സാങ്കേതിക സർവകലാശാല എൻജി. മേഖലയിൽ മൂന്ന് മികവിന്‍റെ കേന്ദ്രങ്ങൾ
text_fieldsതിരുവനന്തപുരം: സാങ്കേതിക ശാസ്ത്ര രംഗങ്ങളിലെ നൂതന പഠന ഗവേഷണങ്ങൾക്ക് നേതൃത്വം നൽകാൻ അന്തർദേശീയ നിലവാരത്തിലുള്ള മൂന്ന് മികവിന്‍റെ കേന്ദ്രങ്ങൾ ആരംഭിക്കാൻ എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു.
സുസ്ഥിര വികസനം, കാർബൺ ന്യൂട്രാലിറ്റി എന്നീ മേഖലകളിലെ ഗവേഷണ മികവിന്‍റെ കേന്ദ്രം കണ്ണൂർ ഗവൺമെന്‍റ് എൻജിനീയറിങ് കോളജ് കാമ്പസിലാണ് ആരംഭിക്കുന്നത്.
നിർമിത ബുദ്ധി, യന്ത്രബുദ്ധി, റോബോട്ടിക്സ്, ഓട്ടോമേഷൻ എന്നീ മേഖലകളിലെ മികവിന്‍റെ കേന്ദ്രം എറണാകുളം മോഡൽ എൻജിനീയറിങ് കോളജിലും എമർജിങ് മെറ്റീരിയൽസ് അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട കേന്ദ്രം കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാമ്പസിലുമാണ് ആരംഭിക്കുക. 2022-23 വർഷത്തെ ബജറ്റിൽ 30 കോടി രൂപയാണ് മികവിന്‍റെ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സർവകലാശാല വകയിരുത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.