കാലിക്കറ്റ് സര്‍വകലാശാല; പുതിയ കോളജുകള്‍ക്കും കോഴ്‌സുകള്‍ക്കും ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണം
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ 2022-23 അധ്യയനവര്‍ഷം പുതിയ കോളജുകള്‍ക്ക് സര്‍ക്കാറിന്റെ ഭരണാനുമതിയും നിരാക്ഷേപ സാക്ഷ്യപത്രവും ലഭിച്ച ഏജന്‍സികളും പുതിയ കോഴ്‌സുകള്‍ക്ക് അനുമതി ലഭിച്ച കോളജുകളും ആവശ്യമായ രേഖകള്‍ സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം.
200 രൂപയുടെ മുദ്രപ്പത്രത്തില്‍ നിർദിഷ്ട മാതൃകയില്‍ തയാറാക്കിയ അഫിഡവിറ്റും അഫിലിയേഷന്‍ ഫീസ് അടച്ച ചലാന്‍ രസീതും മറ്റ് അനുബന്ധ രേഖകളും കോളജുകള്‍ക്ക് അനുമതി ലഭിച്ച ഏജന്‍സികള്‍ സര്‍വകലാശാലയില്‍ നേരിട്ട് സമര്‍പ്പിക്കണം.
പുതിയ കോഴ്‌സുകള്‍ക്ക് അനുമതി ലഭിക്കുന്ന മുറക്ക് അതത് കോളജുകള്‍ രേഖകള്‍ സര്‍വകലാശാലയുടെ സെന്‍ട്രലൈസ്ഡ് കോളജ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം. അഫിഡവിറ്റിന്റെ മാതൃക, ഫീസ് ഘടന തുടങ്ങി വിശദവിവരങ്ങള്‍ സി.ഡി.സി വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407112.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.