ജനറൽ ഇൻഷുറൻസ് കോർപറേഷനിൽ 110 ഒഴിവുകൾ
text_fieldsജനറൽ ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ മുംബൈ ഹെഡ് ഓഫിസിലേക്ക് സ്കെയിൽ വൺ ഓഫിസർ/അസിസ്റ്റന്റ് മാനേജർമാരെ തിരഞ്ഞെടുക്കുന്നു. ഇന്ത്യയിലെവിടെയും വിദേശത്തും നിയമനം നൽകാം. അക്കാദമിക് മികവുള്ള ഊർജസ്വലരായ യുവതീയുവാക്കൾക്കാണ് അവസരം.
ഒഴിവുകൾ: 110. (ജനറൽ-18, ലീഗൽ -9, ഹ്യൂമൻ റിസോഴ്സ് -6, എൻജിനീയറിങ് -5, ഐ.ടി -11, ആക്ച്വറി -10, ഇൻഷുറൻസ് -20, മെഡിക്കൽ (എം.ബി.ബി.എസ്) -2, ഫിനാൻസ് -18). സംവരണമുണ്ട്. ശമ്പള നിരക്ക് 50,925-96,765 രൂപ. എല്ലാ വിഭാഗത്തിലും അതത് വിഷയങ്ങളിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബിരുദമാണ് അടിസ്ഥാന യോഗ്യത.പട്ടിക വിഭാഗങ്ങൾക്ക് 55 ശതമാനം മാർക്ക് മതിയാകും. പ്രായപരിധി 1-11.2024ൽ 21-30 വയസ്സ്.
നിയമാനുസൃത വയസ്സിളവുണ്ട്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അടക്കമുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം www.gicre.inൽ ലഭിക്കും. ഓൺലൈനായി ഡിസംബർ 19 വരെ അപേക്ഷിക്കാം. കേരളത്തിൽ തിരുവനന്തപുരവും കോഴിക്കോടും പരീക്ഷാ കേന്ദ്രങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.