്റ അനലറ്റിക്സ്), സോഫ്റ്റ്വെയർ ഡെവലപ്മെന്റ് -(2020 പ്രവേശനം) നവംബർ 2023, (2021 പ്രവേശനം മുതൽ) നവംബർ 2024 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഏപ്രിൽ 22ന് തുടങ്ങും. സമയക്രമം വെബ്സൈറ്റിൽ.
ഹാൾടിക്കറ്റ്
ആറാം സെമസ്റ്റർ (2019 പ്രവേശനം മുതൽ) (CBCSS) ബി.കോം, ബി.ബി.എ, ബി.എച്ച്.എ. ബി.ടി.എച്ച്.എം., (CUCBCSS) ബി.കോം. പ്രഫഷനൽ, ബി.കോം. ഹോണേഴ്സ് ഏപ്രിൽ 2025 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ (CCSS) എം.എസ് സി. അപ്ലൈഡ് സൈക്കോളജി, എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ-നവംബർ 2024 റഗുലർ/സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (CUCBCSS-UG-2014 മുതൽ 2016 വരെ പ്രവേശനം) ബി.എ, ബി.എം.എം.സി. സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.