കെണ്ടയ്ൻമെൻറ് സോണിലെ മൂല്യനിർണയ ക്യാമ്പുകൾ വെല്ലുവിളി
text_fieldsതിരുവനന്തപുരം: കെണ്ടയ്ൻമെൻറ് സോണുകളിലെ മൂല്യനിർണയ ക്യാമ്പുകളിൽ അധ്യാപകർക്ക് എത്താൻ കഴിയാതായേതാടെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി ഫലപ്രഖ്യാപനത്തിൽ അനിശ്ചിതത്വം. ജൂൺ 29നോ 30നോ ഫലപ്രഖ്യാപനം ലക്ഷ്യമിട്ടായിരുന്നു നടപടി പുരോഗമിച്ചിരുന്നത്. എന്നാൽ മലപ്പുറം ജില്ലയിലെ മേഞ്ചരി, കണ്ണൂർ, വയനാട് ജില്ലകളിലെ മൂല്യനിർണയ ക്യാമ്പുകൾ എന്നിവ കെണ്ടയ്ൻമെൻറ് സോണുകളിലായതിനാൽ അധ്യാപകർക്ക് ക്യാമ്പുകളിൽ എത്താനാകുന്നില്ല. ഇവിടത്തെ പേപ്പറുകൾ മറ്റ് ക്യാമ്പുകളിലേക്ക് മാറ്റാൻ ആലോചന നടക്കുന്നുണ്ട്.
മൂല്യനിർണയം വൈകിയാൽ ഫലപ്രഖ്യാപനം ജൂലൈ ആദ്യവാരത്തിലേക്ക് നീളും. പരീക്ഷ പുനരാരംഭിച്ചപ്പോൾ അവസാനദിവസമായ മേയ് 30ന് നടന്ന ഹയർ സെക്കൻഡറി മാത്സ് പരീക്ഷയുടെ മൂല്യനിർണയം തുടങ്ങാൻ വൈകുകയും ചെയ്തിരുന്നു. രണ്ടാംഘട്ടത്തിൽ നടന്ന പരീക്ഷ പേപ്പറുകൾ ഒരാഴ്ച കഴിഞ്ഞ് മൂല്യനിർണയം നടത്തിയാൽ മതിയെന്നായിരുന്നു ആരോഗ്യവകുപ്പിെൻറ നിർദേശം. ഇതുപ്രകാരം ജൂൺ എട്ടിനാണ് മാത്സിെൻറ ഉത്തരക്കടലാസ് പാക്കറ്റുകൾ പൊട്ടിച്ചത്.
രണ്ട് ദിവസം നീണ്ട ഫാൾസ് നമ്പറിങ്ങിന് ശേഷം പത്തിനാണ് മൂല്യനിർണയം ആരംഭിച്ചത്. എൻജിനീയറിങ് പ്രവേശനത്തിന് മാർക്ക് പരിഗണിക്കുന്ന ഹയർ സെക്കൻഡറി മാത്സ്, ഫിസിക്സ്, കെമിസ്ട്രി പരീക്ഷക്ക് ഇരട്ട മൂല്യനിർണയമാണ്. ഇൗ വിഷയങ്ങൾക്ക് കെണ്ടയ്ൻമെൻറ് സോൺ ആയ മഞ്ചേരിയിൽ ഉൾപ്പെടെ മൂല്യനിർണയ ക്യാമ്പുകളുണ്ട്.
രണ്ടര ലക്ഷത്തോളം പേപ്പറുകളാണ് മൂന്ന് വിഷയത്തിലും മൂല്യനിർണയം നടത്താനുള്ളത്. ഇവ രണ്ട് തവണ മൂല്യനിർണയം നടത്തണം. ഇരട്ട മൂല്യനിർണയം ജൂൺ 24നോ 25നോ പൂർത്തിയാക്കാനാണ് ശ്രമം. ടാബുലേഷൻ ഉൾപ്പെടെ ജോലികൾ പൂർത്തിയാകാൻ ഒരാഴ്ച കൂടെ സമയം വേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.