സ്വാശ്രയ അധ്യാപകരുടെ സേവന, വേതന വ്യവസ്ഥ ഉറപ്പാക്കാൻ സർവകലാശാലാചട്ടങ്ങളിൽ ഭേദഗതി
text_fieldsതിരുവനന്തപുരം: സ്വാശ്രയ കോളജുകളിലെ അധ്യാപകരുടെ സേവന, വേതന വ്യവസ്ഥകൾ ഉറപ്പാക്കി സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളുടെയും ചട്ടം (സ്റ്റാറ്റ്യൂട്ട്) ഭേദഗതി ചെയ്യുമെന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ സ്വാശ്രയ കോളജുകളെ സംബന്ധിച്ച വ്യവസ്ഥകൾ സർവകലാശാലാചട്ടങ്ങളിൽ ഇല്ല. അധ്യാപകരുടെ യോഗ്യത, ലഭിക്കേണ്ട ചുരുങ്ങിയ വേതനം എന്നിവ ഉൾപ്പെടെയുള്ളവ ഭേദഗതി വഴി ഉറപ്പാക്കാനാകും. മതിയായ യോഗ്യത ഇല്ലാത്തവരെ ഉപയോഗിച്ച് സ്വാശ്രയ കോളജുകൾ നടത്തുന്നത് തടയാനും സാധിക്കും. സ്വാശ്രയ എൻജിനീയറിങ് കോളജുകളിലെ അധ്യാപകനിയമനത്തിന് ഉൾെപ്പടെ ചട്ടഭേദഗതി ബാധകമാക്കും.
സാേങ്കതിക സർവകലാശാലക്ക് കീഴിലെ കോളജുകളിൽ അടുത്ത അധ്യയനവർഷം മുതൽ എം.ടെക്, എം.ബി.എ, എം.സി.എ കോഴ്സുകളുടെ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് വൈസ് ചാൻസലർ ഡോ.എം.എസ്. രാജശ്രീ അറിയിച്ചു. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എം.ടെക് കോഴ്സ് വ്യവസായമേഖലയുമായി ബന്ധപ്പെടുത്തി കൂടുതൽ ഗവേഷണസ്വഭാവമുള്ളതാക്കി മാറ്റും.
നേരേത്ത, സാേങ്കതികസർവകലാശാലക്ക് കീഴിലെ 142 എൻജിനീയറിങ് കോളജുകളിൽ ഒന്നാംവർഷ ബി.ടെക് ക്ലാസുകൾ ആരംഭിക്കുന്നതിെൻറ ഭാഗമായി മന്ത്രി വിദ്യാർഥികളെ ഒാൺലൈനിൽ അഭിസംബോധന ചെയ്തു. വിദ്യാർഥികളുടെ പരാതികൾ സ്വീകരിക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഒാഫിസിെൻറ മേൽനോട്ടത്തിൽ ‘ഫോർ ദ സ്റ്റുഡൻറ്സ്’ എന്ന പോർട്ടൽ പ്രവർത്തനം ആരംഭിച്ചതായി മന്ത്രി അറിയിച്ചു.
എ.െഎ.സി.ടി.ഇ മാതൃകപാഠ്യപദ്ധതി അടിസ്ഥാനപ്പെടുത്തി സാേങ്കതിക സർവകലാശാലയുടെ ബി.ടെക് പാഠ്യപദ്ധതിയിൽ വരുത്തിയ മാറ്റങ്ങളും വിശദീകരിച്ചു. ബി.ടെക് ബിരുദം നേടുന്നതിന് നേരേത്ത 182 ക്രെഡിറ്റ് പാസാകണമെന്നത് ഇൗ വർഷത്തെ അഡ്മിഷൻ മുതൽ 162 ആക്കി. ഇതുവഴി ലഭിക്കുന്ന അധികസമയം ഇേൻറൺഷിപ്പിനും സംരംഭകത്വത്തിനും ബി.ടെക് ഒാണേഴ്സ്, മൈനർ കോഴ്സുകൾക്കും പരിഹാരബോധനത്തിനും ഉപയോഗിക്കാം.
ഇൗ വർഷം മുതൽ ബി.ടെക്, ബി.ടെക് ഒാണേഴ്സ്, ബി.ടെക് വിത്ത് മൈനർ ഡിഗ്രി ഇൻ എ സ്പെഷലൈസേഷൻ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ഡിഗ്രി നേടാം. തുടർപഠനത്തിൽ ബുദ്ധിമുട്ടുള്ളവർക്ക് നിശ്ചിത ക്രെഡിറ്റ് നേടിയാൽ മറ്റ് തൊഴിലധിഷ്ഠിത കോഴ്സുകളിലൂടെ തുടർപഠനം പൂർത്തിയാക്കി ബി.വോക് ഡിഗ്രിയും നേടാമെന്നും മന്ത്രി പറഞ്ഞു.
പ്രോ-വൈസ് ചാൻസലർ ഡോ.എസ്. അയൂബ്, രജിസ്ട്രാർ ഡോ.ജി.പി. പത്മകുമാർ, പരീക്ഷാകൺട്രോളറും റിസർച് ഡീനുമായ ഡോ. വൃന്ദ വി. നായർ എന്നിവരും പെങ്കടുത്തു. ഇതാദ്യമായാണ് സംസ്ഥാനത്ത് ജൂലൈയിൽ ഒന്നാം സെമസ്റ്റർ ക്ലാസുകൾ ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.