വാഴ്സിറ്റി വാർത്തകൾ
text_fieldsകാലിക്കറ്റ്
പരീക്ഷ ഫലം
തേഞ്ഞിപ്പലം: രണ്ടാം സെമസ്റ്റര്‍ എം. വോക് അപ്ലൈഡ് ബയോടെക്നോളജി (ഏപ്രില്‍ 2021), സോഫ്റ്റ് വെയര്‍ െഡവലപ്മെന്റ് (ഏപ്രില്‍ 2022), മള്‍ട്ടി മീഡിയ (ഏപ്രില്‍ 2021, 2022) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്റ്റ് അഞ്ച് വരെ അപേക്ഷിക്കാം.
എസ്.ഡി.ഇ രണ്ടാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ ഏപ്രില്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ ബി.എസ് സി, ബി.സി.എ ഏപ്രില്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ കോമേഴ്സ് മേയ് 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
രണ്ടാം സെമസ്റ്റര്‍ ബി.എ മള്‍ട്ടി മീഡിയ ഏപ്രില്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ആഗസ്റ്റ് ഏഴിന് തുടങ്ങും.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ് സി ബയോളജി നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധന ഫലം
ഒന്നാം സെമസ്റ്റര്‍ എം.എ, എം.എസ്.ഡബ്ല്യു, എം.എസ് സി അപ്ലൈഡ് ജിയോളജി, ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമറ്റിക്സ്, ഫിസിക്സ്, സുവോളജി, എം.കോം നവംബര്‍ 2022 പരീക്ഷകളുടെ സൂക്ഷ്മപരിശോധന ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ അപേക്ഷ
നാലാം സെമസ്റ്റര്‍ എം.വോക് മള്‍ട്ടിമീഡിയ, അപ്ലൈഡ് ബയോടെക്നോളജി, സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് ഏപ്രില്‍ 2022, 2023 പരീക്ഷകള്‍ക്ക് പിഴ കൂടാതെ ആഗസ്റ്റ് ഏഴ് വരെയും 180 രൂപ പിഴയോടെ ഒമ്പത് വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.വോക് അപ്ലൈഡ് ബയോടെക്നോളജി, മള്‍ട്ടിമീഡിയ, സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് നവംബര്‍ 2021, 2022 പരീക്ഷകള്‍ക്ക് പിഴ കൂടാതെ ആഗസ്റ്റ് ഏഴ് വരെയും 180 രൂപ പിഴയോടെ ഒമ്പത് വരെയും അപേക്ഷിക്കാം.
അപേക്ഷ നീട്ടി
സര്‍വകലാശാലക്ക് കീഴില്‍ വയനാട് ചെതലയം ഐ.ടി.എസ്.ആറില്‍ എം.എ സോഷ്യോളജി റസിഡന്‍ഷ്യല്‍ കോഴ്സിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 31 വരെ നീട്ടി.
കേരള
പി.ജി പ്രവേശനം: ഒന്നാം ഘട്ട അലോട്ട്മെന്റ്
തിരുവനന്തപുരം: കേരള സര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് https://admissions.keralauniversity.ac.in/pg2023/ ൽ പ്രസിദ്ധീകരിച്ചു. അപേക്ഷാ നമ്പറും പാസ്വേര്ഡും ഉപയോഗിച്ച് പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചവര്‍ നിശ്ചിത ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.
ഫീസ് അടച്ച അപേക്ഷകര്‍ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റ് എടുക്കണം. അലോട്ട്മെന്റ് ലഭിച്ച കോളജ്, കോഴ്സ്, കാറ്റഗറി, അഡ്മിഷന് തീയതി എന്നിവ മെമ്മോയിലുണ്ടാവും. പറഞ്ഞിരിക്കുന്ന തീയതികളില്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളജില്‍ ഹാജരായി പ്രവേശനം നേടണം. നിശ്ചിത തീയതിക്കോ സമയത്തിനുള്ളിലോ ഹാജരാകാന്‍ സാധിക്കാത്തവര്‍ അതത് പ്രിന്‍സിപ്പലുമായി ബന്ധപ്പെടണം.
ലഭിച്ച സീറ്റില്‍ തൃപ്തരല്ലെങ്കില്പോലും തുടർ അലോട്ട്മെന്റുകളില്‍ പരിഗണിക്കപ്പെടുന്നതിലേക്കായി സര്‍വകലാശാല ഫീസ് അടയ്ക്കേണ്ടതും കോളജുകളില്‍ പ്രവേശനം നേടേണ്ടതുമാണ്. പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റ് റദ്ദാകും. രണ്ടാം ഘട്ട അലോട്ട്മെന്റില്‍ പരിഗണിക്കില്ല. അലോട്ട്മെന്റില്‍ തൃപ്തരാണെങ്കില്‍ ഫീസ് ഒടുക്കി അലോട്ട്മെന്റ് ഉറപ്പാക്കിയശേഷം ഹയര്‍ ഓപ്ഷനുകള്‍ ജൂലൈ 31ന് മുമ്പായി നീക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.