വാഴ്സിറ്റി വാർത്തകൾ
text_fieldsകാലിക്കറ്റ്
സ്പോര്‍ട്സ് കലണ്ടര്‍ പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സര്‍വകലാശാല അന്തര്‍ കലാലയ കായികമത്സരങ്ങള്‍ക്കുള്ള കലണ്ടര്‍ സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുരുഷവിഭാഗം ഫുട്ബാള്‍ തൃശൂര്‍ ശ്രീകേരളവര്‍മ കോളജില്‍ നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെയും വനിതാവിഭാഗം കോഴിക്കോട് ജെ.ഡി.ടി ഇസ് ലാം കോളജില്‍ ഒക്ടോബര്‍ 25 മുതല്‍ 27 വരെയും നടക്കും. ഹാൻഡ്ബാള്‍ പുരുഷവിഭാഗം കൊടകര സഹൃദയ കോളജില്‍ നവംബര്‍ 29, 30 തീയതികളിലും വനിതാവിഭാഗം 27, 28 തീയതികളിലും നടക്കും. ആകെ 64 മത്സരയിനങ്ങളുടെ വേദികളും സമയക്രമവുമാണ് പ്രസിദ്ധീകരിച്ചത്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
ബി.ടെക് സ്പോട്ട് അഡ്മിഷന്
കാലിക്കറ്റ് സര്‍വകലാശാല എൻജിനീയറിങ് കോളജില്‍ 2023-24 അധ്യയന വര്‍ഷത്തെ ഒഴിവുള്ള ബി.ടെക് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷന്‍ എൻജിനീയറിങ്, ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെക്കാനിക്കല്‍ എൻജിനീയറിങ്, പ്രിന്റിങ് ടെക്നോളജി കോഴ്സുകളിലേക്കാണ് പ്രവേശനം. സെമസ്റ്ററിന് 20,000 രൂപയാണ് ട്യൂഷന് ഫീസ്. ഇ-ഗ്രാന്റ്സ്, എം.സി.എം സ്കോളര്‍ഷിപ്പുകളും ലഭിക്കും. എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും അവസരമുണ്ട്. ഫോണ്‍: 9567172591.
എം.ബി.എ സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാല നേരിട്ട് നടത്തുന്ന കോഴിക്കോട് സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ 2023 അക്കാദമിക വര്‍ഷത്തില്‍ എം.ബി.എ റെഗുലര്‍ കോഴ്സിന് ഇ.ടി.ബി, ഒ.ഇ.സി, എസ്.സി, എസ്.ടി, എല്‍.സി സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കെമാറ്റ് യോഗ്യതയില്ലാത്തവരെയും പരിഗണിക്കും. താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷിതാവിനോടൊപ്പം 11, 12 തീയതികളില്‍ കോളജില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 9496289480.
എം.സി.എ സീറ്റൊഴിവ്
സര്‍വകലാശാല മഞ്ചേരി സെന്ററിലെ സി.സി.എസ്.ഐ.ടിയില്‍ എം.സി.എ കോഴ്സിന് ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ്പ് രജിസ്ട്രേഷന് ഇല്ലാത്തവര്‍ക്കും സ്പോട്ട് രജിസ്ട്രേഷന് നടത്തി മുന്‍ഗണന ക്രമത്തില്‍ പ്രവേശനം നേടാം.
സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. ഫോണ്‍: 9746594969, 8667253435, 7907495814.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.