യു.പി.എസ്.സി എൻജി. സർവിസ് പരീക്ഷ: അപേക്ഷ നാലുവരെ
text_fieldsസമർഥരായ എൻജിനീയറിങ് ബിരുദക്കാർക്ക് കേന്ദ്ര സർവിസുകളിൽ മികച്ച അവസരം. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ വിഭാഗങ്ങളിലായി 327 ഒഴിവുകളുണ്ട്. യു.പി.എസ്.സി 2023 വർഷം നടത്തുന്ന എൻജിനീയറിങ് സർവിസസ് പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. പ്രിലിമിനറി, മെയിൻ പരീക്ഷകളിലും ഇന്റർവ്യൂവിലും തിളങ്ങുന്നവർക്കാണ് നിയമനം.
വിജ്ഞാപനം www.upsc.gov.inൽ. ഒറ്റത്തവണ രജിസ്ട്രേഷൻ/ഓൺലൈൻ അപേക്ഷ www.upsconline.nic.inൽ ചൊവ്വാഴ്ച വൈകീട്ട് ആറുവരെ സമർപ്പിക്കാം. ഫീസ് 200 രൂപ. വനിതകൾ, എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ബി.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല.
യോഗ്യത: അംഗീകൃത എൻജിനീയറിങ് ബിരുദം.
ഇന്ത്യൻ നേവൽ ആർമമെന്റ്, റേഡിയോ റെഗുലേറ്ററി സർവിസുകളിലേക്ക് എം.എസ്.സി (വയർലെസ് കമ്യൂണിക്കേഷൻ ഇലക്ട്രോണിക്സ്, റേഡിയോ ഫിസിക്സ്, റേഡിയോ എൻജിനീയറിങ്, ഫിസിക്സ് & റേഡിയോ കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ടെലി കമ്യൂണിക്കേഷൻ) യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഫൈനൽ യോഗ്യത പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. പ്രായപരിധി 21-30.
പരീക്ഷ: ഒന്നാംഘട്ട പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 19ന് ദേശീയതലത്തിൽ നടത്തും. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം പരീക്ഷാകേന്ദ്രങ്ങളാണ്.
അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർമാരായി (ഗ്രൂപ് എ/ബി സർവിസ്) സെൻട്രൽ എൻജിനീയറിങ് സർവിസ്, ഡിഫൻസ്, സർവേ, സെൻട്രൽ വാട്ടർ എൻജിനീയറിങ്, നേവൽ ആർമമെന്റ്, സെൻട്രൽ പവർ എൻജിനീയറിങ്, ടെലി കമ്യൂണിക്കേഷൻ, നേവൽ മെറ്റീരിയൽ മാനേജ്മെന്റ് മുതലായ സർവിസസ്‍/വകുപ്പുകളിലായി നിയമനം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.