സംസ്‌കൃത സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകൾ
text_fieldsകാലടി:ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പുതിയതായി ആരംഭിക്കുന്ന പ്രോജക്ട് മോഡ് പ്രോഗ്രാമായ മൾട്ടിഡിസിപ്ലിനറി മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മിറ്റിഗേഷൻ ആൻഡ് മാനേജ്മെന്റിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ രണ്ട് ഒഴിവുകളാണുളളത്. അഞ്ച് വർഷത്തേക്കാണ് നിയമനം. പ്രായപരിധിയില്ല.
യു.ജി.സി നിഷ്കർഷിക്കുന്ന അക്കാദമിക് ലവൽ 10 പ്രകാരമുളള 57700-1,62,000 സ്കെയിലിൽ പ്രതിമാസം ശമ്പളം ലഭിക്കും. യോഗ്യത: യു.ജി.സി റഗുലേഷൻസ് 2018 പ്രകാരം ഡിസാസ്റ്റർ മാനേജ്മെന്റ്, ജ്യോഗ്രഫി, സൈക്കോളജി, സോഷ്യോളജി, സോഷ്യൽ വർക്ക് എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും 55 ശതമാനം മാർക്കിൽ കുറയാതെ പി. ജി. ബിരുദം നേടി ഡിസാസ്റ്റർ മാനേജ്മെന്റിൽ അഭികാമ്യമായ സ്പെഷ്യലൈസേഷൻ തെളിയിക്കുന്ന താഴെപ്പറയുന്ന യോഗ്യതകൾ കൂടിയുളളവർക്ക് അപേക്ഷിക്കാം.
ഡിസാസ്റ്റർ മാനേജ്മെന്റിൽ അല്ലെങ്കിൽ ഡിസാസ്റ്റർ മാനേജ്മെന്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നേടിയ പി.എച്ച്.ഡി. അല്ലെങ്കിൽ ഡിസാസ്റ്റർ മാനേജ്മെന്റുമായി ബന്ധപ്പെട്ട പബ്ലിക്കേഷനുകൾ (സ്കോപസ്/വെബ് ഓഫ് സയൻസ് ഇൻഡക്സ്ഡ്/യു.ജി.സി -കെയർ ലിസ്റ്റഡ് ജേർണലുകളിൽ) അല്ലെങ്കിൽ ഡിസാസ്റ്റർ മാനേജ്മെന്റ് മേഖലയിൽ അധ്യാപന/ജോലി പരിചയം അല്ലെങ്കിൽ മറ്റ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് അധിക യോഗ്യതയായി ഡിസാസ്റ്റർ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പി.ജി ഡിപ്ലോമ.
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മെയ് മൂന്ന്. രജിസ്ട്രേഷൻ ഫീസ് 2000 രൂപ. എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗക്കാർക്ക് 500 രൂപയാണ്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.