വാഴ്സിറ്റി വാർത്തകൾ
text_fieldsകാലിക്കറ്റ്
പരീക്ഷ
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി (സി.സി.എസ്.എസ്) നവംബര്‍ 2022 പരീക്ഷകള്‍ 23ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷ ഫലം
ഒന്നാം സെമസ്റ്റര്‍ എം.സി.എ (സി.യു.സി.എസ്.എസ്) നവംബര്‍ 2021 െറഗുലര്‍, സപ്ലിമെന്ററി, ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം സെമസ്റ്റര്‍ എം.കോം നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ
പ്രൈവറ്റ് രജിസ്ട്രേഷൻ: ഓൺലൈനായി അപേക്ഷിക്കാം
കണ്ണൂർ: കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ജനുവരി 23ന് വൈകീട്ട് അഞ്ചു വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ബി.കോം, ബി.ബി.എ, ബി.എ ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, കന്നട, അഫ്ദലുൽ ഉലമ ബിരുദ പ്രോഗ്രാമുകളിലേക്കും എം.എ ഇക്കണോമിക്സ്, ഹിസ്റ്ററി, അറബിക് ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും അഫ്ദലുൽ ഉലമ പ്രിലിമിനറി, ബി.കോം അഡീഷനൽ ഓപ്ഷനൽ കോഓപറേഷൻ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുമാണ് ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിയത്. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
പ്രായോഗിക പരീക്ഷ
മൂന്നാം സെമസ്റ്റർ ബി.എഡ്, നവംബർ 2022 പ്രായോഗിക പരീക്ഷകൾ ജനുവരി 16 മുതൽ ഫെബ്രുവരി മൂന്നു വരെയുള്ള തീയതികളിൽ വിവിധ ബി.എഡ് കോളജ്/സെന്ററുകളിൽ നടത്തും. ടൈംടേബ്ൾ സർവകലാശാല വെബ്സൈറ്റിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.