വാഴ്സിറ്റി വാർത്തകൾ
text_fieldsകാലിക്കറ്റ്
എസ്.ഡി.ഇ യു.ജി, പി.ജി പ്രവേശനം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2023 -24 അധ്യയനവര്‍ഷത്തെ യു.ജി, പി.ജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഫ്ദലുല്‍ ഉലമ, പൊളിറ്റിക്കല്‍ സയന്‍സ്, ബി.ബി.എ, ബി.കോം എന്നീ യു.ജി കോഴ്സുകളിലേക്കും അറബിക്, ഇക്കണോമിക്സ്, ഹിന്ദി, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്കൃതം, എം.കോം, എം.എസ്.സി മാത്തമറ്റിക്സ് എന്നീ പി.ജി കോഴ്സുകളിലേക്കുമാണ് പ്രവേശനം.
പിഴ കൂടാതെ ജൂലൈ 31 വരെയും 100 രൂപ പിഴയോടെ ആഗസ്റ്റ് 15 വരെയും 500 രൂപ പിഴയോടെ ആഗസ്റ്റ് 26 വരെയും 1000 രൂപ പിഴയോടെ ആഗസ്റ്റ് 31 വരെയും ജൂണ്‍ ഒമ്പത് മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അഞ്ച് ദിവസത്തിനകം അപേക്ഷയുടെ പകര്‍പ്പ് വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0494 2407356, 2400288, 2660600.
ഇന്റഗ്രേറ്റഡ് പി.ജി
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ ഗവണ്മെന്റ്, എയ്ഡഡ് കോളജുകളില്‍ 2023 -24 അധ്യയനവര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി കോഴ്സുകള്‍ക്ക് ജൂൺ 19 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. സര്‍വകലാശാലക്ക് കീഴില്‍ അഫിലിയേറ്റ് ചെയ്ത എട്ട് കോളജുകളിലാണ് ഈ കോഴ്സുകള്‍ നിലവിലുള്ളത്. വിശദവിവരങ്ങള്‍ക്ക് പ്രവേശന വിഭാഗം വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0494 2407016, 2407017, 2660600.
അസി. പ്രഫസര്‍ വാക്- ഇന്‍-ഇന്റര്‍വ്യൂ
കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് പഠനവിഭാഗത്തില്‍ ഒഴിവുള്ള മൂന്ന് അസി. പ്രഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം ജൂൺ 14ന് രാവിലെ 10.30ന് പഠനവിഭാഗത്തില്‍. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ പി.ജി ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂലൈ 12ന് തുടങ്ങും. വിശദ ടൈംടേബ്ള് വെബ്സൈറ്റില്‍.
ഐ.ഇ.ടി-ബി.ടെക് എന്‍.ആര്.ഐ സീറ്റ്
കാലിക്കറ്റ് സര്‍വകലാശാല എൻജിനീയറിങ് കോളജില്‍ ബി.ടെക് എന്‍.ആര്.ഐ സീറ്റുകളിലേക്ക് പ്രവേശന നടപടികള്‍ ആരംഭിച്ചു. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷന്‍ എൻജിനീയറിങ്, ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെക്കാനിക്കല്‍ എൻജിനീയറിങ്, പ്രിന്റിങ് ടെക്നോളജി എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്. പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും എഴുതി മിനിമം മാര്‍ക്ക് ലഭിക്കാത്തവര്‍ക്കും എന്‍.ആര്.ഐ കോട്ടയില്‍ പ്രവേശനത്തിന് അവസരമുണ്ട്. ഫോണ്‍: 95671 72591.
വെറ്ററിനറി
വെറ്ററിനറി സർവകലാശാല പ്രവേശനം
തൃശൂർ: കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിൽ മാസ്റ്റർ ഓഫ് സയൻസ്, ബി.എസ്സി (പി.പി.ബി.എം), ഡിപ്ലോമ, പി.ജി ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശന നടപടി തുടങ്ങി. https://application.kvasu.ac.in/ വെബ്സൈറ്റ് വഴി ജൂൺ 20 വരെ അപേക്ഷ സമർപ്പിക്കാം. കേരളത്തിലെ എസ്.സി/ എസ്.ടി വിഭാഗം വിദ്യാർഥികൾക്ക് 500 രൂപയും മറ്റ് വിഭാഗങ്ങൾക്ക് 1000 രൂപയുമാണ് അപേക്ഷാഫീസ്. www.kvasu.ac.in.
കുസാറ്റ്
പിഎച്ച്.ഡി പ്രവേശന പരീക്ഷ 21ന്
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ പിഎച്ച്.ഡി പ്രവേശനത്തിനുള്ള വകുപ്പുതല പരീക്ഷ 21ന് രാവിലെ 10ന് നടക്കും. ഇ-മെയില്‍ ലഭിക്കാത്ത അപേക്ഷകര്‍ 10നകം ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 0484 2575310, 9495995096.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.