വാഴ്സിറ്റി വാർത്തകൾ
text_fieldsപരീക്ഷ അപേക്ഷ
തേഞ്ഞിപ്പലം: അഞ്ചാം സെമസ്റ്റര്‍ എല്‍എല്‍.ബി യൂനിറ്ററി ഡിഗ്രി ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷക്കും ആറാം സെമസ്റ്റര്‍ നവംബര്‍ 2022 പരീക്ഷക്കും പിഴ കൂടാതെ 31 വരെയും 170 രൂപ പിഴയോടെ ജനുവരി മൂന്നുവരെയും അപേക്ഷിക്കാം.
പരീക്ഷ
എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ ബി.എ, ബി.എസ്.സി, നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 16ന് തുടങ്ങും. ജനുവരി മൂന്ന്, നാല് തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ ബി.കോം, ബി.കോം അനുബന്ധ വിഷയങ്ങളുടെ നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ യഥാക്രമം ജനുവരി ഏഴ്, 10 തീയതികളിലേക്ക് മാറ്റി.
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ ബി.എ, ബി.എസ്.സി, അനുബന്ധ വിഷയങ്ങള്‍ നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജനുവരി 16ന് തുടങ്ങും. മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് -പി.ജി അഫിലിയേറ്റഡ് കോളജുകളിലെ നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും എസ്.ഡി.ഇ നവംബര്‍ 2021 പരീക്ഷകളും ജനുവരി 25ന് തുടങ്ങും.
സര്‍വകലാശാല പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജനുവരി 23ന് തുടങ്ങും.
പരീക്ഷ ഫലം
ഒന്നാം സെമസ്റ്റര്‍ എം.ബി.എ ജനുവരി 2022 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നാലുവരെ അപേക്ഷിക്കാം. രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ബയോളജി ഏപ്രില്‍ 2021 റെഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആറുവരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എം.ബി.എ ജനുവരി 2022 റെഗുലര്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് അഞ്ചുവരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
എം.പി.എഡ് നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക് ലാൻഡ് സ്കേപ് ആര്‍ക്കിടെക്ചര്‍ ജനുവരി 2021 പരീക്ഷ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ആരോഗ്യ സർവകലാശാല
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: ജനുവരി 16ന് തുടങ്ങുന്ന നാലാം വർഷ ഫാം.ഡി ഡിഗ്രി സപ്ലിമെന്ററി പരീക്ഷക്ക് 27 വരെ രജിസ്റ്റർ ചെയ്യാം. ഫൈനോടെ 29 വരെയും സൂപ്പർഫൈനോടെ 30 വരെയും രജിസ്ട്രേഷൻ നടത്താം.
ജനുവരി 23ന് തുടങ്ങുന്ന അഞ്ചാം സെമസ്റ്റർ ബി.ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2017 സ്കീം) പരീക്ഷക്ക് ജനുവരി ആറ് വരെ രജിസ്റ്റർ ചെയ്യാം. ഫൈനോടെ ജനുവരി 10 വരെയും സൂപ്പർഫൈനോടെ 12 വരെയും രജിസ്ട്രേഷൻ നടത്താം.
പരീക്ഷ ടൈംടേബിൾ
27ന് തുടങ്ങുന്ന രണ്ടാം വർഷ ബാച്ചിലർ ഓഫ് ഒക്കുപേഷനൽ തെറപ്പി റെഗുലർ (2020 സ്കീം) പ്രാക്ടിക്കൽ, ഒമ്പത് മുതൽ 13 വരെ നടക്കുന്ന എം.ഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് -II റെഗുലർ/സപ്ലിമെന്ററി തിയറി, ജനുവരി 23 മുതൽ 27 വരെ നടക്കുന്ന മൂന്നാം വർഷ ബി.ഡി.എസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 & 2010 സ്കീം) തിയറി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.