വാഴ്സിറ്റി വാർത്തകൾ
text_fieldsകാലിക്കറ്റ്
കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്
തേഞ്ഞിപ്പലം: മൂന്നാം സെമസ്റ്റര്‍ പി.ജി നവംബര്‍ 2022 പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ജൂലൈ മൂന്നുമുതല്‍ ഏഴുവരെ നടക്കും. സര്‍വകലാശാലക്ക് കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജുകളിലെയും സര്‍വകലാശാല സെന്ററുകളിലെയും എല്ലാ അധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷഭവന് അറിയിച്ചു. ക്യാമ്പിന്റെ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍.
പൊളിറ്റിക്കല്‍ സയന്‍സ് വൈവ
എസ്.ഡി.ഇ നാലാം സെമസ്റ്റര്‍ എം.എ പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2022 പരീക്ഷയുടെ വൈവ ജൂലൈ അഞ്ചിന് പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗം സെമിനാര്‍ ഹാളില്‍ നടക്കും. ടൈംടേബ്ള് വെബ്സൈറ്റില്‍.
പരീക്ഷഫലം
രണ്ടാം സെമസ്റ്റര്‍ എല്‍എല്‍.എം ഡിസംബര്‍ 2022 റെഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 14 വരെ അപേക്ഷിക്കാം.
ബി.വോക് പ്രാക്ടിക്കല്‍
ഒന്നാം സെമസ്റ്റര്‍ ബി.വോക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് നവംബര്‍ 2021, 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ ജൂണ്‍ 22 മുതല്‍ ജൂലൈ ആറുവരെ നടക്കും.
ആരോഗ്യം
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: ജൂലൈ 31ന് തുടങ്ങുന്ന സെക്കൻഡ് പ്രഫഷനൽ എം.ബി.ബി.എസ് ഡിഗ്രി സപ്ലിമെന്ററി (2019, 2010 സ്കീമുകൾ) പരീക്ഷക്ക് ജൂലൈ 10 മുതൽ 19 വരെയും ഫൈനോടെ 20 വരെയും സൂപ്പർ ഫൈനോടെ 21 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ആഗസ്റ്റ് 10ന് തുടങ്ങുന്ന മൂന്നാം സെമസ്റ്റർ ബി.എസ്സി നഴ്സിങ് ഡിഗ്രി റെഗുലർ (2021 സ്കീം) പരീക്ഷക്ക് ജൂലൈ 10 മുതൽ 21 വരെയും ഫൈനോടെ 24 വരെയും സൂപ്പർ ഫൈനോടെ 25 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പരീക്ഷ തീയതിയിൽ മാറ്റം
ജൂൺ 29ന് നടത്താനിരുന്ന ഫൈനൽ പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2012, 2016 സ്കീം) (റിസർച് മേത്തഡോളജി & മെഡിക്കൽ സ്റ്റാറ്റിസ്റ്റിക്സ്) പരീക്ഷ ജൂലൈ മൂന്നിലേക്ക് മാറ്റി പുനഃക്രമീകരിച്ചു.
പരീക്ഷ ടൈംടേബിൾ
ആഗസ്റ്റ് ഏഴുമുതൽ 23 വരെ നടക്കുന്ന തേർഡ് ബി.എച്ച്.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2015, 2010 സ്കീമുകൾ) തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
റീടോട്ടലിങ് ഫലം
ജനുവരിയിൽ പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിച്ച ഒന്നാംവർഷ ബി.എസ്സി എം.എൽ.ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.