Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

ബി.​എ​ഡ് ആ​ദ്യ അ​ലോ​ട്ട്മെ​ന്റ്

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല 2023-24 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ ബി.​എ​ഡ് പ്ര​വേ​ശ​ന​ത്തി​നു​ള്ള ആ​ദ്യ അ​ലോ​ട്ട്മെ​ന്റും സ്പെ​ഷ​ല്‍ എ​ജു​ക്കേ​ഷ​ന്‍ (ഹി​യ​റി​ങ് ഇം​പ​യേ​ഡ്, ഇ​ന്റ​ല​ക്ച്വ​ല്‍ ഡി​സ​ബി​ലി​റ്റി) റാ​ങ്ക് ലി​സ്റ്റും 14 ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച​വ​ര്‍ 20ന് ​വൈ​കീ​ട്ട് നാ​ലി​ന് മു​മ്പ് മാ​ന്റേ​റ്റ​റി ഫീ​സ​ട​ച്ച് കോ​ള​ജി​ല്‍ സ്ഥി​രം/ താ​ല്‍ക്കാ​ലി​ക പ്ര​വേ​ശ​നം നേ​ട​ണം. എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ര്‍ക്ക് 125 രൂ​പ​യും മ​റ്റു​ള്ള​വ​ര്‍ക്ക് 510 രൂ​പ​യു​മാ​ണ് മാ​ന്റേ​റ്റ​റി ഫീ​സ്. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ പ്ര​വേ​ശ​ന​വി​ഭാ​ഗം വെ​ബ്സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2407017, 2660600.

ബി​രു​ദ പ്ര​വേ​ശ​നം - ഭി​ന്ന​ശേ​ഷി ​േക്വാ​ട്ട

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല 2023-24 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഭി​ന്ന​ശേ​ഷി ​േക്വാ​ട്ട​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​രു​ടെ പ​ട്ടി​ക അ​ത​ത് കോ​ള​ജു​ക​ളി​ല്‍ ല​ഭ്യ​മാ​ണ്. പ്ര​സ്തു​ത വി​ഭാ​ഗ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം 14ന് ​ആ​രം​ഭി​ക്കും. വി​ദ്യാ​ർ​ഥി​ക​ള്‍ 31ന് ​മു​മ്പ് കോ​ള​ജു​ക​ളി​ല്‍ നേ​രി​ട്ടെ​ത്തി പ്ര​വേ​ശ​നം നേ​ട​ണം.

അ​ഫ്ദ​ലു​ല്‍ ഉ​ല​മ ട്ര​യ​ല്‍ അ​ലോ​ട്ട്മെ​ന്റ്

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല 2023-24 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ അ​ഫ്ദ​ലു​ല്‍ ഉ​ല​മ (പ്രി​ലി​മി​ന​റി) പ്ര​വേ​ശ​ന​ത്തി​നു​ള്ള ട്ര​യ​ല്‍ അ​ലോ​ട്ട്മെ​ന്റ് പ്ര​വേ​ശ​ന​വി​ഭാ​ഗം വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. 15ന് ​വൈ​കീ​ട്ട് നാ​ല് വ​രെ ആ​വ​ശ്യ​മാ​യ തി​രു​ത്ത​ൽ വ​രു​ത്താ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​കും. തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്തി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്റ്ഔ​ട്ട് സൂ​ക്ഷി​ക്ക​ണം. ആ​ദ്യ അ​ലോ​ട്ട്മെ​ന്റ് 18ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ ഇ​ന്റ​ഗ്രേ​റ്റ​ഡ് എം.​എ​സ് സി ​ബോ​ട്ട​ണി വി​ത്ത് ക​മ്പ്യൂ​ട്ടേ​ഷ​ന​ല്‍ ബ​യോ​ള​ജി, സൈ​ക്കോ​ള​ജി ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ 12 ന് ​തു​ട​ങ്ങും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ അ​പേ​ക്ഷ

എം.​സി.​എ ഏ​പ്രി​ല്‍ 2022, സ​പ്റ്റം​ബ​ര്‍ 2022 ഒ​റ്റ​ത്ത​വ​ണ ​െറ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 26 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ മാ​സ്റ്റ​ര്‍ ഓ​ഫ് ബി​സി​ന​സ് ഇ​ക്ക​ണോ​മി​ക്സ്, എം.​എ മ​ല​യാ​ളം വി​ത്ത് ജേ​ണ​ലി​സം ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആരോഗ്യം

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: ആ​ഗ​സ്റ്റ് 14ന്​ ​തു​ട​ങ്ങു​ന്ന ര​ണ്ടാം വ​ർ​ഷ ബി.​എ​സ്​​സി പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്നോ​ള​ജി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് ജൂ​ലൈ 15 മു​ത​ല്‍ 25 വ​രെ​യും ഫൈ​നോ​ടെ 29 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ ആ​ഗ​സ്റ്റ്‌ ഒ​ന്ന് വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

*ആ​ഗ​സ്റ്റ് മൂ​ന്നി​ന്​ തു​ട​ങ്ങു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി.​ഫാം സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​പ​രീ​ക്ഷ​ക്ക് ജൂ​ലൈ 20 വ​രെ​യും ഫൈ​നോ​ടെ 24 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 25 വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷ ടൈം​ടേ​ബ്ൾ

ജൂ​ലൈ 31 മു​ത​ൽ ആ​ഗ​സ്റ്റ് 11 വ​രെ ന​ട​ക്കു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ന​ൽ എം.​ബി.​ബി.​എ​സ് സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​തി​യ​റി, ജൂ​ലൈ 24 മു​ത​ൽ ആ​ഗ​സ്റ്റ് ര​ണ്ട്​ വ​രെ ന​ട​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​ഫാം ഫാ​ർ​മ​ക്കോ​ഗ്ന​സി ആ​ൻ​ഡ്​ ഫൈ​റ്റോ കെ​മി​സ്ട്രി സ​പ്ലി​മെ​ന്‍റ​റി (2019 സ്കീം) ​തി​യ​റി, ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​ഫാം ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ കെ​മി​സ്ട്രി സ​പ്ലി​മെ​ന്‍റ​റി (2017 & 2019 സ്കീം) ​തി​യ​റി, ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​ഫാം ഫാ​ർ​മ​സ്യൂ​ട്ടി​ക്സ് സ​പ്ലി​മെ​ന്‍റ​റി (2019 & 2017 സ്കീം) ​തി​യ​റി, ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​ഫാം ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ അ​നാ​ലി​സി​സ് സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​തി​യ​റി, ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​ഫാം ഫാ​ർ​മ​ക്കോ​ള​ജി സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​തി​യ​റി, ആ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ 16 വ​രെ ന​ട​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ എം.​എ.​എ.​എ​സ്.​എ​ൽ.​പി സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​തി​യ​റി, ര​ണ്ടാം വ​ർ​ഷ ബി.​എ​സ്​​സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി സ​പ്ലി​മെ​ന്‍റ​റി (2014 ആ​ൻ​ഡ്​ 2016 സ്കീം) ​തി​യ​റി എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

കുസാറ്റ്

സ്‌പോട്ട് അഡ്മിഷന്‍

കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ര്‍വ​ക​ലാ​ശാ​ല മ​റൈ​ന്‍ ജി​യോ​ള​ജി ആ​ൻ​ഡ്​ ജി​യോ​ഫി​സി​ക്‌​സ് വ​കു​പ്പി​ല്‍ എം.​എ​സ്‌​സി ജി​യോ ഫി​സി​ക്‌​സ് കോ​ഴ്‌​സി​ല്‍ ഒ​ഴി​വു​ള്ള സം​വ​ര​ണ സീ​റ്റി​ലേ​ക്ക്​ സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ശ​നി​യാ​ഴ്ച ലേ​ക് സൈ​ഡ് കാ​മ്പ​സി​ലെ മ​റൈ​ന്‍ സ​യ​ന്‍സ​സി​ല്‍ ന​ട​ക്കും. ക്യാ​റ്റ് 2023 റാ​ങ്ക് ലി​സ്റ്റി​ലു​ള്ള​വ​ര്‍ക്ക് പ​ങ്കെ​ടു​ക്കാം.

ബ​യോ​ടെ​ക്‌​നോ​ള​ജി വ​കു​പ്പി​ല്‍ എം.​എ​സ്‌​സി ബ​യോ​ടെ​ക്‌​നോ​ള​ജി കോ​ഴ്‌​സി​ലേ​ക്കു​ള്ള സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ 19ന് ​ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍ക്ക്: 0484- 2576267, 2577595.

സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ സം​ബ​ന്ധി​ച്ച വി​ശ​ദ വി​വ​ര​ങ്ങ​ള്‍ admissions.cusat.ac.in ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universitynotifications
News Summary - university notifications
Next Story