വാഴ്സിറ്റി വാർത്തകൾ
text_fieldsകാലിക്കറ്റ്
പരീക്ഷാഫലം
തേഞ്ഞിപ്പലം: എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
ബി. ആര്‍ക്ക് മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ നവംബര്‍ 27 നും അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 22 നും ഏഴാം സെമസ്റ്റര്‍ നവംബര്‍ ഒമ്പതിനും ഒമ്പതാം സെമസ്റ്റര്‍ നവംബര്‍ എട്ടിനും തുടങ്ങും.
പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എസ് സി സൈക്കോളജി നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സിൻഡിക്കേറ്റ് യോഗം
കാലിക്കറ്റ് സര്‍വകലാശാല സിൻഡിക്കേറ്റ് യോഗം 30 ന് രാവിലെ 10ന് സിൻഡിക്കേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ആരോഗ്യ സർവകലാശാല
ഫൈനൽ തീസിസ് സമർപ്പണം
തൃശൂർ: നവംബറിൽ നടത്താൻ ഉദ്ദേശിക്കുന്ന എംഫിൽ ട്രാൻസ്ലേഷനൽ ആയുർവേദ (പാർട്ട് ടൈം) പാർട്ട് II റെഗുലർ (2021 സ്കീം) പരീക്ഷയുടെ ഫൈനൽ തീസിസ് വിശദാംശങ്ങളും രജിസ്ട്രേഷനും 1655 രൂപ ഫീസടച്ച് ഒക്ടോബർ 26നകവും 5515 രൂപ ഫൈനോടെ 28നകവും ഓൺലൈനായി നടത്താം. ഫൈൻ കൂടാതെ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർ ഫൈനൽ തീസിസിന്റെ നാല് ഹാർഡ് കോപ്പി, സോഫ്റ്റ് കോപ്പി, സി.ഡി, രജിസ്ട്രേഷൻ റിപ്പോർട്ട് എന്നിവ 28നകവും ഫൈനോടെ രജിസ്ട്രേഷൻ നടത്തിയവർ ഫൈനൽ തീസിസിന്റെ നാല് ഹാർഡ് കോപ്പി, സോഫ്റ്റ് കോപ്പി, സി.ഡി, രജിസ്ട്രേഷൻ റിപ്പോർട്ട് എന്നിവ നവംബർ ഒന്നിനകവും സമർപ്പിക്കണം.
പരീക്ഷ ടൈംടേബിൾ
ഒക്ടോബർ 26, 27 തീയതികളിൽ നടക്കുന്ന രണ്ടാം സെമസ്റ്റർ എംഫാം ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2017 & 2019 സ്കീം) പ്രാക്ടിക്കൽ, നവംബർ 20 മുതൽ ഡിസംബർ നാല് വരെ നടക്കുന്ന ഫസ്റ്റ് പ്രഫഷനൽ എം.ബി.ബി.എസ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2019 സ്കീം) തിയറി എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
ജൂലൈയിൽ നടന്ന അഞ്ചാം സെമസ്റ്റർ ബി.എ.എസ്.എൽ.പി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2018 സ്കീം), ഒന്നാം സെമസ്റ്റർ ബി.എ.എസ്.എൽ.പി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2018 സ്കീം), ആഗസ്റ്റിൽ നടന്ന രണ്ടാം വർഷ എം.എ.എസ്.എൽ.പി ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം), ജൂലൈയിൽ നടന്ന മൂന്നാം വർഷ ബി.എസ്സി മെഡിക്കൽ ബയോ കെമിസ്ട്രി ഡിഗ്രി സപ്ലിമെന്ററി (2014 & 2016 സ്കീം) പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. സ്കോർഷീറ്റിന്റെ റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്റെയും പകർപ്പ് എന്നിവക്ക് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഒക്ടോബർ 30നകം അപേക്ഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.