ഇതാണ് മിന്നും വിജയം: ജീവിത ദുരിതം താണ്ടാൻ കേരളത്തിലെത്തിയ യു.പി സ്വദേശിക്ക് എല്ലാ വിഷയത്തിലും എപ്ലസ്
text_fieldsകൊട്ടാരക്കര: ജീവിതം ദുരിതം താണ്ടാനാണ് കുൽദീപ് യാദവിന്റെ കുടുംബം കേരളത്തിലെത്തിയത്. ഇന്ന്, ഈ കുടുംബം അനുഭവിക്കുന്ന സന്തോഷം അതിരില്ലാത്തതാണ്. കാരണം, നെടുവത്തൂർ ഇ.വി.എച്ച്.എസ്.എസിലെ വിദ്യാർഥി കൂടിയായ കുൽദീപ് യാദവ് എല്ലാവിഷയത്തിലും എപ്ലസ് നേടിയിരിക്കുകയാണ്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നാടായ ഗോരഖ്പുരിൽനിന്നാണീ വിദ്യാർഥി വന്നത്. നെടുവത്തൂർ ചാലൂക്കോണത്ത് വാടകവീട്ടിൽ കഴിയുന്ന രാം കിരണിന്റെയും സബിതയുടെയും മകനാണ്. സബിത കശുവണ്ടി ഫാക്ടറി തൊഴിലാളിയും രാംകിരൺ നിർമാണത്തൊഴിലാളിയുമാണ്. 10 വർഷംമുമ്പാണിവർ യു.പിയിൽ നിന്നു തൊഴിൽതേടി കേരളത്തിലെത്തിയത്. മൂന്നുവർഷമായി ഇ.വി.എച്ച്.എസ്.എസിലെ വിദ്യാർഥിയാണ് കുൽദീപ്. പഴയ വാടകവീട്ടിലെ ഇല്ലായ്മകളോട് പൊരുതിയാണ് കുല്‍ദീപിന്റെ വിജയം.
മലയാളം പഠിച്ചെടുക്കാൻ ഏറെ പ്രയാസമായിരുന്നെന്ന് കുൽദീപ് പറയുന്നു. സഹോദരി അനാമിക ഇ.വി.എച്ച്.എസ്.സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിയാണ്. കുൽദീപിന്റെ വിജയമറിഞ്ഞ് അഭിനന്ദന പ്രവാഹമാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.