സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
അസി. പ്രഫസര്‍ നിയമനം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗത്തില്‍ 2023-24 അധ്യയന വര്‍ഷത്തേക്ക് അസി. പ്രഫസര്‍മാരുടെ ഒഴിവുകളില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്പര്യമുള്ളവര് വിശദമായ ബയോഡേറ്റ, polhod@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂണ്‍ ആറിന് വൈകീട്ട് അഞ്ചിന് മുമ്പ് അയക്കണം. നെറ്റ്, പി.എച്ച്ഡി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.
കാലിക്കറ്റ് സര്‍വകലാശാല ഇന്റഗ്രേറ്റഡ് പി.ജി പഠനവകുപ്പുകളില്‍ 2023-24 അധ്യയന വര്‍ഷത്തേക്ക് ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അറബിക് വിഷയങ്ങളില്‍ അസി. പ്രഫസര്‍മാരെ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഉദ്യോഗാർഥികള്‍ രേഖകള്‍ സഹിതം സ്കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ അഭിമുഖത്തിന് ഹാജരാകണം.
ജൂണ്‍ ഏഴിന് രാവിലെ 10.30ന് ഇക്കണോമിക്സ് (ഫോണ്‍: 8606622200), ജൂണ്‍ എട്ടിന് രാവിലെ 10.30 ന് സ്റ്റാറ്റിസ്റ്റിക്സ് (ഫോണ്‍: 9446164109), ഉച്ചക്ക് രണ്ടിന് അറബിക് (ഫോണ്‍: 9446164109) എന്നിങ്ങനെയാണ് അഭിമുഖം ക്രമീകരിച്ചിരിക്കുന്നത്.
പരീക്ഷ
എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ എം.എ ഹിസ്റ്ററി നവംബര്‍ 2022 റെഗുലര്‍ പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ജൂണ്‍ രണ്ടിന് തുടങ്ങും.
ആരോഗ്യം
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: ജൂലൈ പത്തിനാരംഭിക്കുന്ന എം.പി.എച്ച് പാർട്ട് I റെഗുലർ/ സപ്ലിമെന്ററി (2017 സ്കീം) പരീക്ഷക്ക് ജൂൺ 16 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പർ കോഡിനും 110 രൂപ ഫൈനോടെ ജൂൺ 19 വരെയും, 335 രൂപ സൂപ്പർ ഫൈനോടെ ജൂൺ 20 വരേയും രജിസ്ട്രേഷൻ നടത്താം.
ടൈം ടേബിൾ
ജൂൺ അഞ്ചുമുതൽ 14 വരെ നടക്കുന്ന ഒന്നാം വർഷ മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.