വാഴ്സിറ്റി വാർത്തകൾ
text_fieldsകാലിക്കറ്റ്
സീറ്റൊഴിവ്
തേഞ്ഞിപ്പലം: സി.സി.എസ്.ഐ.ടി.യില്‍ എം.സി.എ, എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകള്‍ക്ക് ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവര് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 16ന് മുമ്പ് രക്ഷിതാവിനൊപ്പം നേരിട്ടെത്തി പ്രവേശനം നേടണം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. ഫോണ്‍: 9446670011, 8281665557.
ബി.സി.എ, എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് സീറ്റൊഴിവ്
വടകര സി.സി.എസ്.ഐ.ടിയില്‍ ബി.സി.എ, എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവര് 15ന് രാവിലെ 11ന് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജറാകണം. ഫോണ്‍: 8447150936, 9446993188.
എം.സി.എ, എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലയുടെ മഞ്ചേരി സെന്ററിലെ സി.സി.എസ്.ഐ.ടിയില്‍ എം.സി.എ, എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ കോഴ്സുകള്‍ക്ക് ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ് രജിസ്ട്രേഷന് ഇല്ലാത്തവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന് നടത്തി മുന്ഗണനക്രമത്തില് പ്രവേശനം നേടാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. താല്പര്യമുള്ളവര് രേഖകള്‍ സഹിതം 15ന് ഹാജറാകണം. ഫോണ്‍: 9746594969, 8667253435, 7907495814.
എം.പി.എഡ്, ബി.പി.എഡ് പ്രവേശന പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല കായിക പഠനവിഭാഗം, ഗവണ്മെന്റ് ഫിസിക്കല്‍ എജുക്കേഷന്‍ കോളജ്, കോഴിക്കോട് എന്നിവയിലേക്കുള്ള 2023-24 അധ്യയന വര്‍ഷത്തെ ബി.പി.എഡ്, എം.പി.എഡ് കോഴ്സ് പ്രവേശന പരീക്ഷയും കായികക്ഷമത പരീക്ഷയും പുതുക്കിയ സമയക്രമമനുസരിച്ച് 15ന് തുടങ്ങും. ഹാള്‍ടിക്കറ്റ് 13 മുതല്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാകും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷ അപേക്ഷ
സര്‍വകലാശാല എൻജിനീയറിങ് കോളജിലെ നാലാം സെമസ്റ്റര്‍ ബി.ടെക് ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ 29 വരെയും 180 രൂപ പിഴയോടെ ഒക്ടോബര്‍ മൂന്നുവരെയും അപേക്ഷിക്കാം. രണ്ടാം സെമസ്റ്റര്‍ എം.വോക്. മള്‍ട്ടിമീഡിയ, അപ്ലൈഡ് ബയോടെക്നോളജി, സോഫ്റ്റ്വെയര് െഡവലപ്മെന്റ് ഏപ്രില്‍ 2023 െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കും രണ്ടാം സെമസ്റ്റര്‍ എം.വോക്. മള്‍ട്ടിമീഡിയ, അപ്ലൈഡ് ബയോടെക്നോളജി ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കും പിഴകൂടാതെ 29 വരെയും 180 രൂപ പിഴയോടെ ഒക്ടോബര്‍ മൂന്നുവരെയും അപേക്ഷിക്കാം. പ്രൈവറ്റ് രജിസ്ട്രേഷന് ബി.കോം അഡീഷനല്‍ സ്പെഷലൈസേഷന്-2023 അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2023 െറഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 25 വരെയും 180 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.
പരീക്ഷ ഫലം
എല്‍.എല്‍എം ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2022, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2023, മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022 െറഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
എം.എ ഫോക്ലോര് സീറ്റൊഴിവ്
സ്കൂള്‍ ഓഫ് ഫോക്ലോര് സ്റ്റഡീസില്‍ എം.എ ഫോക്ലോര് കോഴ്സിന് എസ്.ടി, ഇ.ടി.ബി, മുസ്ലിം വിഭാഗങ്ങളില്‍ ഓരോ സീറ്റുകള്‍ ഒഴിവുണ്ട്. റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ടവര്‍ 15 ന് രാവിലെ 10.30 ന് ഫോക്ലോര് പഠനവിഭാഗത്തില്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജറാകണം.
ആരോഗ്യം
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ ഒക്ടോബർ 16ന് ആരംഭിക്കുന്ന ഒന്നാം വർഷ ഫാം.ഡി പോസ്റ്റ് ബേസിക് ഡിഗ്രി സപ്ലിമെന്ററി, നാലാം വർഷ ഫാം.ഡി ഡിഗ്രി സപ്ലിമെന്ററി പരീക്ഷകൾക്ക് സെപ്റ്റംബർ 14 മുതൽ 25 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പർ കോഡിനും 110 രൂപ ഫൈനോടെ 26 വരെയും 335 രൂപ സൂപ്പർ ഫൈനോടെ 28 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ഒക്ടോബർ 25ന് ആരംഭിക്കുന്ന മൂന്നാം വർഷ ബി.എസ്.സി എം.ആർ.ടി ഡിഗ്രി സപ്ലിമെന്ററി (2013 ആൻഡ് 2016 സ്കീം) പരീക്ഷക്ക് സെപ്റ്റംബർ 20 മുതൽ ഒക്ടോബർ ആറുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പർ കോഡിനും 110 രൂപ ഫൈനോടെ ഒക്ടോബർ ഒമ്പതുവരെയും 335 രൂപ സൂപ്പർ ഫൈനോടെ 11 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷ തീയതി
സെപ്റ്റംബർ 18ന് ആരംഭിക്കുന്ന അവസാന വർഷ പി.ജി ഡിപ്ലോമ (ആയുർവേദ) സപ്ലിമെന്ററി (2019 സ്കീം) പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
2023 സെപ്റ്റംബർ 18ന് ആരംഭിക്കുന്ന പ്രിലിമിനറി എം.ഡി/ എം.എസ് (ആയുർവേദ) സപ്ലിമെന്ററി (2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
സെപ്റ്റംബർ 25ന് ആരംഭിക്കുന്ന സെക്കൻഡ് പ്രഫഷനൽ ബി.എസ്.എം.എസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 സ്കീം) തിയറി പരീക്ഷ ടൈംടേബിൾ, ഫൈനൽ പ്രഫഷനൽ ബി.എസ്.എം.എസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 ആൻഡ് 2013 സ്കീം) തിയറി പരീക്ഷ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.
പിഎച്ച്.ഡി പ്രവേശന പരീക്ഷ
സർവകലാശാല 2023 വർഷത്തെ പിഎച്ച്.ഡി പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ച വിജ്ഞാപനത്തിൽ, പിഎച്ച്.ഡി അഡ്മിഷന് വേണ്ട അക്കാദമിക യോഗ്യതകളിൽ എല്ലാ അപേക്ഷകരും പ്ലസ് ടു വിനോ, പ്രീഡിഗ്രിക്കോ ബയോളജി ഒരു വിഷയമായി പഠിച്ചിരിക്കണം എന്ന് പരാമർശിച്ചിരുന്നു. വിജ്ഞാപനത്തിലുള്ള ഈ നിബന്ധന ആരോഗ്യ ശാസ്ത്ര സർവകലാശാലയിൽ പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷിക്കുന്നതിന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.